'മാനേജറെ വെച്ചിട്ടില്ല. ഡേറ്റൊക്കെ മാറി പോകും.. എനിക്കിപ്പോള്‍ കാശ് ചോദിച്ച് വാങ്ങാനുള്ള വിലയായി'; രേണു
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു എല്ലാവര്‍ക്കും സുപരിചിതയാണ്. ഒറ്റ റീലിലൂടെ വൈറലായ രേണു ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷനാണ്. ആല്‍ബം, റീല്‍സ്, സിനിമ, നാടകം, പരസ്യം എന്നിങ്ങനെയായി തിരക്കിലാണ് രേണുവിന്റെ ജീവിതമിപ്പോള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയും തന്റെ പ്രൊഫഷണല്‍ ജീവിതവുമെല്ലാം കൈകാര്യം ചെയ്യുന്നത് താന്‍ ഒറ്റയ്ക്ക് തന്നെയാണ് എന്ന് രേണു പറയുന്നു.
ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. തന്റെ കുടുംബത്തെ നോക്കാനാണ് താന്‍ ജോലിക്ക് പോകുന്നത് എന്നും കുറ്റം പറയുന്നവര്‍ തനിക്ക് മാസവരുമാനം കൊണ്ടുതരുമോ എന്നും രേണു ചോദിക്കുന്നു. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ബോഡിഷെയ്മിംഗിന് ഇരയാകുന്ന സ്ത്രീകള്‍ ഡൗണാകും. എന്നെ വിളിക്കുന്നത് പല്ലി, എലി, പാറ്റ, ഒന്ത് എന്നൊക്കെയാണ്. അതൊന്നും എനിക്ക് വിഷയമല്ല. കാരണം അതൊക്കെ ജിവികളല്ലേ. സ്‌ക്രീനില്‍ കൂടി കാണുന്ന ആളുകളാണ് എന്നെ ബോഡിഷെയ്മിംഗ് ചെയ്യുന്നത്. എന്നെ നേരിട്ട് കാണുമ്പോള്‍ എന്നെ തിരിച്ചറിഞ്ഞ് രേണു സുധിയല്ലേ എന്ന് പറഞ്ഞ് പരിചയപ്പെടുന്ന ഒരുപാട് പേരുണ്ട്.
സുധി ചേട്ടന്റെ വൈഫെന്ന രീതിയിലും അല്ലാതേയും എല്ലാം എന്നെ ഒരുപാട് പേര്‍ സ്‌നേഹിക്കുന്നുണ്ട്. എന്നെ നേരിട്ട് വന്ന് ആരും ബോഡിഷെയ്മിംഗ് നടത്തിയിട്ടില്ല. അപ്പോള്‍ എനിക്ക് മനസിലായി സ്‌ക്രീനില്‍ കൂടി കാണുന്നവരാണ് നെഗറ്റീവ് പറയുന്നത് എന്ന്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഒരു ആണിന്റെ കൂടെ ഫോട്ടോ എടുക്കരുത്, അഭിനയിക്കരുത് എന്നൊക്കെയാണ് ടിപ്പിക്കല്‍ മലയാളിയുടെ ചിന്ത.
അഭിനയത്തിന്റെ ഭാഗമായിട്ടാണ് രേണു സുധി ചെയ്യുന്നത്. അല്ലാതെ പാത്തും പതുങ്ങിയും പോയി ഞാന്‍ ആരേയും ഒന്നും ചെയ്തിട്ടില്ല. ഈ കാണിക്കുന്നതെല്ലാം ഒറിജിനലാണ് എന്നാണ് ഇവരുടെ വിചാരം. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നവരോടൊന്നും ഇവര്‍ പറയുന്നുമില്ല. ഞാന്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയാണ്, കൊല്ലം സുധിയുടെ ഭാര്യയാണ് ഇവള്‍ക്ക് വീട്ടില്‍ ഇരുന്നാല്‍ പോരെ എന്നാണ് ചോദിക്കുന്നത്.
ശരി ഞാന്‍ വീട്ടിലിരിക്കാം. എനിക്ക് ഉറക്കമിളച്ച് ഓടി നടക്കേണ്ട കാര്യമില്ല. ഇവരാരും എനിക്ക് മാസം വരുമാനമൊന്നും തരത്തില്ല. ട്രോള്‍ വന്നാല്‍ ഹിറ്റാകും എന്നല്ല, ട്രോള്‍ വന്നാലും നേരിടാം എന്ന മനോഭാവത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. സുധി ചേട്ടന്‍ പോയ സമയത്ത് ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴും ഒരുപാട് പേര്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും എല്ലാ കാലത്തും ഉണ്ടാകില്ല.
വര്‍ക്ക് ഇല്ലെങ്കില്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ട്. എന്റെ കൈയില്‍ ഞാനൊന്നും സമ്പാദിച്ചിട്ടില്ല. സുധി ചേട്ടനും ഒന്നും സമ്പാദിച്ച് വെച്ചിട്ടില്ല. എനിക്ക് തോന്നുന്നു ആ പാതയാണ് ഞാന്‍ പിന്തുടരുന്നത് എന്ന്. എനിക്ക് പേടിയാണ്. ദൈവമേ ആ പാത പിന്തുടരാനാണോ എന്ന്. കാരണം അന്നന്ന് കിട്ടുന്നത് ഞാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ചെലവാക്കി കൊണ്ടിരിക്കുകയാണ്. എന്റെ കാര്യത്തിന് ഞാന്‍ ചെലവാക്കുന്നില്ല.
ഇന്ന് വരെ ഒന്നും സൂക്ഷിച്ച് വെച്ചിട്ടൊന്നുമില്ല. അതിനുള്ളതൊന്നും ഞാന്‍ വാങ്ങിക്കുന്നുമില്ല. എല്ലാവരും എന്നോട് പറയുന്നുണ്ട് നീ വാങ്ങിക്കണം, നീ കാശ് വാങ്ങിക്കാറായി സോഷ്യല്‍ മീഡിയയില്‍ നിനക്ക് നല്ല വിലയാണ് എന്നൊക്കെ പറയാറുണ്ട്. ഞാന്‍ ആലോചിക്കു എന്ത് വില എന്ന്. എന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. മാനേജറൊന്നുമില്ല. അതുകൊണ്ട് തന്നെ നമുക്ക് തലവേദനയാണ്.
എന്നൊക്കെയാണ് ഡേറ്റ് എന്നുള്ളത് കണ്‍ഫ്യൂഷനാണ്. എനിക്ക് കിട്ടുന്ന ഓരോ റോളും ഏറ്റവും വലുതായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. ഇതൊക്കെ ഡയറിയില്‍ എഴുതി വെക്കും. അപ്പോള്‍ ചിലര്‍ മാനേജരെ വെക്കാന്‍ പറയും. ഞാന്‍ പറയും വേണ്ട എന്ന്. സുധി ചേട്ടന് മാനേജരില്ല, പിന്നെ ഞാനെന്തിനാണ് മാനേജരെ വെക്കുന്നത്'












Click it and Unblock the Notifications