'ചുമ്മാ ചെയ്ത റീല്‍സിന് 4 മില്യണ്‍ വ്യൂസ്... ഇതെന്റെ വരുമാന മാര്‍ഗം'; തലപോയാലും മാറില്ലെന്ന് രേണു
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യല്‍ മീഡിയ താരം ദാസേട്ടന് കോഴിക്കോടിനൊപ്പം ചെയ്ത ഒരു റീല്‍ ഹിറ്റായതോടെയാണ് രേണു നവമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഇതിന് പിന്നാലെ നിരവധി സൈബര്‍ ആക്രമണങ്ങളും രേണു സുധിക്ക് നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ താന്‍ എങ്ങനെയാണ് സോഷ്യല്‍ മീഡിയ സെന്‍സേഷനായി എന്നതിനെ കുറിച്ച് പറയുകയാണ് രേണു സുധി. ന്യൂസ് 18 കേരളയോടായിരുന്നു അവരുടെ പ്രതികരണം. കൊല്ലം സുധി മരിച്ച ശേഷം പല ചാനലുകാരും ഇന്റര്‍വ്യൂവിന് വരാറുണ്ടായിരുന്നു എന്നും ദാസേട്ടന് കോഴിക്കോടിനൊപ്പം ചെയ്ത റീല്‍സ് വീഡിയോ ആണ് ഇത്തരത്തില്‍ ജീവിതം മാറ്റിമറിച്ചത് എന്നും രേണു പറയുന്നു. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'വൈറല്‍ ആകുക എന്ന് പറഞ്ഞാല്‍ പരമാവധി രണ്ട് ദിവസം ആയിരിക്കും. ഇത് ഒരു ദാസേട്ടന് കോഴിക്കോടുമായി ഒരു റീല്‍ ചെയ്തതാണ് കാരണം. പിന്നെ വൈറലായോ എയറിലായോ എന്നൊന്നും അറിഞ്ഞില്ല. അന്ന് തൊട്ട് ഇന്നീ നിമിഷം വരെ ഓരോ ആരോപണങ്ങളും റിയാക്ഷന് വീഡിയോസ് ആയിട്ടും രേണു സുധി എന്ന് പറഞ്ഞിട്ട് വരികയാണ്. രേണു സുധി എന്ന സബ്ജക്ടിന് ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും യൂട്യൂബിലായാലും കണ്ടന്റും വ്യൂസും കൂടുതലാണ്.
നല്ല കാര്യങ്ങളൊക്കെ മനസിന് സുഖം തോന്നുന്ന കാര്യങ്ങളാണ്. പക്ഷെ നമ്മള് മനസില്‍ പോലും കാണാത്ത, ചിന്തിക്കാത്ത കാര്യങ്ങളെല്ലാം നമ്മളെ വേദനിപ്പിക്കും. സത്യമല്ല എന്ന് നമുക്കും അറിയാം, എഴുതുന്നവര്‍ക്കും അറിയാം. അത് കാണുമ്പോള്‍ നമ്മള് വിചാരിക്കും ഇത് എന്താണ് സംഭവം എന്ന്. സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് വരാന്‍ രേണു സുധി മാത്രമെ ഉള്ളോ എന്ന് തോന്നിപ്പോകും.
വേറെ എത്രയോ ആള്ക്കാര് ഉണ്ട്. അവര്‍ക്കൊന്നും ഈ ഒരു പ്രശ്നമൊന്നുമില്ലല്ലോ. നെഗറ്റീവ് ഇടുന്നവരോട് പ്രതികരിച്ചിട്ട് കാര്യമില്ല. നെഗറ്റീവ് ഇടുന്നവരെല്ലാം ഫേക്കുകളാണ്. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം പെണ്ണുങ്ങള് തന്നെയാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ ഞാന്‍ ആലോചിക്കും അവരെ കൊണ്ടൊന്നും പറ്റുന്നില്ല. അവര്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കാണിക്കുന്നുണ്ട്.
കൂടി വന്നാല്‍ പത്തോ ഇരുനൂറോ പേര് കാണും. ഇത് എന്ന് പറഞ്ഞാല്‍ ലോകം മുഴുവന്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം കാണുകയാണ്. എന്നെ പൊക്കി പറഞ്ഞതല്ല. മിനിയാന്ന് ഞാന്‍ ചുമ്മാ ഒരു റീല്‍ ഇട്ടതാണ്. വൈകീട്ടായപ്പോഴേക്ക് 3.5 മില്യണ്‍, ഇന്നലെ ആയപ്പോഴേക്ക് 4 മില്യണ്‍ ആയി. മില്യണ്‍ വ്യൂസ് ആണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് അതാണ്. നെഗറ്റീവ്സ് കിട്ടി കിട്ടി സത്യം പറഞ്ഞാല്‍ എന്റെ മനസ് കല്ലായി തന്നെയിരിക്കുകയാണ്.
തല പോകേണ്ട കാര്യം നേരിടേണ്ടി വന്നാലും ഞാന്‍ ഇങ്ങനെ തന്നെ പോകത്തുള്ളൂ. ഞാന്‍ അങ്ങനെ ഉറച്ച് പോയി. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകണം എന്ന് കരുതി വന്ന ആളല്ല ഞാന്‍. സോഷ്യല്‍ മീഡിയയില്‍ എബിസിഡി അറിയാത്ത വ്യക്തിയായിരുന്നു ഞാന്‍. സുധി ചേട്ടന് മരിച്ച് കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂസ് ആണ് ആദ്യമായി വന്നത്. പിന്നീട് ഞാന്‍ പ്രൊഫഷണലായിട്ട് റീല്‍ ചെയ്യാന്‍ തുടങ്ങി.
റീല്‍ ചെയ്തപ്പോഴാണ് ഞാന്‍ വൈറലായി തുടങ്ങിയത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഞാന്‍ എന്തായാലും ആര്‍ട്ടിസ്റ്റായി മാറി കഴിഞ്ഞു. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള വേഷങ്ങള്‍ ഞാന്‍ ചെയ്യും. നാട്ടുകാര്‍ നെഗറ്റീവ് അടിച്ചെന്ന് കരുതി നമ്മള് അത് ആകുന്നില്ല. നമുക്ക് ഒരു വരുമാനം വേണം. ആദ്യം നമുക്ക് വരുമാനമായിട്ടാണ് അഭിനയത്തെ കണ്ടത്. പിന്നെ അത് പാഷനായി. സുധി ചേട്ടനുള്ളപ്പോഴും ഞാന്‍ അദ്ദേഹത്തോടൊപ്പം വെബ് സീരീസ് ചെയ്തിട്ടുണ്ട്.
അതൊന്നും ആരും കണ്ടിട്ടില്ല. സുധി ചേട്ടന്റെ മരണശേഷം എന്ത് ഓപ്ഷനാണ് എന്ന് ഓര്‍ത്തപ്പോള്‍ ജോലിക്കാര്യം പലതും ഓഫര്‍ ചെയ്തിരുന്നു. പക്ഷെ അതൊന്നും ചെയ്യാവുന്നതല്ല. മൂത്ത മോനോട് അഭിനയിക്കണോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് പറ്റത്തില്ല, അമ്മയോടൊ മറ്റോ ചോദിച്ചോ എന്നാണ് അവന് പറഞ്ഞത്. അപ്പോള്‍ ചോദിച്ചു രേണു സുധി ചെയ്യണോ എന്ന്. എന്റെ മുന്നില്‍ അപ്പോള്‍ ഒന്ന് നോക്കാം, എനിക്ക് അഭിനയിക്കാന്‍ അറിയില്ല,
സുധി ചേട്ടന്റെ കൂടെ വെബ്സീരിസ് ചെയ്തിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. പിന്നീട് ആല്‍ബങ്ങളിലൂടെയും റീല്‍സിലൂടേയും ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് അത് വൈറലായത്. അതില്‍ നെഗറ്റീവുമുണ്ട് പോസിറ്റിവുമുണ്ട്. എന്തായാലും നമ്മളെ ബാധിക്കുന്ന കാര്യമല്ല. ആദ്യം ഇത് വരുമാന മാര്‍ഗം പോലെയാണ് എടുത്തത്. വരുമാനം എന്നാല്‍ കോടികളല്ല. നമ്മളുടെ വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ് പോകും. മൂത്തമോന് കൊല്ലത്ത് പഠിക്കുകയാണ്.
അവന് 20 വയസായി. അവന് പല ആവശ്യങ്ങളും കാണും. അവന് ചോദിക്കുമ്പോള്‍ ഞാന്‍ കാശ് കൊടുക്കും. അതുപോലെ ചെറിയ മോനും ആവശ്യമുള്ളതൊക്കെ ചെയ്യും. ഇതൊക്കെ എന്റെ വരുമാനം കൊണ്ടാണ് നടക്കുന്നത്. അതുകൊണ്ട് വരുമാന മാര്‍ഗമായിട്ടാണ് ആദ്യം സ്വീകരിച്ചത്. എങ്കില്‍ പോലും പിന്നീട് അത് പാഷനായി മാറി. ഇനിയാരെന്ത് പറഞ്ഞാലും എനിക്ക് അത് വിഷയമല്ല.'
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications