Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകൻ കിച്ചുവുമായുള്ള എന്റെ ബന്ധത്തെ പോലും മോശം പറഞ്ഞു, അവന്റെ കൂടെ ബൈക്കിൽ പോയാലും പ്രശ്നം';രേണുവിന്റെ മറുപടി

തന്റേയും മകന്റേയും ബന്ധത്തിന് പോലും ചിലർ അധിക്ഷേപ കമന്റുകൾ പങ്കുവെയ്ക്കുകയാണന്ന് സോഷ്യൽ മീഡിയയിലെ വൈറൽ താരം രേണു സുധി. കുടുംബക്കാർ എല്ലാവരും ചേർന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ ആയിരിക്കുകയാണന്നും തന്റെ കുടുംബത്തെ പോലും ചിലർ അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും രേണു പറഞ്ഞു. ദി ഫൈനൽ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മറുപടി. വായിക്കാം

'20 വയസുള്ള മകന്റെ അമ്മയാണ് ഞാൻ, അവനെ ഞാൻ പ്രസവിച്ചിട്ടില്ലന്ന് അവനും എനിക്കും സമൂഹത്തിനും അറിയാം. അവൻ എന്റെ മകനാണ് ആ ബന്ധം പോലും നെഗറ്റീവ് പറയുന്ന ആളുകൾ ഇവിടെ ഉണ്ട്. ഞാൻ പല കമന്റുകളും കണ്ടിട്ടുണ്ട്. എനിക്ക് എന്റെ മകനേയും അച്ഛനേയും ആങ്ങളേയുമെല്ലാം തിരിച്ചറിയാം. ഇത്തരം കമന്റുകൾ കണ്ടിട്ടും ഞാൻ മറുപടി കൊടുക്കാത്തതാണ്. കാരണം കൊടുക്കാനാണെങ്കിൽ ഒരുപാട് പേർക്കെതിരെ മറുപടി കൊടുക്കുകയും സൈബർ കേസ് കൊടുക്കുകയും വേണ്ടി വരും. കുടുംബക്കാർ എല്ലാവരും ചേർന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരുത്തിയേക്കുകയാണ്.

renusudhi-

എന്റെ മക്കളാണ് റിതപ്പനും കിച്ചുവും. ഞങ്ങൾക്ക് അറിയാം ഞങ്ങളുടെ ബന്ധം. അതിനിടക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുകയാണ്, നടക്കത്തില്ല, ഞങ്ങളൊരു കുടുംബമാണ്. അവന് എന്നെ അറിയാം, എനിക്ക് അവനെ അറിയാം. സുധിലയം എന്ന വീട് ഒരു കൂട്ടായ്മ സുധിച്ചേട്ടന്റെ മക്കൾക്ക് വേണ്ടി പണിതതാണ്. എന്നുവെച്ച് 5 വയസുള്ള കുട്ടിയെ ഇവിടെ തനിച്ച് നിർത്തിയിട്ട് എനിക്ക് പോകാൻ പറ്റുമോ? അവന്റെ കാര്യങ്ങൾ നോക്കണ്ടേ, വളർത്തണ്ടേ? അതൊന്ന് വലുതായി കഴിയുമ്പോൾ അത് അതിന്റെ ചേട്ടനുമായി ഈ വീട്ടിൽ കഴിയുകയോ പങ്കുവെയ്ക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ, അത് അവരുടെ ഇഷ്ടം.

സാധാരണക്കാരിൽ സാധാരണക്കാരിയാണ് രേണു സുധി. സുധി ചേട്ടനാണ് എന്നെ ജീവിക്കാൻ പഠിപ്പിച്ചത്. മകനെ കുറിച്ച് വരുന്ന മോശം കമന്റുകൾ നേരത്തേ ഉണ്ട്. മകനാണ് പറയുന്നത് പ്രതികരിക്കേണ്ടെന്ന്. ഞങ്ങളൊരു ബൈക്കിൽ പോയാൽ കാറിൽ പോയാൽ ഒക്കെ തെറ്റായു വ്യാഖ്യാനിക്കുകയാണ്. എന്റെ മകനാണ് അവൻ.

ഇന്ന് വരെ കിച്ചു ഒരു സങ്കടവും എന്നോട് പറഞ്ഞിട്ടില്ല. ഇന്നും രാവിലെ അവൻ വിളിച്ചു. റിതപ്പന് ഫോണ് കൊടുത്തു, അവർ ചേട്ടനും അനിയനും സംസാരിച്ചു. എപ്പോഴാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ വരാട്ടോ പനിയാണെന്ന് പറഞ്ഞു. ഈ നിമിഷം വരെ അവൻ എന്നോട് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാൻ വയറ് കാണിച്ച് ഡാൻസ് ചെയ്തതിന് കിച്ചുവൊന്നും പറഞ്ഞിട്ടില്ലേയെന്ന് കമന്റ് കണ്ടു. അവൻ എന്തിനാണ് പറയുന്നത്? വയറ് കാണിച്ച് ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്, ഇന്റിമസി സീൻ ചെയ്തിട്ടുണ്ട്. അവന് അറിയാം, അഭിനയം അഭിനയമാണെന്ന്. കമന്റ് ഇടുന്ന പൊട്ടൻമാർക്ക് അറിയില്ല, പക്ഷെ കിച്ചുവിന് അറിയാം അവന്റെ അമ്മയെ. അഭിനയം എന്താണ് ജീവിതം എന്താണെന്ന് കിച്ചുവിന് അറിയാം. അവൻ ഇതൊക്ക കണ്ട് തലപുകയ്ക്കാനോ ബേജാറാവാനോ ഒന്നും നിൽക്കില്ല. അവന് ഞാൻ പോക്കറ്റ് മണി കൊടുക്കാറുണ്ട്. എന്റെ മകനാണ്. അവന് ഞാനല്ലേ കൊടുക്കാൻ ഉള്ളൂ. പഠിപ്പിക്കാൻ വലിയ തുകയാണ്, അത് ഫ്ലവേഴ്സ് ആണ് കൊടുക്കുന്നത്', രേരുണ പറഞ്ഞു.

'എന്റെ പപ്പ കൊന്നതാണ് സുധിച്ചേട്ടനെ, അതിന് രേണു സുധി കൂട്ടുനിന്നു എന്നൊക്കെയാണ് ചിലരുടെ വിമർശനം. സുധിച്ചേട്ടൻ മരിക്കുന്ന സമയത്ത് എന്റെ പപ്പ സീരിയസ് ആയി ആശുപത്രിയിലായിരുന്നു. മറ്റൊരു ആരോപണം സുധിച്ചേട്ടന്റെ മരണ ശുശ്രൂഷ നടത്തിയ ബിഷപ്പ് എന്തോ കുറ്റം ചെയ്തതിന് ജയിലിലായി. അതിന് പിന്നിലും ഞങ്ങളാണെന്നാണ് പറയുന്നത്. രേണു സുധിയുമായുള്ള ബന്ധമാണ് വിഷയം എന്നാണ്. അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചൊന്നും പറയുന്നില്ല. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയട്ടെ, പക്ഷെ എന്തിനാണ് കുടുംബത്തെയൊക്കെ വലിച്ചിഴക്കുന്നത്?', രേണു ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+