Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കാം, അവർക്ക് സമാധാനമാകട്ടെ; പക്ഷെ, ഞാന്‍ പറയുന്ന പണം തരണം: രേണു സുധി

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു ഇന്ന് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളില്‍ ഒരാളാണ്. സുധിയുടെ മരണത്തിന് ശേഷം വലിയ പ്രതിസന്ധിയിലായ കുടുംബം ഇന്ന് രേണുവിന്റെ വരുമാനത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. റീലുകൾ, ഫോട്ടോഷൂട്ടുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയിലൂടെ അഭിനയ രംഗത്ത് സാന്നിധ്യമറിയിച്ച രേണും ശക്തമായ വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടില്‍ ഉറച്ചുനിൽക്കുന്നു.

സുധിയുടെ ആദ്യഭാര്യയിലെ മകനായ കിച്ചുവിനെ സ്വന്തം മകനായി കാണുന്ന വ്യക്തികൂടിയാണ് രേണു. കിച്ചുവിന് തിരിച്ച് വേണുവിനോടും അങ്ങനെ തന്നെ. സോഷ്യല്‍ മീഡിയയില്‍ രേണു സുധി എന്ത് പങ്കുവെച്ചാലും അതിന് നേരെ വലിയ വിമർശനമാണ് ചിലർ അഴിച്ചുവിടാറുള്ളത്. വിമർശനം പലപ്പോഴും അധിക്ഷേപത്തിലേക്ക് വരെ പോകുന്നു. ഇതിന്റെ ഏറ്റവും ഭയാനകരമായ വേർഷന്‍ കണ്ടത് 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലെ 'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനം ദാസേട്ടൻ കോഴിക്കോട്ടിനൊപ്പം റീക്രിയേറ്റ് ചെയ്തപ്പോഴായിരുന്നു.

renu-sudhi-main

എനിക്ക് ചിലവിന് തരാന്‍ തയ്യാറാണോ?

എന്നാല്‍ ഇപ്പോഴിതാ ഈ വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെല്ലാം ശക്തമായ മറുപടി നല്‍കുകയാണ് രേണു സുധി. ഞാന്‍ ഒരു പണിയും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയാണെങ്കില്‍ സമാധാനം എന്ന് കരുതുന്ന ചില ആളുകളുണ്ട്. അവരുടെ ആവശ്യം അതാണെങ്കില്‍ എനിക്ക് ചിലവിന് കൊണ്ടു തരാന്‍ അവർ തയ്യാറാണോയെന്നാണ് രേണു സുധി ചോദിക്കുന്നത്. മെയിന്‍ സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

'ഞാൻ വീട്ടിൽ ഇരുന്നു കഴിഞ്ഞാൽ കുറച്ചുപേർക്ക് സന്തോഷമാകും. അവരെല്ലാം കൂടി എനിക്ക് ഒരോ മാസവും ഞാൻ പറയുന്ന പൈസ കൊണ്ടു തരട്ടെ. അങ്ങനെയെങ്കില്‍ എനിക്ക് ഒരു വിഷയവുമില്ല. ഈ സുധീലയത്തിൽ തന്നെ ഞാൻ ഇങ്ങനെ ഇരിക്കാം. ഈ പറയുന്ന എല്ലാവരും കൂടി പതിനായിരം രൂപ വെച്ച് തരികയാണെങ്കില്‍ ഞാന്‍ കോടീശ്വരി ആകില്ലേ. പിന്നീട് ഞാന്‍ ജോലിക്കും പോകേണ്ടതില്ല' രേണു സുധി പറയുന്നു.

അവർ പറഞ്ഞിട്ടാണ് വീട്ടില്‍ ഇരിക്കുന്നത്

അവർ പറഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്ന പൈസ എനിക്ക് തരണം. അതിന് അവർക്ക് സാധിക്കുമോ? ഇല്ലാലോ.. പിന്നെ ഇവരൊക്കെ പറയുന്നത് ഞാന്‍ എന്തിനാണ് കേള്‍ക്കുന്നത്. എന്നെ കാണാന്‍ കൊള്ളത്തില്ല എന്നാണല്ലോ അവരൊക്കെ പറയുന്നത്. അതുകൊണ്ടായിരിക്കും അവർക്ക് ഇത്ര ദേഷ്യം.

എന്നെ കാണാന്‍ കൊള്ളാം എന്ന് എനിക്ക് അറിയാലോ? അതുകൊണ്ട് തന്നെ എനിക്ക് ഒരു പ്രശ്നവുമില്ല. പല്ലിന് ചെറിയ പ്രശ്നമുണ്ട്. അതിന്റെ ചികിത്സ നടക്കുന്ന സമയത്താണ് സുധി ചേട്ടന്‍ മരിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ചില ദന്തല്‍ ഡോക്ടേഴ്സൊക്കെ ബന്ധപ്പെട്ട് പല്ലിന് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നു. കാരണം അവർക്കൊക്കെ അത്രയും സ്നേഹമാണ്. നല്ല വിവരവുമുണ്ട്. വിവരമുള്ള ആരും മോശം കമന്റുകള്‍ പറയില്ല. വിവരം ഇല്ലാത്തവരാണ് ചീത്ത പറയുന്നത്.

ഹാന്‍സ് വെച്ചതാണോ.. കൂള്‍ വെച്ചതാണോ

പല്ലിന്റെ ഈ പ്രശ്നം കൊണ്ട് ചിലർ 'ഹാന്‍സ് വെച്ചതാണോ.. കൂള്‍ വെച്ചതാണോ' എന്നൊക്കെ ചോദിക്കുന്നത്. ഇവള്‍ ഹാന്‍സ് വെക്കുന്ന അമ്മച്ചിയാണ് എന്ന് പറയുമ്പോള്‍ ഹാന്‍സ് അല്ലെടാ.. കൂള്‍ ആണെന്ന് ഞാന്‍ പറയും. അല്ലാതെ ഇവരോടൊക്കെ എന്ത് പറയാനാണ്. പല്ലിന്റെ പ്രശ്നം ശരിയാക്കാന്‍ അത്യാവശ്യം പൈസ ആകുമെങ്കിലും സമയം കിട്ടുമ്പോള്‍ അത് ചെയ്യണമെന്നുണ്ടെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+