സുധിച്ചേട്ടന്റെ പ്രസൻസ് ഫീൽ ചെയ്യുന്നില്ല, ലിപ് ലോക്ക് വേണമെങ്കിൽ ചെയ്യും..റീൽ വരുമാനത്തെ കുറിച്ചും രേണു സുധി
വിമർശനങ്ങൾ കാര്യമാക്കാറില്ലെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി .സമയം ഇല്ലാത്തത് കൊണ്ടൊന്നുമല്ല, എന്തിനാണ് അനാവശ്യമായി മറ്റുള്ളവർക്ക് വ്യൂ കൂട്ടുന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങൾ താൻ കാണാറില്ലെന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'നമ്മുടെ കുറ്റം നമ്മൾ തന്നെ കേൾക്കുന്നത് എന്തിനാണ് ,എന്തിനാണ് അവർക്ക് വ്യൂ കൂട്ടുന്നത്. അങ്ങനെ രണ്ട് റീൽ ഞാൻ ചെയ്താൽ എനിക്ക് റീച്ച് കിട്ടില്ലേ. റീച്ച് കിട്ടിയിട്ട് വരുമാനത്തിന്റെ കാര്യം ഞാൻ ചിന്തിച്ചിട്ടില്ല, ഞാൻ ഉദ്ദേശിച്ചത് ആൾക്കാര് കാണത്തില്ലേ ഞാൻ രണ്ട് റീൽ ചെയ്താൽ. വരുമാനം വന്നാൽ വരും.

ഇപ്പോൾ രണ്ടാമത്തെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല, നാളെ എന്താകുമെന്ന് അറിയില്ല. ഈ കേൾക്കുന്നതൊക്കെ വെച്ച് ഞാൻ ഒരു വിവാഹം ഇനി കഴിച്ചാൽ ഇതൊക്കെ കേട്ട് അയാൾ ഇട്ടിട്ട് പോയാലോ. പിന്നേം ഞാൻ ഇങ്ങനെ നിൽക്കേണ്ടി വരും. 34 വയസ് ആയില്ലേ, ഇനി എന്ത് വിവാഹം.
ലിപ് ലോക്ക് സീൻ വന്നാൽ എതിരെ നിൽക്കുന്ന ആൾക്ക് ഒകെ ആണെങ്കിൽ ചെയ്യും. സിനിമയിൽ ഡയറക്ടർ പറഞ്ഞാൽ ചെയ്യും. വരുന്ന അവസരങ്ങളൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. എന്റെയൊരു സ്വഭാവം വെച്ചിട്ട് വേണ്ടെന്ന് വെക്കുമെന്ന് തോന്നുന്നുമില്ല. നമ്മുക്ക് മാനേജറൊന്നും ഇല്ലല്ലോ. തനിച്ചല്ലേ മാനേജ് ചെയ്യുന്നത്. പിൽകാലത്ത് ചിലപ്പോൾ മാനേജർ ഉണ്ടായേക്കും, പറയാനാകില്ല.
സുധിച്ചേട്ടന്റെ സാന്നിധ്യം ഇപ്പോൾ ഫീൽ ചെയ്യുന്നില്ല. 'ഇരുത്തുവ' എന്ന് പറയുന്ന ചടങ്ങൊക്കെ ഉണ്ട്. ഇരുത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്, ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങാണ്. ആത്മാവിനെ ഒരു സ്ഥലത്ത് ഇരുത്തിയാൽ പിന്നെ നമ്മക്ക് പ്രസൻസ് അറിയാൻ കഴിയില്ല. സുധിച്ചേട്ടന്റെ പ്രസൻസ് മനസിൽ മാത്രമല്ല അല്ലാതെയും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയല്ലേ, ഭർത്താക്കൻമാർ മരിക്കുമ്പോൾ അവരുടെ ഭാര്യമാർക്ക് അവരുടെ സാന്നിധ്യം ഫീൽ ചെയ്യാറുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്, കാരണം ഞാൻ സുധിച്ചേട്ടന്റെ ഭാര്യയാണ് ഇപ്പോഴും. ഇടക്ക് സ്മെൽ ഫീൽ ചെയ്യാറുണ്ട്, പെർഫ്യൂം പോലത്തെ ഒരു സാധനം . രണ്ട് സെക്കന്റ് പോലും നിക്കത്തില്ല, പെട്ടെന്ന് പോകും.
പുതിയ വീട്ടിലേക്ക് വന്നപ്പോൾ സുധിച്ചേട്ടന്റെ പ്രസൻസ് ഫീൽ ചെയ്തിട്ടില്ല. രണ്ടാം വാർഷികം കഴിഞ്ഞതിന് ശേഷമാണ് കൂടുതലായി പ്രസൻസ് ഫീൽ ചെയ്യാതിരിക്കുന്നത്. അല്ലെങ്കിൽ കിടക്കുമ്പോൾ അടുത്ത് വന്ന് നിൽക്കുന്നത് പോലെയൊക്കെ തോന്നുമായിരുന്നു. കണ്ണ് തുറന്ന് നോക്കുമ്പോൾ ആൾ ഉണ്ടാകില്ല.നമ്മുടെ മനസും ചിന്തയുമൊക്കെ ആയിരിക്കും. സുധിച്ചേട്ടൻ ചിലപ്പോൾ മാറി നിൽക്കുന്നതായിരിക്കും, വരുമായിരിക്കും.
ചിന്തിക്കാതെ കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഞാൻ. അപ്പോൾ തോന്നുന്നത് അപ്പോൾ പറയും. അതൊക്കെ വിവാദമാകുകയും ചെയ്യും. സുധിച്ചേട്ടന്റെ ആണ്ടിന് ആളുകളോട് സംസാരിച്ചത് വിവാദമായി. ഹെയറ് സ്റ്റൈൽ ചെയ്യുന്നതിനിടയിലാണ് സംസാരിച്ചത്. അലിൻ ജോസ് അന്ന് ഡാൻസ് കളിച്ചതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. പോകാൻ നിൽക്കുമ്പോൾ പ്രതീഷിന്റെ കുഞ്ഞിന് വേണ്ടി ഡാൻസ് കളിക്കുമോയെന്ന് ആരോ ചോദിച്ചതായിരുന്നു. ഞാൻ അവന്റെ കൂടെ ഡാൻസ് കളിച്ചതാണെങ്കിൽ കുറ്റം പറഞ്ഞോളൂ, ചടങ്ങ് കഴിഞ്ഞ സമയമായിരുന്നു. എന്ന് വെച്ച് സുധിച്ചേട്ടൻ എന്റെ മനസിൽ നിന്ന് പോയി എന്നല്ല. ഇതൊക്കെയാണ് ഞാൻ പറഞ്ഞത് എന്തൊക്കെയാണ് ഞാൻ കാണിക്കേണ്ടത്, മാധ്യമങ്ങൾക്ക് മുന്നിലും അല്ലാതെയുമൊക്കെ എന്തൊക്കെ ആറ്റിറ്റ്യൂഡ് കാണിക്കണം? എനിക്ക് കുരുട്ട് ബുദ്ധിയില്ലാത്തത് കൊണ്ടായിരിക്കും ഇങ്ങനെ.
ചേച്ചിയുടെ സ്ഥാനത്ത് ഞങ്ങളായിരുന്നെങ്കിൽ ഇട്ടിട്ട് പോയേനെയെന്ന് പലരും പറയാറുണ്ട്. നേർക്ക് നേരെ വന്ന് പെടലിക്ക് പിടിച്ചാൽ ഞാൻ കാണും. പക്ഷെ സോഷ്യൽ മീഡിയയിൽ കുത്തുന്നവരോട് പറയുകയാണ്, ഇതൊന്നും ഞാൻ കാണുന്നില്ല, നിങ്ങൾ ചമ്മിപ്പോകുകയാണ്', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications