Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയറൊക്കെ കാണിക്കുന്നത് ഹോട്ട് ആണല്ലോ? കാണിക്കണമെന്ന് തോന്നിയാൽ ഇനിയും കാണിക്കും'; രേണു സുധി

മറ്റുള്ളവർ തന്നെ ഒരു കോമാളിയായിട്ടാണ് കാണുന്നതെന്ന തോന്നല്‍ തനിക്കും ഉണ്ടെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അങ്ങനെ ഒരു കോമാളി വേഷം ഞാന്‍ ഒരു പരിധിവരെ എടുത്ത് അണിഞ്ഞിട്ടില്ല. എല്ലാവരും എനിക്ക് തലയിൽ വെച്ച് തന്ന ഒരു സാധനമാണ്. എല്ലാവരും എന്ന് പറയാന്‍ സാധിക്കില്ല. എന്നെ പിന്തുണക്കാത്ത കുറച്ചു പേരുണ്ടല്ലോ, കളിയാക്കാൻ വേണ്ടിയിട്ട് തന്നെ ഇരിക്കുന്നവർ. അവർ എനിക്ക് അണിയിച്ച് തന്നതാണ് കോമാളിപ്പട്ടമെന്നും രേണു പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

'വിധവ എന്നുള്ള ഒരു കണ്‍സപ്റ്റിന് വിപരീതമായിട്ട് ഞാൻ കാണിക്കുന്നതുകൊണ്ടാകാം ഇവർ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഞാൻ കാണിക്കുന്നത് ഓവർ അല്ലെന്ന് എനിക്കറിയാം. ഞാൻ എന്ത് ഓവർ ആണ് കാണിച്ചത്. എനിക്ക് ഇണങ്ങുന്ന രീതിയിലാണ് ഞാൻ ഇത്രയും നാളും കാണിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുന്നോട്ട് എനിക്ക് എന്തെങ്കിലും കാണിക്കണമെന്ന് തോന്നിയാൽ എന്റെ ഒരു പരിധി ഉണ്ട്, അതിനനുസരിച്ച് ഞാൻ കാണിച്ചിരിക്കും. അതിനി ആരു പറഞ്ഞാലും.

Renu Sudhi

വയറൊക്കെ കാണിക്കുന്നത് ഹോട്ട് ആണല്ലോ? അപ്പോള്‍ വയർ കാണിച്ചുകൊണ്ടാണ് കുറച്ച് വേഷങ്ങളൊക്കെ ചെയ്തത്. ദാസേട്ടനുമായുള്ള ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടിന്റെ റീലൊക്കെ നല്ല ഹോട്ട് ആയിരുന്നു. ആ റീല്‍ ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നും എന്നെ പ്രേരിപ്പിച്ചിട്ടൊന്നുമില്ല. ആ പാട്ട് എനിക്ക് ഇഷ്ടമാണ്. നല്ല രസമല്ലേ ആ പാട്ട് കേൾക്കാൻ. കാണാനും നല്ല ഭംഗിയാണ്. ഒരു റീൽ ചെയ്യാമെന്നേ ഞങ്ങളുടെ ചിന്തയിൽ ഉണ്ടായിരുന്നുള്ളൂ. എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് എന്റെ കണ്ണില്‍ ഈ പാട്ട് ഉടക്കിയത്.

അപ്പോഴുണ്ട് ദാസേട്ടന്‍ വിളിക്കുന്നു, ഇങ്ങനെ ഒരു പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ പുള്ളിയും പറയുന്നത് ഞാനും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന്. അങ്ങനെയാണ് ആ പാട്ടിലേക്ക് എത്തുന്നതെന്നും അഭിമുഖത്തില്‍ രേണു സുധി പറയുന്നു.

പൈസക്ക് വേണ്ടി മാത്രം അല്ല ഇങ്ങനെയൊക്കെ കാണിക്കുന്നത്. ഇപ്പോള്‍ എന്റെ പാഷന്‍ കൂടിയാണ്. പിന്നെ ജീവിക്കാന്‍ പൈസയും വേണം. എൻ്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്‍ മരിച്ചു പോയല്ലോ. പപ്പക്ക് ജോലിക്ക് പോകാന്‍ മറ്റു സാഹചര്യം അല്ല, അങ്ങനെയാണ് ഞാന്‍ ഇറങ്ങിയത്. വേറെ ഒരുപാട് ജോലികള്‍ ഇല്ലേയെന്ന് ചോദിച്ചാല്‍ എനിക്ക് ഇതാണ് ഇഷ്ടം. അഭിനയം പഠിച്ചുകൊണ്ടേയിരിക്കുന്നേയുള്ളു.

ഞാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ മക്കള്‍ക്കൊന്നും യാതൊരു പരാതിയും ഇല്ല. എനിക്ക് ഇഷ്ടമുള്ളത് ചെയ്തോളു എന്നാണ് അവർ പറയുന്നത്. അല്ലാതെ അമ്മ എന്തിന് ഇങ്ങനെ കേള്‍പ്പിക്കുന്നു, എന്നെ അവർ വിളിച്ച് മോശമായി സംസാരിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല. എന്നോട് അഭിനയം നിർത്തണം എന്ന് അവന്‍ പറയില്ലെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. കാരണം അവന്‍ എന്റെ മകനാണ്. അവന് പ്രായപൂർത്തിയാകുന്നതിന് മുമ്പ് എന്നെ സുധിച്ചേട്ടന്‍ ഏല്‍പ്പിച്ചതാണെന്നും രേണു പറയുന്നു.

ഞാൻ സുധി ചേട്ടനൊപ്പം ഒരു വെബ് സീരീസിൽ അദ്ദേഹത്തിന്റെ ഭാര്യയായി നാല് എപ്പിസോഡുകളിൽ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ സിനിമാറ്റിക് ഡാൻസ് ചെയ്തിരുന്നതിനാൽ അഭിനയവുമായി മുൻപേ പരിചയമുണ്ടായിരുന്നു. സുധി ചേട്ടന്റെ അടുത്തൊരാൾ എന്നോട് അഭിനയരംഗത്തേക്ക് വരുന്നോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് പിന്തുണയായി നിൽക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞു.

സുധി ചേട്ടന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ച ശേഷം വന്ന പലരും അഭിനയമോഹവുമായി എത്തിയവരായിരുന്നു. എന്നാൽ, കലയോട് താൽപ്പര്യമുള്ള ഏത് സ്ത്രീക്കും സിനിമയിലോ ക്യാമറയ്ക്ക് മുന്നിലോ തിളങ്ങാനുള്ള ആഗ്രഹം സ്വാഭാവികമാണ്. സുധി ചേട്ടൻ തന്നെ എന്നോട് അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ആ താൽപ്പര്യം പരസ്യമായി പങ്കുവെച്ചിട്ടില്ലെന്നും രേണു കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+