സുധി ചേട്ടന്റെ കഴിഞ്ഞ കാലം എനിക്കറിയില്ല, ചോദിച്ചാല്‍ അത് പറയേണ്ട എന്ന് പറയും: രേണു
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. രണ്ട് വര്‍ഷം മുമ്പായിരുന്നു കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്. സുധിയുടെ മരണശേഷമാണ് രേണു അഭിനയത്തില്‍ സജീവമാകുന്നത്. എന്നാല്‍ രേണുവിന്റെ വസ്ത്രധാരണത്തേയും സഹതാരങ്ങള്‍ക്കൊപ്പം ഇഴുകി ചേര്‍ന്നുള്ള അഭിനയത്തേയും വിമര്‍ശിച്ച് നിരവധി പേര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ താന്‍ കാര്യമാക്കുന്നില്ല എന്നും അഭിനയം തന്റെ ജീവിതമാര്‍ഗമാണ് എന്നുമാണ് രേണു സുധിയുടെ നിലപാട്. അതിനിടെ കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സുധിയുടേയും രേണുവിന്റേയും മുന്‍കാല ജീവിതത്തെ ചൊല്ലിയായിരുന്നു ഇത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

കൊല്ലം സുധിയുടെ മുന്‍കാല ജീവിതത്തെ കുറിച്ച് തനിക്ക് അറിയില്ല എന്നും താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചപ്പോള്‍ തൊട്ടുള്ള കാര്യങ്ങളാണ് അറിയുക എന്നും രേണു പറയുന്നു. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലം ചികഞ്ഞ് പോകേണ്ട ആവശ്യം തനിക്കില്ല എന്നും രേണു സുധി വ്യക്തമാക്കി. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'എന്റെ കണ്ടന്റ് എടുത്തിട്ട് സ്വകാര്യ ജീവിതത്തെ കീറിമുറിക്കുകയാണ്. എനിക്ക് മാത്രമാണ് ഇങ്ങനെ. അതും വരുന്നത് വരട്ടെ എന്ന് പറഞ്ഞ് നേരിടുകയാണ്. എന്തായാലും രേണു സുധി സൂയിസൈഡ് ചെയ്യില്ല. തലമുറിച്ചുള്ള ആരോപണങ്ങള്‍ വന്നാലും നമ്മുടെ വ്യക്തിജീവിതത്തെ കീറിമുറിച്ച് അതില്‍ നിന്നാണ് ഈ ട്രോളന്‍മാര്‍ ആണെങ്കിലും എടുത്തിട്ട് പെരുമാറുന്നത്. സുധി ചേട്ടന്റെ ആദ്യ ഭാര്യയെ കുറിച്ചൊക്കെ പറയുന്നുണ്ട്.
മരിച്ച് മണ്ണായ ആളെ കുറിച്ചാണ് പറയുന്നത്. എന്നെ കുറിച്ചൊക്കെ പറഞ്ഞോട്ടെ. എനിക്ക് വിഷയമല്ല. മരിച്ച് പോയവരെ നമ്മള്‍ ബഹുമാനിക്കണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വകാര്യത വരെ നഷ്ടപ്പെടുകയാണ്. അവര്‍ക്ക് ഫെയിം ആകാനായിരിക്കും. സുധി ചേട്ടന്റെ ഭാര്യയെ എനിക്ക് അറിയാം. അവര്‍ മരിച്ച് പോയി. സുധി ചേട്ടന്‍ എന്റെ കൂടെയുള്ളപ്പോഴുള്ള ജീവിതമേ എനിക്ക് അറിയൂ.
അതിന് മുന്‍പുള്ള ജീവിതം ചികയാന്‍ ഞാന്‍ പോയിട്ടില്ല. ആള്‍ പറയുന്നതെ എനിക്ക് അറിയത്തുള്ളൂ. രേണു എന്ന ആര്‍ട്ടിസ്റ്റ് വളര്‍ന്ന് വരുന്നത് കൊണ്ടാണ് ഇത്. ഞാന്‍ ഇപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരാളാണ്. ലോക്കല്‍ ട്രെയിനിലും ബസിലുമൊക്കെ കയറി പോകുന്ന ആളാണ്. സുധി ചേട്ടന്റെ ആദ്യ ഭാര്യ മരിച്ച് പോയതാണ്. അവരെ പോലും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.
ഒരു തവണ വീഡിയോ കോളില്‍ ജസ്റ്റ് ഒന്ന് സംസാരിച്ചു എന്നേ ഉള്ളൂ. കാരണം സുധി ചേട്ടന്റെ ജീവിതത്തിന്റെ പിറകിലേക്ക് എനിക്ക് ചികയേണ്ട കാര്യമില്ല. ഏട്ടന്‍ എന്റെ കാര്യങ്ങള്‍ ചോദിക്കാറുണ്ട്. ഞാന്‍ ചോദിക്കുമ്പോള്‍ ഏട്ടന്‍ പറയും വാവൂട്ട അത് വേണ്ട. എനിക്ക് വാവൂട്ടനും പിള്ളേരുമാണ് ജീവിതം എന്ന്. സുധി ചേട്ടനിലുണ്ടായ ഒരു കുഞ്ഞില്ലേ എനിക്ക്. അദ്ദേഹത്തെ പറിച്ച് വെച്ചിരിക്കുകയല്ലേ.
ഞങ്ങളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റും ഞങ്ങളുടെ കൈയിലുണ്ട്. രേണു എന്നാണ് എന്റെ പേര്. ഒരു വര്‍ഷം മുഴുവന്‍ സ്‌കൂളില്‍ ഇരുന്നപ്പോള്‍ രേണു എന്നായിരുന്നു പേര്. പിന്നീട് സ്‌കൂളില്‍ മാത്രം രേഷ്മ തങ്കച്ചന്‍. പക്ഷെ എല്ലാവരും എന്നെ രേണു എന്നാണ് വിളിക്കുന്നത്. സുധി ചേട്ടനും രേണു എന്ന പേരാണ് ഇഷ്ടം. സത്യം പറഞ്ഞാല്‍ എനിക്ക് അങ്ങനെ ഡ്രെസൊന്നുമില്ല. ഇടുന്ന ഡ്രെസെല്ലാം എനിക്ക് കസിന്‍സൊക്കെ തരുന്നതാണ്. കൂട്ടുകാരും ഡ്രെസൊക്കെ തരാറുണ്ട്. ഓരോരുത്തര്‍ തരുന്ന ഡ്രെസ് ആണ് ഞാന്‍ ഇടാറുള്ളത്.'












Click it and Unblock the Notifications