Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിനും മടുത്തോ? ഇങ്ങനെയൊരു ജീവിതമല്ല ആഗ്രഹിച്ചതെന്ന് രേണു സുധി, 'സഹായിച്ചവര്‍ക്കെല്ലാം നന്ദി'

കഴിഞ്ഞ കുറെ നാളുകളായി രേണു സുധിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. രേണു സുധിയുടെ ആല്‍ബങ്ങളും ഫോട്ടോഷൂട്ടും ഷോര്‍ട്ട്ഫിലിമും എല്ലാം പലപ്പോഴായി വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

ഇത്തരത്തിലൊരു ജീവിതമല്ല താന്‍ ആഗ്രഹിച്ചകത് എന്ന് രേണു സുധി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിനോടാണ് രേണുവിന്റെ പ്രതികരണം. സെലിബ്രിറ്റി സ്റ്റാറ്റസൊന്നും ആഗ്രഹിക്കാത്ത ആളായിരുന്നു താന്‍ എന്നും രേണു കൂട്ടിച്ചേര്‍ത്തു. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

Renu Sudh

'രേണു സുധിയെ കുറിച്ചും പുല്ലിനും തൂണിനും വരെ അഭിപ്രായമുണ്ട്. അത് എന്തായാലും എനിക്ക് കുഴപ്പമില്ല. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ചിലതൊക്കെ കാണുമ്പോള്‍ മുന്‍പൊക്കെ നല്ല വിഷമമുണ്ടായിരുന്നു. പക്ഷെ അതിനും അപ്പുറമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ചില സമയം നമ്മുടെ കൈവിട്ട് പോയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടും. മാനസികമായി ഇനി എന്നെ തളര്‍ത്താന്‍ പറ്റില്ല.

അനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിച്ചതാണ്. ഒരിക്കലും ഇങ്ങനെ ഒരു ജീവിതം ഞാന്‍ കൊതിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം സുധി ചേട്ടന്റെ വേര്‍പാട്. അത് പെട്ടെന്ന് സംഭവിച്ചതാണ്. അത് ഞാന്‍ ഒരിക്കലും ആക്‌സപ്റ്റ് ചെയ്യുന്ന ഒരാള്‍ അല്ലായിരുന്നു. പക്ഷെ മനുഷ്യരാണ്, ജനിച്ചാല്‍ എന്തായാലും മരിക്കും. ഞാന്‍ പോലും നാളെ ഉണ്ടാകുമോ എന്ന് ദൈവത്തിന് മാത്രമെ അറിയൂ. ഇങ്ങനെ ഒരു ജീവിതം ആഗ്രഹിച്ചിട്ടില്ല.

ഞാന്‍ ഒരു ഒഴുക്കിന് അനുസരിച്ച് പോകുകയാണ്. ഇനി മുന്നോട്ട് പോകാനെ കഴിയൂ. നനഞ്ഞ് ഇറങ്ങി. ഇനി കുളിച്ച് കയറിയെ നിവൃത്തിയുള്ളൂ. സെലിബ്രിറ്റി ആയിട്ട് അറിയപ്പെടണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിച്ച ലൈഫ് അല്ല ഇത്. ആളുകള്‍ തിരിച്ചറിയണം എന്ന് ഒരു ആഗ്രഹവും ഇല്ലാത്ത ആളായിരുന്നു. ഒരുപാട് പേര്‍ അതിന് വേണ്ടി തന്നെ പ്രയത്‌നിക്കുന്നവര്‍ ഉണ്ട്.

ഒരുപാട് പേര്‍ അതിന് വേണ്ടി അലയുന്നുണ്ട്. ഒരു വിവാദങ്ങള്‍ക്കും അടിമപ്പെടാതെ മര്യാദയ്ക്ക് എന്റെ വഴിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് രേണു സുധി എന്ന ഞാന്‍. എല്ലാം എന്നെ തേടിപിടിച്ച് വരികയാണ്. നോക്കുമ്പോള്‍ വ്‌ളോഗേഴ്‌സിനൊന്നും വേറെ ഒന്നും ചെയ്യാനില്ല. രേണു സുധിയാണ് സബ്ജ്ക്ട്. എന്റെ പിറകെ വരാണ് എല്ലാവരും. രേണു സുധി എന്ത് എവിടെ പറഞ്ഞു എന്ന് നോക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം.

എന്നെ ഒരു തുള്ളി പോലും അറിയാത്തവരാണ് കമന്റിടുന്നത്. ഞാന്‍ ആരേയും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഇവരുടെ വീട്ടില്‍ നിന്ന് ഒന്നും മോഷ്ടിക്കുന്നില്ല. ഇവരുടെ ഭര്‍ത്താക്കന്‍മാരെ ഞാന്‍ പിടിച്ചുവെച്ചിട്ടില്ല. ഇവരുടെ മക്കളുടെ ഭക്ഷണം ഞാന്‍ മേടിക്കുന്നില്ല. ഞാന്‍ എന്റെ വഴിയില്‍ ജീവിക്കുകയാണ്. ഇവരോടെല്ലാം ഞാന്‍ ചെയ്യുന്നതൊക്കെ ബോധിപ്പിക്കണം എന്നുണ്ടോ. മരിക്കുന്നത് വരെ ഞാന്‍ സുധിച്ചേടന്റെ ഭാര്യ തന്നെയാണ്.

അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാന്‍. ആ ഫെയിമിലൂടെ ഞാന്‍ വന്നതല്ലല്ലോ. സുധി ചേട്ടന്റെ വൈഫ് ആയത് കൊണ്ട് വന്ന ഫെയിം ആണല്ലോ ഇത്. നമ്മുടെ പാര്‍ട്ട്ണര്‍ നഷ്ടപ്പെട്ട് പോയാല്‍ നമുക്ക് ഒരു അന്ധാളിപ്പായിരിക്കും. അതിന് ശേഷം എന്ത് ചെയ്യണം. വീടുണ്ടായിട്ട് കാര്യമില്ല, സാമ്പത്തികമുണ്ടായിട്ട് കാര്യമില്ല. ഭക്ഷണം കഴിക്കണ്ടേ. എല്ലാവര്‍ക്കും എന്നും സഹായിക്കാന്‍ പറ്റുമോ.

സഹായം ചെയ്തവര്‍ക്ക് കോടി പുണ്യം ലഭിക്കട്ടെ. അവര്‍ ചെയ്തതിനെല്ലാം നന്ദി. അവര്‍ക്കും അവരുടേതായ ജീവിതമില്ലേ. എന്നും സുധി ചേട്ടന്റെ മക്കളും വൈഫും എന്ന് പറഞ്ഞ് ഇരിക്കാന്‍ പറ്റുമോ ആര്‍ക്കാണെങ്കിലും. ആരൊക്കെ സഹായിച്ചാലും നമുക്കൊരു ജോലി വേണ്ടേ. അഭിനയം പോലും എനിക്ക് ഇങ്ങോട്ട് വന്നതാണ്. ഞാന്‍ അങ്ങോട്ട് പോയി ചോദിച്ചതല്ല.

അഭിനയിച്ച് നന്നായി വരാന്‍ ശ്രമിക്കുന്നുണ്ട്. കുറ്റം പറയുന്നവര്‍ കുറ്റം പറയും. എന്നെ കേള്‍ക്കാന്‍ ഈ സമൂഹത്തില്‍ ആരുമില്ല. എന്നെ മനസിലാക്കാന്‍ ആരുമില്ല. ഞാന്‍ എന്ത് പറഞ്ഞാലും ചെയ്താലും കുറ്റം. അഭിനയിച്ചു എന്നതിനാലാണ് കുറ്റം. മറ്റേതെങ്കിലും ജോലിക്ക് പോയിരുന്നെങ്കില്‍ അവള്‍ ഒരുങ്ങി പോകുകയാണ്, ഭര്‍ത്താവില്ല എന്ന് പറഞ്ഞ് കുറ്റം കേട്ടേനെ. ഭര്‍ത്താക്കന്‍മാരില്ലാത്ത സ്ത്രീകളെ കുറിച്ച് മലയാളികള്‍ക്ക് ഒരു സങ്കല്‍പം ഉണ്ടല്ലോ.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+