Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിതപ്പൻ ചോദിച്ചു അമ്മയെന്താ ബ്ലൗസ് ഇടാതിരുന്നേന്ന്,എന്തിന് റീതിങ്ക് ചെയ്യണം';തുറന്നടിച്ച് രേണു സുധി

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നാട്ടുകാരെ മുഴുവൻ ബോധിപ്പിക്കേണ്ട കാര്യമുണ്ടോയെന്ന് രേണു സുധി. താൻ എന്ത് ചെയ്താലും വിമർശനമാണ്. നാട്ടുകാരെ ബോധ്യപ്പെടുത്തി ജീവിക്കുകയെന്നത് നടക്കുന്ന കാര്യമെല്ലെന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഒരു പെണ്ണ്, അല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കുന്ന മനുഷ്യജീവി, നാട്ടുകാരെ എല്ലാവരേയും ബോധിപ്പിച്ച് ജീവിക്കണോ? അങ്ങനെ വേണോ ഞാൻ ജീവിക്കാൻ. നാട്ടുകാരെ മുഴുവൻ എല്ലാം ബോധിപ്പിക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? ഞാൻ മനുഷ്യനല്ലേ, ബോധിപ്പിക്കുന്നതിന് ഒരു പരിധിയില്ലേ? എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. എന്റെ ഭർത്താവ് എന്റെ കൂടെ തന്നെ ഉണ്ട്. സുധിച്ചേട്ടന്റെ പേര് എനിക്ക് ആദ്യം മുതൽ പറയാൻ ഉള്ള അവകാശം ഇല്ലേ, ഞങ്ങൾ ഒരു ശരീരവും മനസുമായി കഴിഞ്ഞവരല്ലേ.

renusudhimodel2-1

സുധിച്ചേട്ടന്റെ ട്രോഫികൾ വെക്കാൻ വീട്ടിലൊരു സ്ഥലം വേണ്ടേ? അങ്ങനെയൊരു സ്ഥലമില്ല അവിടെ. നല്ല രീതിയിൽ ചാക്കിൽ കെട്ടി സാധാനങ്ങൾ വെച്ചതാണ്. അതാണ് വിവാദമാക്കിയത്. ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ ഞാൻ എന്‌റെ ട്രോഫികൾ അവിടെ വെക്കുന്നതാണ്, അല്ലാതെ എന്റെ മേശയിൽ വെച്ച് ചേട്ടന്റേത് കട്ടിലിനടിയിൽ തള്ളിയതല്ല. വീടുമാറിയപ്പോൾ കുഞ്ഞിനെ പേടിച്ച് സാധനങ്ങളെല്ലാം കട്ടിലിനടിയിൽ വെച്ചതാണ്', രേണു സുധി പറഞ്ഞു.

വിമർശനങ്ങൾ വരുമ്പോൾ തന്നെ ബാധിക്കാറില്ലന്നും അവർ പ്രതികരിച്ചു. ' ഒരുപക്ഷെ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ എന്തെങ്കിലും തോന്നണമെങ്കിൽ അൽപം ബോധം വേണമായിരിക്കും. അതില്ലാത്തത് കൊണ്ടായിരിക്കും ചിലപ്പോൾ. ഇങ്ങനെ പോകണം എന്ന് മാത്രമേ ഉള്ളൂ. മോഡലിംഗിൽ താത്പര്യമുണ്ടോയെന്ന് ചോദിച്ചാൽ എന്നെ വിളിച്ചപ്പോൾ ഞാൻ ചെയ്തതാണ്. ഇപ്പോൾ അത്യാവശ്യം മോഡലിംഗും ഉണ്ട്. മോഡലിംഗ് ചെയ്തപ്പോൾ വലിയ വിവാദമായി. വയറ് കാണിച്ചുവെന്നാണ് കേട്ട ഏറ്റവും വലിയ വിമർശനം. എന്‌റെ വയറ് എനിക്ക് ഇഷ്ടമാണ് കാണിക്കാൻ ഞാൻ കാണിക്കും. വീട്ടിൽ നിന്നൊന്നും ചോദിച്ചില്ല. പക്ഷെ മകൻ റിതപ്പൻ ചോദിച്ചു അമ്മ എന്താണ് ബ്ലൗസ് ഇടാതിരുന്നതെന്ന്.

എന്നാടാ പറയുന്നതെന്ന് ചോദിച്ചപ്പോൾ സാരി ഉടുത്തപ്പോൾ ബ്ലൗസ് ഇട്ടില്ലല്ലോയെന്ന് പറഞ്ഞു, അങ്ങനല്ല മോനെ ബ്ലൗസ് ഉണ്ട്, നീ ഇപ്പോൾ അത് ചോദിക്കേണ്ട എന്ന് പറഞ്ഞു. ആരെങ്കിലും പറഞ്ഞിട്ടാണോ അല്ല അത് കണ്ടിട്ടാണോയെന്ന് അറിയില്ല. മകൻ ചോദിച്ചു എന്നത് കൊണ്ട് ഞാൻ എന്തിനാണ് റീതിങ്ക് ചെയ്യേണ്ടത്, ഞാൻ മറയ്ക്കേണ്ട ശരീരഭാഗം മറച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. കാണിച്ചിട്ടൊന്നും ഇല്ല, എത്രപേര് കാണിച്ചിട്ട് ചെയ്യുന്നു, അവരെ കുറ്റപ്പെടുത്തിയതല്ല, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്.

കിച്ചു എന്റെ വർക്കുകളെ പറ്റി പറയില്ല. ഒരു തവണ ഒരു ഷോട്ട് ഫിലിമിന്റെ കഥ മനസിലായില്ല എന്താണെന്ന് പറഞ്ഞ് തരുമോയെന്ന് ചോദിച്ചിരുന്നു. ഒറ്റത്തവണ സംസാരിച്ചതേ ഉള്ളൂ. ആ സിനിമയിൽ അമ്മയെന്തിനാണ് അയാളെ കൊല്ലുന്നേ, അയാൾ കാമുകനല്ലാർന്നോ അങ്ങനെയെന്തോ ചോദിച്ചു. ഞാൻ അവന് അതിനെ കുറിച്ച് പറഞ്ഞുകൊടുത്തു. വിവാദങ്ങളിലൊക്കെ കിച്ചു എന്തെങ്കിലും മറുപടി കൊടുക്കണമോയെന്നതൊക്കെ അവന്റെ ഇഷ്ടമല്ലേ, ഞാൻ അവനെ അതിനൊന്നും നിർബന്ധിക്കാറില്ല. അവൻ പറഞ്ഞാൽ നല്ലതായിരുന്നു, പക്ഷെ അറിയില്ല. അവനെ എനിക്ക് ജീവനാണ്, റിതപ്പനേക്കാളും. എന്താണെന്ന് അറിയില്ല. എന്നെ ആദ്യമായി അമ്മേയെന്ന് വിളിച്ചത് അവനാണ്. ഇപ്പോഴാണെങ്കിൽ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ സുധിച്ചേട്ടനെ പോലെ തന്നെ തോന്നും. അതുകൊണ്ട് അവന്റെ ഫോട്ടോസൊന്നും അങ്ങനെ നോക്കാറില്ല', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+