എന്തെങ്കിലും പ്രശ്‌നം ഞങ്ങൾ തമ്മിലുണ്ടെങ്കിൽ കിച്ചു ഇവിടെയിരിക്കുമോ? വിമർശനങ്ങൾക്ക് മറുപടി
സുധിയുടെ മരണത്തോടെ മകൻ കിച്ചുവും രേണുവും തമ്മിൽ വേർപിരിഞ്ഞെന്നും കിച്ചുവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രേണു. തനിക്കും കിച്ചുവിനും ഇടയിൽ അമ്മയും മകനും തമ്മിലുള്ള ബന്ധം പോയിട്ടില്ലെന്ന് രേണു പറഞ്ഞു. വിള്ളലുകളില്ലാതെ ഹാപ്പിയായിട്ടാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും രേണു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഞങ്ങളുടെ നടുക്ക് സുധിച്ചേട്ടൻ ആയിരുന്നു. രണ്ടര വർഷം മുന്നെ സുധിച്ചേട്ടനുള്ളത് കൊണ്ട് ഞങ്ങളുടെ ബന്ധം ഇങ്ങനെ പോയി. സുധിച്ചേട്ടന്റെ അസാന്നിധ്യത്തിലും ഞങ്ങൾ മനസ്സിലാക്കി പോകുന്നത് കൊണ്ടല്ലേ ഞങ്ങൾ മുന്നോട്ട് പോകുന്നത്. നെഗറ്റീവ് പറയുന്നവർ പറയുന്നത് പോലെ എന്തെങ്കിലും പ്രശ്‌നം ഞങ്ങൾ തമ്മിലുണ്ടെങ്കിൽ കിച്ചു വന്ന് ഇവിടെയിരിക്കുമോ? കിച്ചുവിനെ തല്ലി ഇവിടെയിരുത്താൻ പറ്റുമോ, ഇതിൽ കൂടുതൽ വിശദീകരിക്കാൻ എനിക്ക് പറ്റില്ല, രേണു പറയുന്നു.

മനുഷ്യരുടെ മനസ്സിന്റെ നെഗറ്റീവ് കൊണ്ടുപറയുന്നതാണ് രേണു പറയുന്നു. ഞങ്ങൾ ആവശ്യങ്ങൾക്ക് വിളിക്കാറുണ്ട്. സംസാരിക്കാറുണ്ട്. അവൻ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ എന്നെക്കൊണ്ട് കഴിയുന്നത് പോലെ ചെയ്യാറുണ്ട് അമ്മയെന്ന നിലയിൽ. ഒരു കുടുംബത്തിലെ കാര്യം പബ്ലിക്കായി പറഞ്ഞ് എന്ത് നേടാനാണ്. കിച്ചുവിനെ അടിച്ചിറക്കി എന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്, രേണു പറയുന്നു. ഈ വീഡിയോയ്ക്ക് ഒരുപാട് കമന്റുകൾ വരുന്നുണ്ട്.
ഈ അമ്മയും മോനും നല്ല സന്തോഷത്തിൽ ആണ്.. എന്തിനാ വെറുതെ ഓരോ ആൾക്കാർ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത്.. ആ അമ്മയും മക്കളെയും വെറുതെ വിടൂ... അവർ സമാധാനത്തിൽ ജീവിച്ചോട്ടെ.. പ്രസവിച്ചു എന്ന് കരുതി അമ്മ ആവില്ല... ശരിക്കും മോന്റെ അമ്മ രേണു ആണ്..
ആളുകൾ എന്തൊക്കെ പറഞ്ഞാലും ആ അമ്മയെ പറ്റി ആ മോന് നല്ല ധാരണ ഉണ്ട്.. അതിന്റെ തെളിവ് ആണ് അവരുടെ ഈ സന്തോഷം.. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ.. ഇവർ നന്നായി ജീവിക്കട്ടെ.. സത്യം മാത്രമേ വിജയിക്കു.. ദൈവത്തിന്റെ മുൻപിൽ തെറ്റ് ചെയ്യാതിടത്തോളം കാലം ആരെയും പേടിക്കേണ്ട..
പ്രസവിക്കണം എന്നൊന്നും ഇല്ല അമ്മ ആകാൻ. രേണു ചേച്ചി രണ്ടു മക്കളുടെയും സ്വന്തം അമ്മ ആണ്. എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. അമ്മേം മോനും തമ്മിലുള്ള ബന്ധം പോയിട്ടുണ്ടോന്നുള്ളൊരു രേണുവിന്റെ ചോദ്യം വിഷമം
വന്നു. മോനും മിടുക്കൻ പാവം മുത്തേ അമ്മയും മോനുമുള്ള ബന്ധം അന്ത്യം വരെയും സന്തോഷത്തോടെ നിലനിൽക്കട്ടെ
നല്ല സൂപ്പർ വിവരവും വിവേകവുമുള്ളൊരു മോൻ , ഒപ്പം രേണുവിനും അതേപോലെ.
പാവങ്ങൾ.. അവർക്കെ അറിയൂ അവരുടെ ബുദ്ധിമുട്ട്കൾ.... ഇ നെഗറ്റീവ് കമെന്റ് പറയുന്ന ആൾക്കാർ ഒരു നേരത്തെ ആഹാരത്തിനുള്ള കാശു കൊടുക്കുന്നുണ്ടോ... ആയിരം കുടത്തിന്റ വാ മുടികെട്ടാം പക്ഷെ മനുഷ്യന്റെ വാ മൂടികട്ടൻ ബുദ്ധി മുട്ടാണ്.... നിങ്ങൾ സന്തോഷമായി ജീവിക്കു.... പറയുന്ന പരദൂഷണങ്ങൾ പറയട്ടെ......
സത്യത്തിൽ രേണു മിടുക്കി തന്നെയാണ് നല്ല വിവരമുണ്ട് . അതുപോലെ കിച്ചുമോനും അതിലുപരി വിവരവും വിവേകവുമുള്ള മോൻ തന്നെ.രേണു പറഞ്ഞത് കറക്റ്റ് നെഗറ്റീവ് പറയുന്നവരുടെ മനസ്സിൽ തോന്നുന്നതാണവർ പറയുന്നത്. വേർതിക്കൽ. ചില മനുഷ്യരൂപങ്ങൾ, ആ കൊച്ചിന്റ മനസ്സിൽ വിഷം കുത്തി വയ്ക്കുന്ന കുറെ ആളുകൾ.... അവർ ജീവിക്കട്ടെ.... രക്ഷ പെടട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications