'എന്റെ വയറ് എനിക്കിഷ്ടമാണ്, ഇനിയും വയറ് കാണിച്ച് ഫോട്ടോയിടും..', ന്യൂഡ് ഫോട്ടോഷൂട്ടുണ്ടാകുമോ? രേണു പറയുന്നു

സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. രേണു അടുത്തിടെ അഭിനയിച്ച ഷോര്‍ട്ട് ഫിലിം, റീല്‍സ്, പരസ്യം എന്നിവയ്‌ക്കെല്ലാം വലിയ രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ വന്നിരുന്നു. രേണു ഒപ്പം അഭിനയിക്കുന്ന ആളുകളുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നു, ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതൊക്കെയായിരുന്നു സൈബര്‍ അമ്മാവന്‍മാരുടെ പ്രശ്‌നം.

ഇതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് രേണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരം സൈബര്‍ അധിക്ഷേപങ്ങള്‍ കേട്ട് താന്‍ പിന്നോട്ട് പോകില്ല എന്ന് പറയുകയാണ് രേണു സുധി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. തനിക്ക് കംഫര്‍ട്ട് ആയ വേഷങ്ങള്‍ ധരിച്ചാണ് അഭിനയിക്കുന്നത് എന്നും അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും രേണു ചോദിക്കുന്നു.

Renu Sudhi

വിധവയായ സ്ത്രീ വീട്ടില്‍ തന്നെ അടങ്ങിയിരിക്കണം എന്ന ചിന്താഗതിയുള്ളവരാണ് ഇത്തരം നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് പിന്നില്‍ എന്നും അതിനെ ഗൗനിക്കുന്നില്ല എന്നും രേണു പറഞ്ഞു. തന്നെ ബോഡി ഷെയ്മിംഗ് ചെയ്താലും സൈബര്‍ അറ്റാക്ക് ചെയ്താലും തോറ്റ് പിന്നോട്ട് പോകില്ല എന്നും അവര്‍ പറഞ്ഞു. രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെയാണ്....

'നമുക്ക് ജീവിതം തന്നെ വലിയ പാഠമാണ്. നമ്മളില്‍ നിന്ന് സുധി ചേട്ടന്‍ വേര്‍പെട്ട് പോയി. നമുക്ക് താങ്ങും തണലുമായിട്ട് നിന്ന് ആളാണ് പോയത്. നമ്മളെ പറ്റി ഇല്ലാവചനങ്ങളും നെഗറ്റീവും കേട്ട് കേട്ട് സത്യം പറഞ്ഞാല്‍ മനസ് കല്ലായി പോയി. മരവിച്ച് പോയി. അതാണ് ഞാന്‍ ബോള്‍ഡാകാനുള്ള ഒരു ശക്തിയായി മാറിയത്. സുധി ചേട്ടന്റെ വൈഫായത് കൊണ്ടാണ് എനിക്ക് നെഗറ്റീവ് കമന്റ്‌സ് കിട്ടുന്നത്.

സുധി ചേട്ടന്‍ മരിച്ച് പോയി. അപ്പോള്‍ വിധവയായ സ്ത്രീ ഈ പറയുന്ന നെഗറ്റീവ് കമന്റ് പറയുന്നവരുടെ തീമില്‍ വീട്ടിലിരിക്കണം. ഇവരുടെ ഭാഷയില്‍ ഞാന്‍ അഭിനയിക്കുന്ന അഴിഞ്ഞാടുകയാണ്. എന്നെ കാണാന്‍ കൊള്ളാത്തത് കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പറയുന്നത്. അവളെ കാണാന്‍ കൊള്ളത്തില്ല, അവളുടെ പല്ല് അങ്ങനെ, മോന്ത അങ്ങനെ. കഴിഞ്ഞ ദിവസം ഒരു വോയ്‌സില്‍ പറഞ്ഞിരിക്കുന്നു അവള്‍ എലിയുടെ മോന്ത ഉള്ളവളാണ് എന്ന്.

അങ്ങനെയൊക്കെയാണ് പറയുന്നത്. അവരുടെ സങ്കല്‍പ്പത്തിലുള്ള സൗന്ദര്യത്തിലുള്ള സ്ത്രീ അല്ലായിരിക്കും ഞാന്‍. അതുകൊണ്ടായിരിക്കാം എന്നെ ഇങ്ങനെ നെഗറ്റീവ് പറയുന്നത്. ഞാന്‍ അഭിനയിക്കുന്നതിനെ അഴിഞ്ഞാടുക എന്നൊക്കെ പറയുന്നത് അതുകൊണ്ടായിരിക്കാം. ഞാന്‍ പബ്ലിക്കായിട്ട് എക്‌സ്‌പോസ് ചെയ്യുന്ന ഡ്രെസിടുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. ഫോട്ടോഷൂട്ട് എന്റെ ജോലിയല്ലേ.

അതിന്റെ ഭാഗമായി എക്‌സ്‌പോസ് ചെയ്യുന്നതില്‍ എന്താണ്. എനിക്ക് ഇണങ്ങുന്ന തരത്തിലാണ് ഞാന്‍ എക്‌സ്‌പോസ് ചെയ്യുന്നത്. അതിപ്പോള്‍ ഓവര്‍ ആണോ അല്ലേ എന്നൊന്നും ഞാന്‍ നോക്കുന്നില്ല. അത് മറ്റുള്ളവര്‍ക്ക് ഓവര്‍ ആയിരിക്കാം. തുണിയുടുക്കാതെ നടന്നാലും അത് എന്റെ ഇഷ്ടമാണ്. ശരിയാണ് ഇവള്‍ ഇത്രയൊക്കെ മാറിയോ എന്ന് എല്ലാവര്‍ക്കും തോന്നിയേക്കാം. പക്ഷെ സുധി ചേട്ടനുള്ളപ്പോള്‍ എനിക്ക് ഫോട്ടോഷൂട്ട് വന്നിട്ടില്ല.

വന്നിട്ടുണ്ടെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ കാണിക്കും. സുധി ചേട്ടന്റെ ഇഷ്ടമല്ലേ. സുധി ചേട്ടനുള്ളപ്പോള്‍ ഞങ്ങള്‍ക്ക് ഫോട്ടോഷൂട്ട് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. കാരണം ഞങ്ങള്‍ക്ക് അദ്ദേഹം ഒരു താങ്ങും തണലുമായിരുന്നു. എനിക്ക് അറിയാവുന്നത് ഇതാണ്. എന്ന് വെച്ച് ഞാനൊരു അഭിനയസിംഹമൊന്നുമല്ല. ഞാന്‍ പഠിച്ച് കൊണ്ടിരിക്കുന്ന ആളാണ്. അഭിനയത്തില്‍ ഞാനൊരു ശിശുവാണ്.

എന്നെ വിളിക്കുന്ന ഓരോ ആല്‍ബത്തിലും ക്യാരക്ടറിലും ഷോര്‍ട്ട് ഫിലിമിലും പരസ്യത്തിലും സിനിമയിലുമൊക്കെ വെറുതെ ഒന്നും അറിയാത്ത ആളെ അഭിനയിപ്പിക്കുമോ. ഒന്നും ചെയ്യാത്ത ആളെ കൊണ്ട് ഇത് ചെയ്യിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ക്യാമറയ്ക്ക് മുന്നില്‍ ഫേസ് ചെയ്യണം എങ്കില്‍ അതിന്റേതായിട്ടുള്ള ധൈര്യം വേണം. ഈ നെഗറ്റീവ് പറയുന്ന ഏതെങ്കിലും ഒരുത്തനോ ഒരുത്തിയോ വന്ന് ക്യാമറയ്ക്ക് മുന്നില്‍ ഇത് പോലെ ചെയ്യുമോ.

ഞാന്‍ മാറി നില്‍ക്കാം. എന്റെ സ്ഥാനത്ത് നില്‍ക്കാന്‍ പറ്റുമോ. പിന്നെ ഡ്രെസിന്റെ കാര്യം. ഈ ഡ്രെസ് നെഗറ്റീവ് ആയി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അത് അത്യാവശ്യം ഇണങ്ങുന്നതായിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത്. മറയ്‌ക്കേണ്ട കാര്യങ്ങളെല്ലാം ഞാന്‍ മറച്ച് തന്നെയാണ് വെച്ചിരിക്കുന്നത്. നല്ല വയറല്ലേ. ആ വയര്‍ കാണിക്കുന്നതിന് എന്താണ് പ്രശ്‌നം. എനിക്ക് ആ വയര്‍ ഇഷ്ടമാണ്.

എനിക്കെന്റെ വയര്‍ ഇഷ്ടമാണ്. ഞാന്‍ തുറന്ന് പറയുകയാണ്. കാരണം ആഫ്റ്റര്‍ ഡെലിവറി ഞാന്‍ എന്റെ വയര്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം വയര്‍ ചാടിയിട്ടൊന്നുമില്ല. അങ്ങനെ വയര്‍ ചാടിയിരിക്കുകയാണ് എങ്കില്‍ ഞാന്‍ അത് ഇടില്ല. എനിക്ക് അത് ഇണങ്ങില്ല. അങ്ങനെ ഒരു സ്ത്രീ ആണ് എങ്കില്‍ ഞാന്‍ അത് ഇടില്ല. എനിക്ക് അത് കംഫര്‍ട്ട് കാണില്ല. എന്റെ വയറിന് എന്താണ് കുഴപ്പം.

എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. അതുകൊണ്ട് ഞാന്‍ അതിട്ടു, വയര്‍ കാണിച്ചു. അതൊരു ഫോട്ടോഷൂട്ടാണ്. നമ്മുടെ അമ്മമാരൊക്കെ പണ്ട് സാരിയുടുക്കുമ്പോള്‍ വയര്‍ കാണത്തില്ലേ. വയര്‍ കാണുന്നത് ഇത്ര വലിയ സംഭവമാണോ. വയര്‍ കാണല്‍ ചടങ്ങ് വരെ ഇല്ലേ. ഈ നെഗറ്റീവ് പറയുന്നവരെ ഞാന്‍ മൈന്റ് പോലും ചെയ്യുന്നില്ല. ഇനി ഞാന്‍ കാണിക്കണോ ഫോട്ടോഷൂട്ടില്‍ ഇനിയും ഞാന്‍ കാണിക്കും.

ന്യൂഡ് ഫോട്ടോഷൂട്ടൊന്നും ചെയ്യില്ല. രേണു സുധിക്ക് ഒരു പരിധിയുണ്ട്. അതില്‍ നിന്ന് ഞാന്‍ ചെയ്യും. അതിന്റെ എക്‌സ്ട്രീം ലെവലൊന്നും ചെയ്യാന്‍ പറ്റത്തില്ലായിരിക്കും. ചെയ്യാം ചെയ്യാതിരിക്കാം. കാരണം ഇതെല്ലാം കേട്ട് കേട്ട് ഞാന്‍ അങ്ങനെ ആയിപോകും. ഏതായാലും നല്ല രീതിയില്‍ കേള്‍ക്കുന്നുണ്ട്. ഇതൊന്നുമല്ല കേള്‍ക്കുന്നത്. ചെയ്യാത്ത കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. ഇനിയും മുന്നോട്ട് ഇങ്ങനെ തന്നെ പോകും.

നമ്മളെ ഇപ്പോള്‍ എടുത്ത് പൊക്കുന്നവര്‍ എടുത്ത് താഴെയിട്ടാലും കുലുങ്ങത്തുമില്ല ഒന്നുമില്ല. കാരണം ഞാന്‍ എനിക്ക് ഫെയിം ആകണം എവിടെയെങ്കിലും കേറി വരണം എന്ന് കരുതുന്ന ആളല്ല ഞാന്‍. ഒരു ഒഴുക്കിന് അനുസരിച്ച് വന്ന് പെട്ടതാണ്. എന്നെ ഇനിയെടുത്ത് താഴെയിട്ടാല്‍ പോലും എനിക്ക് അതൊന്നും വിഷയമല്ല. ആ ഓഡിയോയില്‍ കേട്ട സ്ത്രീക്ക് ഒന്നുകില്‍ മാനസിക പ്രശ്‌നമായിരിക്കും.

അല്ലെങ്കില്‍ ഫേമസ് ആകാനുള്ള ശ്രമമായിരിക്കും. രേണു സുധിയെ വെച്ചിട്ടാണല്ലോ ഓരോരുത്തര്‍ ഇപ്പോള്‍ റീച്ച് ഉണ്ടാക്കുന്നത്. ആ സ്ത്രീയെ എനിക്ക് അറിയില്ല. ആ പേട്ട് സൗണ്ട് ഞാനിത് വരെ കേട്ടിട്ടില്ല. ഇവര്‍ക്ക് എന്നെ പറയാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. ഞാന്‍ ഇവരുടെ മകനേയോ ഭര്‍ത്താവിനേയോ ഒന്നും ചെയ്യാന്‍ പോയിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു.

ചാന്തുകുടഞ്ഞൊരു സീന്‍ റിക്രീയേറ്റ് ചെയ്യുമ്പോള്‍ അതിലെ ഒരു സീനും എനിക്കും ദാസേട്ടനും ഓക്കെ അല്ല എന്ന് പറഞ്ഞിരുന്നു. കടലിലേക്ക് കെട്ടിപിടിച്ച് കൊണ്ട് മറിഞ്ഞ് പോകുന്ന സീനായിരുന്നു അത്. അത് അങ്ങനെ തന്നെ ഷൂട്ട് ചെയ്താലെ ഭംഗിയുണ്ടാകൂ എന്ന് ക്യാമറമാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ഓക്കെ അല്ലാത്തത് കൊണ്ട് വേണ്ട എന്ന് വെച്ചു. അതെങ്ങാനും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി നെഗറ്റീവ് കേള്‍ക്കേണ്ടി വന്നേനെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q