എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരമുണ്ടെന്ന് രേണു; 'അടുത്തത് എന്തോ വരാൻ ഉണ്ട്'
മനു ഗോപിനാഥനൊപ്പമുള്ള ഫോട്ടോ ഷൂട്ടിന് പിന്നാലെ രേണു സുധിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് രേണു പങ്കുവെച്ചത്. ഇതിന് പിന്നാല എന്തിനാണ് സുധിയുടെ ഡിപി വെച്ചിട്ട് ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത് എന്നുൾപ്പെടെയുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നത്. ഇപ്പോൾ സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. ഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ് രേണു പങ്കുവെച്ചത്.
സുധുച്ചേട്ടന്റെ വൈഫ് ആയി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡി പി മാറ്റുന്ന പ്രശനം ഇല്ല, കാരണം എന്റെ കെട്ട്യോന്റെ ഡി പി എനിക്കിടാനുള്ള അധികാരം ഉണ്ട്. സോ ചൊറിയുന്നവർ ചൊറിഞ്ഞിണ്ടിരിക്കു, im not bothred about ur ചൊറിച്ചിൽ എന്നാണ് രേണു കുറിച്ചത്. പിന്തുണച്ചും വിമർശിച്ചു ഈ പോസ്റ്റിന് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്.

അടുത്തത് എന്തോ വരാൻ ഉണ്ട് അതാ ഇപ്പൊ ഇങ്ങനെ ഒരു ഫോട്ടോ.., എന്ന പൊളിയാ ചേച്ചി ഫോട്ടോ കാണാൻ, ഒർജിനൽ ആണെന്നെ പറയു. ആര് എന്ത് പറഞ്ഞാലും ചേച്ചി കേൾക്കണ്ട അടിച്ച് പൊളിക്കാൻ നോക്ക് ചേച്ചി. ഈ കുറ്റം പറയുന്നവരൊന്നും കൂടെ കാണില്ല ഒരു ആവിശ്യം വന്നാൽ, ചേച്ചിക്ക് അറിയുന്ന ജോലി ചേച്ചി ചെയ്യുന്നു അത്രെ ഉള്ളു അത് മനസ്സിലാക്കാൻ കഴിയാത്തവർ ആണ് ഇവിടെ വന്നു ഓരോന്ന് ചേച്ചിയെ പറ്റി മോശം പറയുന്നത് . ആര് എന്ത് പറഞ്ഞാലും കേൾക്കണ്ട ചേച്ചിക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചെയ്യുക
അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചിട്ട് തന്നെ നിനക്ക് കാശ് ഉണ്ടാക്കണം അല്ല വേറെ ഏതൊക്കെ വഴിക്ക് താൻ ഉണ്ടാക്കി എന്നിട്ടൊന്നും മതിയായിട്ടില്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, മനു ഗോപിനാഥിനൊപ്പമുള്ള ഫോട്ടോയ്ക്ക് വിമർശനം ഉയർന്നതിന് പിന്നാലെ മറുപടിയുമായി മനു രംഗത്ത് എത്തിയിരുന്നു,
തന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തതുകൊണ്ടാണ് തിരിച്ച് താൻ മെസ്സേജുകൾ അയക്കാത്തതെന്നും കടുത്ത ഡിപ്രഷനിലേക്കാണ് തന്റെ യാത്രയെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നുമാണ് മനു പറഞ്ഞത്
.ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇതിനകം ആത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി.
അഖിൽമാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി... എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, എന്നാണ് മനു കുറിച്ചത്.












Click it and Unblock the Notifications