''അതുപോലൊരു പണിയാണ് സുധിച്ചേട്ടന് കൊടുത്തത്, കൂടെ നിന്ന് ചതിച്ചു, മരിച്ചപ്പോള്‍ സീറോ ബാലന്‍സ്'': രേണു
തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്ന് മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു.
സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി. ഫിൽമിബീറ്റ് മലയാളത്തിന് രേണു സുധി നൽകിയ അഭിമുഖത്തിൽ നിന്ന്...

''താന്‍ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോള്‍ പഠിത്തമൊത്തെ ഉഴപ്പി. കരിയര്‍ പോലും ഉപേക്ഷിച്ചിട്ടാണ് താന്‍ അവര്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താന്‍ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വര്‍ഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി.
സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്റെ ഭാര്യയെ ധൈര്യമായി ഇങ്ങോട്ട് വിട്ടോളൂ, ജോലിയൊക്കെ സെറ്റാണ് എന്ന് പറഞ്ഞു. അന്ന് കിച്ചു കുഞ്ഞാണ്, ഏഴില്‍ പഠിക്കുന്നു. കിച്ചു പറഞ്ഞു, അച്ഛാ ഈ അമ്മയെ ഇപ്പോള്‍ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടണ്ട. അമ്മ ഒരു സ്ഥലത്തും നമ്മള്‍ വേറെ ഒരു സ്ഥലത്തും ആവില്ലേ എന്ന് പറഞ്ഞു. സുധിച്ചേട്ടന്‍ തന്നോട് പറഞ്ഞു, വാവുട്ടാ, കിച്ചു ഇങ്ങനെയാണ് പറയുന്നത്, എന്ത് ചെയ്യും എന്ന്.
താന്‍ പറഞ്ഞു, എനിക്ക് നിങ്ങള്‍ മതി, കിച്ചുവിന്റെ വാക്കുകളാണ് വലുത്, ജോലി ഉപേക്ഷിക്കാം എന്ന്. കിച്ചുവിന് അമ്മ ഇല്ലായിരുന്നു. അവന്‍ അമ്മയായിട്ടാണ് അന്നും ഇന്നും തന്നെ കാണുന്നത്. ജോലിക്ക് പോയാല്‍ പണം കിട്ടുമായിരിക്കും, പക്ഷേ അവന് ഒരു അമ്മയുടെ സാമീപ്യം കിട്ടില്ലല്ലോ. സുധിച്ചേട്ടന്‍ പറഞ്ഞു, ചെറുതാണെങ്കിലും എനിക്കിപ്പോള്‍ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന്. അങ്ങനെയാണ് ആ കരിയര്‍ ഉപേക്ഷിച്ചത്.
കൊവിഡ് വന്നതോടെയാണ് വീട് എന്ന സ്വപ്‌നം നടക്കാതെ പോയത്. അതിന് മുന്‍പാണ് വീടിന് അഡ്വാന്‍സ് കൊടുത്തത്. സൗദിയില്‍ പരിപാടിക്ക് പോയി വന്നപ്പോള്‍ ഉളള പണം അതുപോലെ കൊടുക്കുകയായിരുന്നു. അത് കൊവിഡ് വന്നതോടെ വെള്ളത്തിലായി. സുധിച്ചേട്ടന്‍ മാനസികമായി വിഷമത്തിലായി. താന്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നു. അതൊക്കെ പോട്ടെ എന്ന് പറഞ്ഞു. ആ സമയത്ത് ഒരു ചെക്ക് കേസ് വന്നു. ചേട്ടന്‍ വളരെ വിഷമത്തിലായിരുന്നു. പക്ഷേ അതൊക്കെ പിന്നീട് കലങ്ങിത്തെളിഞ്ഞു.
ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നു സുധിച്ചേട്ടന്‍. അദ്ദേഹത്തിന് പണി കൊടുത്തവര്‍ക്ക് ദൈവം മറ്റൊരു രീതിയില്‍ മനസ്സിലാക്കി കൊടുക്കും. അവരോടൊക്കെ പൊറുക്കണേ എന്നാണ് താനും സുധിച്ചേട്ടനും പറയുന്നത്. അവരൊക്കെ ഇപ്പോഴും ഉണ്ട്. ആര്‍ക്കും തന്റെ മുന്നില്‍ വരാന്‍ പോലും പറ്റില്ല. അതുപോലൊരു പണിയാണ് സുധിച്ചേട്ടനിട്ട് കൊടുത്തത്. കൂടെ നിന്ന് ചതിക്കുകയായിരുന്നു. ഫീല്‍ഡില്‍ ഉളളവരല്ല, ഫാന്‍സ് എന്ന് പറഞ്ഞ് നടന്നവരാണ്. അനിയന്മാരെ പോലെ സുധിച്ചേട്ടന്‍ മടിയില്‍ കൊണ്ട് നടന്നവരാണ്. അത്രയും പാവത്താനായിരുന്നു സുധിച്ചേട്ടന്‍. ഓട്ടക്കൈയ്യനായിരുന്നു. പൈസ കയ്യില്‍ നില്‍ക്കില്ല. മരിച്ചപ്പോള്‍ സീറോ ബാലന്‍സ് ആയിരുന്നു സമ്പാദ്യം.
കണക്ക് പറഞ്ഞ് പൈസ വാങ്ങില്ല സുധിച്ചേട്ടന്‍. അത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. കുറേ പേരൊക്കെ സഹായിച്ചു. അന്ന് വാടകവീട്ടിലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വരെ തനിക്കൊപ്പം ഉണ്ടായിരുന്നു. ആറ് മാസത്തിനകം ഞാന്‍ എന്റെ വീട് പണിയാന്‍ തുടങ്ങും എന്ന് പറഞ്ഞു. പക്ഷേ ആള്‍ക്ക് നല്ലൊരു വീട്ടില്‍ ഒരു ദിവസം പോലും കിടക്കാന്‍ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് ഒരു വിഷമം'', രേണു പറയുന്നു.












Click it and Unblock the Notifications