Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇത്രയും മോഡേണായ മറ്റാരെങ്കിലുമുണ്ടോ? സുധിക്ക് പേരുദോഷമുണ്ടാക്കി; രേണുവിന് വിമര്‍ശനം

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം തുടര്‍ന്ന് പാപ്പരാസികള്‍. വ്‌ളോഗര്‍ ദാസേട്ടന്‍ കോഴിക്കോടിനും റീല്‍സ് ചെയ്തതിന് ശേഷം രേണുവിനെതിരെ വലിയ വിമര്‍ശനമാണ് ഒരു വിഭാഗം ആള്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. ചാന്തുപൊട്ട് സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടിന്റെ റീക്രിയേഷന്‍ വീഡിയോ ആയിരുന്നു രേണു ചെയ്തിരുന്നത്.

അല്‍പം ഇഴുകിചേര്‍ന്നായിരുന്നു ഇരുവരും ഇതില്‍ അഭിനയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സൈബര്‍ ആങ്ങളമാര്‍ രേണുവിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ താന്‍ വകവെക്കില്ലെന്നും അഭിനയം തന്റെ ജീവിതമാര്‍ഗമാണ് എന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ദാസേട്ടന്‍ കോഴിക്കോടിനൊപ്പം വീണ്ടും രേണു സുധി വീഡിയോ ചെയ്തിരുന്നു.

Renu Sudhi

അതിനിടെ മനു ഗോപിനാഥന്‍ എന്ന കലാകാരനൊപ്പം വിവാഹ വേഷത്തിലുള്ള രേണുവിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ രേണുവിനെതിരായ സൈബര്‍ ആക്രമണം മൂര്‍ധന്യത്തിലെത്തി. ഇരുവരും വിവാഹിതരായി എന്നും ഇനി രേണു സുധി എന്നല്ല രേണു മനു എന്നാണ് എന്ന തരത്തില്‍ വരെ പലരും കമന്റിടാന്‍ തുടങ്ങി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ധരിച്ച വേഷമായിരുന്നു.

എന്നാല്‍ സത്യം പുറത്തറിഞ്ഞിട്ടും പാപ്പരാസികള്‍ നെഗറ്റീവ് കമന്റിടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രേണു മനു ഗോപിനാഥിനൊപ്പമുള്ള ഒരു സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. പരസ്യചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് ശേഷമുള്ള സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് രേണു ഈ ചിത്രം പങ്ക് വെച്ചത്. ഈ ചിത്രത്തിന് താഴേയും പാപ്പരാസികളുടെ നെഗറ്റീവ് കമന്റ് തുടരുകയാണ്.

രേണുവിന്റെ വസ്ത്രധാരണത്തെയടക്കം ചൂണ്ടിക്കാട്ടിയാണ് പലരും മോശം കമന്റിടുന്നത്. 'സുധി ചേട്ടന്റെ പേരിനു കളങ്കം വരുത്തും ഇവര്‍. ആ പേരിനോട് ഒരിക്കലും ഇവരെ യോജിപ്പിക്കാന്‍ പറ്റില്ല ഇപ്പോള്‍. ഒരു കാലം ആയിരുന്നു ഇപ്പോ..' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'ചേച്ചി ആളുകളെക്കൊണ്ട് പറയിപ്പിക്കാതെ ഒന്നു പോകുമോ. നിലവാരമുള്ള വല്ല വീഡിയോസും വിട്ട് ഫെയ്മസ് ആവുക,' എന്നാണ് മറ്റൊരാളുടെ ഉപദേശം.

'എന്തെക്കെയോ ആവാം എന്ന് കരുതി പക്ഷെ ഒന്നും ആയില്ല. എന്നിട്ട് വീണ്ടും വന്നേക്കുവാ റീച്ചിനു വേണ്ടി ഒന്ന് പോ ചേച്ചി,' എന്നാണ് മറ്റൊരാളുടെ കമന്റ്. 'എന്നെ പൊന്നുമോളെ നീ ആ പാവം പിടിച്ചവന്റെ ഒരു പേരുദോഷം ഉണ്ടാക്കി അവന്‍ ഒരു പേരുണ്ട് അതില്ലാതാക്കരുത് നീ', കൂളിംഗ് ഗ്ലാസ് തൂക്കിയിലെ.. അതിന്റെ ഒരു കുറവുണ്ട്.. ഭര്‍ത്താവ് മരിച്ചപ്പോള്‍ എത്രയും മോഡേണ്‍ ആയ വേറെ ആരുണ്ട്.. ഹെഡ് സെറ്റ് കഴുത്തില്‍ തൂക്കണം അത് മസ്റ്റാണ്.. കളക്ടറല്ലേ,' എന്നൊക്കെയാണ് കമന്റുകള്‍.

എന്തേലും കാണിക്ക്. ഒന്നും കാണാനും കേള്‍ക്കാനും നാണം കെടാനും പുള്ളി ഇല്ലല്ലോ എന്നാണ് മറ്റൊരു കമന്റ്. അതേസമയം ചില കമന്റുകള്‍ക്കൊക്കെ രേണു തക്ക മറുപടിയും കൊടുക്കുന്നുണ്ട്. 'അയ്യോ ആയിക്കോട്ടെ സര്‍, എന്റെ കെട്ട്യോന്റെ പേരിനു എന്തു വരുത്തണം എന്ന് നീ ചിന്തിക്കേണ്ട. നീ നിന്റെ വൈഫിന്റെ പേര് കളയാതെ നോക്കൂ,' എന്നാണ് ഒരു കമന്റിന് രേണു മറുപടി കൊടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+