പുള്ളിക്കാരൻ അങ്ങ് പോകും, അവസാനം നീ പണി വാങ്ങിക്കേണ്ടി വരും; ഉപദേശവുമായി രജിത്: മനസ്സ് കല്ലാണെന്ന് രേണുവും
സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനം നേരിടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റേതായ വഴികളിലൂടെ മുന്നോട്ട് പോകുകയാണ് രേണു സുധി. വിഷുവിന് താരം പങ്കുവെച്ച ഫോട്ടോ ഷൂട്ടും വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിന് ഇടയില്‍ തന്നെയാണ് രേണു പുതിയ സിനിമയുടെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിലാണ് രേണു ഭാഗമാകുന്നത്. രേണുവിനോടൊപ്പം തന്നെ ദാസേട്ടന് കോഴിക്കോടും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇത്രയും വലിയ ഒരു സിനിമയിലേക്ക് തന്നേയും കൂടി വിളിച്ചതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സാന്തോഷം ഉണ്ടെന്നാണ് ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയ രേണു സുധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സംവിധായകന് നിതീഷ് സർ തന്നെയാണ് ഈ ഒരു ചിത്രത്തിലേക്ക് വിളിച്ചത്. പിന്തുണ നല്കുന്ന എല്ലാവർക്കും ഒപ്പം തന്നെ അദൃശ്യ ശക്തിയായി കൂടെ നില്ക്കുന്ന സുധിച്ചേട്ടനുമെല്ലം നന്ദി അറിയിക്കുന്നു. വിഷു ആഘോഷമായിട്ടൊന്നും നടന്നില്ല. പക്ഷെ ഒരു ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു. അതിന്റെ പേരില്‍ നല്ല രീതിയില്‍ എയറിലാണെന്ന് തോന്നുന്നു. അധികമൊന്നും നോക്കിയിട്ടില്ല. വെറുതെ സ്ക്രോള്‍ ചെയ്ത് പോയപ്പോള്‍ ചിലതൊക്കെ കണ്ടു.
വിമർശനങ്ങളൊക്കെ വരട്ടെ. നമ്മുടെ ദേഹത്ത് ഒന്നും പറ്റുന്നില്ലാലോ. അതുകൊണ്ട് ഒരു പ്രശ്നവും. ഞാന്‍ എന്ത് ചെയ്താലും വിമർശിക്കട്ടെ. എന്നെ വന്ന് നുള്ളിപ്പറിച്ചാല് എനിക്ക് വേദനിക്കും. എന്നാല്‍ എന്റെ മനസ്സ് കല്ലാണെന്നാണ് തോന്നുന്നത്. ഈ ഒരു നെഗറ്റീവ് കമന്റുകൊണ്ട് എനിക്ക് ചമ്മലോ വേദനയോ ഒന്നും തന്നേയില്ല.
ഈ നെഗറ്റീവ് കമന്റ് ഇടുന്നവന്മാരൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നെ തളർത്താമെന്നാണ് കരുതുന്നതെങ്കില്‍ അവരോടൊല്ലാം എനിക്ക് ഒരൊറ്റ കാര്യമാണ് പറയാനുള്ളത്. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും രേണു സുധി ഒരു തുള്ളിപോലും വിഷമിക്കത്തില്ല. എന്റെ മനസ്സ് കല്ലാണ്. നെഗറ്റീവ് കമന്റ് ഇടുന്നവർ തല്ലിയാലെ എനിക്ക് വേദനിക്കത്തുള്ളുവെന്നും രേണു സുധി പറയുന്നു.
നമുക്ക് അറിയാവുന്ന തൊഴില്‍ നമ്മള് ചെയ്യുന്നു. അതുകൊണ്ടാണ് ഇത്തരം അവസരങ്ങള്‍ കിട്ടുന്നത്. വീട്ടില്‍ ഇരുന്നാല്‍ ആരും ഒന്നും കൊണ്ടുവന്ന് തരില്ല. അഭിനയരംഗം തിരഞ്ഞെടുത്തതിന് ഇതിന് മാത്രം എന്താണ് എന്നെ പറയാന്‍ എന്ന് എനിക്ക് അറിയില്ല. ഞാന്‍ ആരുടെയങ്കിലും അടുത്ത് പോയി തോണ്ടാനോ പിച്ചാനോ നുള്ളാനോ അല്ലെങ്കില്‍ എന്തെങ്കിലും തട്ടിപ്പിനോ പോയിട്ടില്ല. ഇനിയും പോകില്ല. പക്ഷെ എന്നിട്ടും എനിക്ക് വിമർശനം വരുന്നു. അതൊക്കെ എന്തിനാണെന്ന് അറിയില്ല.
ഞങ്ങള്‍ക്ക് ഇതിനൊന്നും സാധിക്കുന്നില്ലല്ലോയെന്ന അസൂയയില്‍ നിന്നായിരിക്കാം ചിലരൊക്കെ ഇങ്ങനെ മെസേജ് ഇടുന്നത്. എന്താണ് ഇതിന്റെയൊക്കെ യഥാർത്ഥ കാരണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരുടെ മനസ്സിലെ ചിന്തകള്‍ ആണല്ലോ. അവർ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും. ഞാന്‍ എന്റെ കാര്യം നോക്കി പോയിക്കൊണ്ടിരിക്കുന്നുവെന്നും രേണു സുധി പറയുന്നു.
അതേസമയം, പുജയ്ക്ക് എത്തുന്നതിനിടെ രേണുവിനെ ഉപദേശിക്കുന്ന ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീഡിയോയും വൈറലാണ്. 'എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം... പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ.. സോഷ്യൽമീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.' എന്നായിരുന്നു രജിത് കുമാറിന്റെ വാക്കുകള്‍. രജിത് കുമാറിന്റെ വാക്കുകള്‍ ചിരിച്ചുകൊണ്ട് കേള്‍ക്കുന്ന രേണുവിനേയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications