രേണു സുധി ബിഗ് ബോസില്‍ നില്‍ക്കേണ്ടത് പുറത്ത് ഇക്കൂട്ടരുടേയും ആവശ്യം: അവർ അജണ്ട തയ്യാറാക്കുന്നു
ബിഗ് ബോസിന് പുറത്ത് കണ്ടന്റ് റാണിയായി വാണ വ്യക്തിയാണ് രേണു സുധി. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും അടുത്ത കാലത്തായി രേണു സുധിയുമായി ബന്ധപ്പെട്ട കണ്ടന്റുകളാണ് നിറഞ്ഞ് നിന്നിരുന്നു. എന്ത് കണ്ടന്റ് എവിടെ എവിടെ, എപ്പോള്‍ കൊടുക്കണം എന്ന് കൃത്യമായി അറിയുന്ന താരം കൂടിയാണ് രേണു. ഇത് തന്നെയാണ് രേണുവിന്റെ ബിഗ് ബോസ് പ്രവേശനത്തിന് പിന്നില്‍ പ്രധാനമായും കാരണമായത്.
ബിഗ് ബോസില്‍ എത്തിയപ്പോഴും രേണു സുധിയുടെ ഭാഗത്ത് നിന്നും ഇഷ്ടം പോലെ കണ്ടന്റുകളാണ് ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കിട്ടിയത്. ഇതില്‍ ഏറ്റവും അധികം ചർച്ചാ വിഷയമായത് അക്ബർ രേണു സുധിയെ സെപ്റ്റിക് ടാങ്കെന്ന് വിശേഷിപ്പിച്ചതായിരുന്നു. ഈ വിഷയത്തില്‍ പിടിച്ചുകൊണ്ട് പരമാവധി കണ്ടന്റ് ഉണ്ടാക്കാനും രേണു സുധി ശ്രമിക്കുന്നുണ്ട്. ഒരു വിധവ, സിംഗിള്‍ മദർ തുടങ്ങിയ പോയിന്റുകളെല്ലാം രേണു എടുത്ത് ഇടുന്നുണ്ട്.

അതേസമയം തന്നെ രേണു സുധി ബിഗ് ബോസില്‍ നില്‍ക്കേണ്ടത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ ആവശ്യമാണെന്ന നിരീക്ഷണവും ചില ബിഗ് ബോസ് പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. അതിന് വേണ്ടി അവർ ചില അജണ്ടകള്‍ സെറ്റ് ചെയ്യുന്നുണ്ടെന്നും ലോണ്‍ റൈഡർ എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പില്‍ പറയുന്നു.
'മലയാളം ബിഗ് ബോസ്സിൽ നടക്കുന്ന കളികളെ കാലും വലുതാണ് പുറത്ത് ഓൺലൈൻ മീഡിയ എന്ന് പറഞ്ഞു നടക്കുന്ന കുറെയെണ്ണം. സിനിമ നടന്മാരും നടിമാരും ആണ് അവരുടെ പ്രധാന കോണ്ടെന്റ്. പക്ഷെ അത് എപ്പോളും ലഭിക്കില്ല. അങ്ങനെ ഉള്ളപ്പോൾ ഫില്ലേഴ്സ് വേണം. മെയിൻ കോണ്ടെന്റ് ലഭിക്കാത്ത അവസരത്തിൽ ഇടാൻ വേണ്ടിയുള്ള വ്യൂ കിട്ടുന്ന കോണ്ടെന്റ്. അതാണ് അലിൻ ജോസ്, ആറാട്ടണ്ണൻ, രേണു സുധി എന്നിങ്ങനെ ഉള്ള കോമാളി കഥാപാത്രങ്ങൾ.' കുറിപ്പില്‍ പറയുന്നു.
അവരുടെ കോമാളിത്തരം കാണാനും ആളുണ്ട്. 'എന്ത് തേങ്ങയാണ് ഇവര് കാണിക്കുന്നത്' എന്ന് പറയാൻ ആളുകൾ അത് കാണും പറഞ്ഞു വന്നത്, അങ്ങനെ ഉള്ള രേണു സുധി, ഓൺലൈൻ മീഡിയക്കു കോണ്ടെന്റ് കൊടുക്കുന്ന രേണു സുധി, ബിഗ് ബോസ്സിൽ നിൽക്കുന്നത് അവരുടെ ആവശ്യമാണ്. രേണുവിന്റെ മാർക്കറ്റ് കേറുന്നത് അവര് പുറത്തു വന്നതിന് ശേഷം ഇവര് മുതലെടുക്കും.
അതുകൊണ്ട് ഒരു സഹതാപ തരംഗം ഉണ്ടാക്കി എടുക്കുക എന്നതാണ് ഇവരുടെ അജണ്ട. ഇവരുടെ പല പേജുകളും അതിനയുള്ള പണി എടുക്കുന്നത് തലക്കകത്തു ആൾതാമസം ഉള്ള ആർക്കു നോക്കിയാലും മനസ്സിലാകും. അതിൽ വീണ് പോകുന്ന കുറച്ച് പേരുമുണ്ടാവും. - എന്നും കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു.
അക്ബർ ടാസ്ക്കിൽ വാക്ക് പറഞ്ഞു ഉമ്മായെ പിടിച്ച് മാപ്പ് പറഞ്ഞു പക്ഷെ രേണു സുധി അത് സ്വീകരിക്കാതെ കണ്ടൻ്റ് ആക്കുന്നതാണ് നമ്മൾ കാണുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറയുന്നത് വിധവയെ അപമാനിച്ചു എന്ന് പറയുന്നത് എന്ത് ഗയിമാണ്. മാപ്പ് പറഞ്ഞ് തീർക്കാന്‍ പറ്റുന്നത് വിക്റ്റിം കാർഡിലേക്ക് എത്തിച്ചു. ഇതേ സമയം ആദില നൂറ അനീഷിനെ അപ്പി എന്ന് വിളിച്ചത് പുരുഷത്വത്തെ അപമാനിക്കൾ ആകുന്നില്ല എന്നതും അക്ബറിനെ തിരിച്ച് വേട്ടപ്പട്ടി എന്ന് വിളിച്ചതും ചർച്ചയാകുന്നില്ല എന്നതും ശ്രദ്ധേയമാണ് - എന്ന് മറ്റൊരാളും അഭിപ്രായപ്പെടുന്നു.
മറുവശത്ത് വീടുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടക്കം രേണുവിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. 'ഫ്രീ ആയ്ട്ട് വീടുണ്ടാക്കി കൊടുത്ത് എന്ന് വിചാരിച്ചു ചോർച്ചയുണ്ടെങ്കിൽ അതു പറയണ്ടേ. വീടുണ്ടാക്കി കൊടുത്ത് എന്ന് വീമ്പ്‌പറയുന്നവർ കുറ്റമറ്റ രീതിയിൽ ഉണ്ടാക്കണം. പാവങ്ങളല്ലേ വീടില്ലാത്തവർ അല്ലെ എന്നുവിചാരിച്ചു തോന്ന്യ രീതിയിൽ ഉണ്ടാക്കണോ. സർക്കാർ കെട്ടിടങ്ങൾ ഉണ്ടാക്കുന്ന രീതിയലാണോ കിടക്കാടം പണിയുന്നത്. അനുമോൾക് ഇത് എന്തിന്റ കേടാണ്. സംസാരിക്കാൻ അറില്ലെങ്കിൽ മിണ്ടാതിരിക്കണം' എന്നാണ് രാഗിണി എന്ന പ്രേക്ഷകയുടെ അഭിപ്രായം.












Click it and Unblock the Notifications