'കിച്ചു ചേച്ചിയെ അമ്മയെന്ന് വിളിച്ചത് എന്തുകൊണ്ടാണ്, അച്ഛൻ മരിച്ചപ്പോൾ ആ അമ്മ എന്തൊക്കെയാ ചെയ്ത് കൂട്ടുന്നേ'
കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട്. അഭിനയത്തിലേക്കും കടന്നിട്ടുണ്ട്. രേണു റീൽസും മോഡസിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. സുധിയുടെ പേര് കൊണ്ട് പൈസയുണ്ടാക്കുയാണെന്നും എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത് എന്നും ചിലർ ചോദിക്കുന്നു. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നും ചിലർ പറയുന്നു. രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിലും വിമർശനമുണ്ട്.

ഒരു ഭർത്താവ് മരിച്ച സ്ത്രീ ഒറ്റയ്ക്കു കഴിയണം അയാളെ ഓർത്ത് ജീവിക്കണം എന്നൊന്നൊന്നു നിയമം ഇല്ല... പക്ഷേ ചേച്ചി ഒന്ന് ആലോചിച്ചു നോക്കിക്കെ സുധിച്ചേട്ടൻ പോയതിൽ പിന്നെ നന്നായി ആണോ പോകുന്നെ എല്ലാം എന്ന്. റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്രെ നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെകിൽ വേറെ പലതും ഉണ്ടെല്ലോ. പക്ഷേ ചേച്ചി ഡ്രെസ്സിന്റെ അളവ് കൊറച്ചും മറ്റും വീഡിയോ ചെയുമ്പോൾ അത് ബാധിക്കുന്നത് ചേച്ചിടെ മകളെ കൂടെ അല്ലെ.
ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടു ചേച്ചീനെ കിച്ചു അമ്മ എന്നു വിളിച്ചത് എന്ത് കൊണ്ടാണ്... ആ അമ്മ അച്ഛൻ മരിച്ചപ്പോ എന്തൊക്കെയാ ചെയിതു കൂട്ടുന്നെ.. എനിക്ക് തോന്നുന്നില്ല സുധി ചേട്ടൻ ജീവിച്ചിരുന്നേൽ ഇതേ പോലെ ചേച്ചി ഡ്രസ് ധരിച്ചു വരുമെന്ന് എത്രെ മാന്യമായിട്ടാ അന്ന് ഫ്ലവർസ് ഷോക്ക് ചേച്ചിനെസുധിച്ചേട്ടൻ പരിജയപെടുത്തിയപ്പോ dress ഇട്ടിരുന്നേ
എന്തിനാ എല്ലാരുടെയും പരിഹാസം കേട്ടു ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടുന്നത്. നിർത്തു പ്ലീസ്.. പഴി കേൾക്കുന്നത് കാണുമ്പോൾ ഒരു വിഷമം.. നിങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ ചേച്ചി. ആണുങ്ങൾ മാറും പക്ഷെ പെണ്ണുങ്ങൾ സെക്കന്റ് വെച്ച് മാറും അതാണ് പെണ്ണ്
എല്ലാരും ഇഷ്ട പെട്ടു തുടങ്ങിയെന്നു തോന്നുന്നു ബാഡ് കമന്റ് ഒക കുറഞ്ഞോ അതോ എല്ലാരും മടുത്തോ ആവോ. ഇല്ല.. സുധി ചേട്ടന്റെ അനുഗ്രഹം പോലെ, എല്ലാത്തിനും ഒരു പരിമിതി ഉണ്ട്. പരിധി വിട്ട് കളിച്ചാൽ അത് അധികം ആയിപ്പോകും.
പ്രസംഗിക്കാം പക്ഷെ അത് അധിക പ്രസംഗം ആകരുത്. ഭർത്താവ് മരിച്ചാൽ സതി ആകണമില്ല ജീവിക്കാം ഇഷ്ടത്തിന്.. പക്ഷെ അത് അനിഷ്ടം ആകരുത്. നമുക്ക് ആകാം പക്ഷെ ഓവർ ആകരുത്., സുധിചേട്ടൻറെ ഭാര്യ എന്നാ പേര് കൊണ്ട് ആണ് ഇവൾ ഇത്രയൊക്കെ ആയതു അല്ലെന്നു ആർക്കെങ്കിലും പറയാമോ..
കേരളത്തിലെ എല്ലാ ജനങ്ങളും ആരാധിച്ചിരുന്ന ഒരു കലാകാരനായിരുന്നു സുധിച്ചേട്ടൻ. ഭർത്താക്കന്മാർ മരിച്ചുപോയ ഒരുപാട് ഭാര്യമാർ ഇപ്പോളും ജീവിക്കുന്നുണ്ട്. അത് സോഷ്യൽ മീഡിയയിൽ കുറച്ചു പോസ്റ്റ് ഇട്ട് സ്വന്തം ഭർത്താവിനോട് ഒരുപാട് ഇഷ്ടം ഉണ്ട് എന്ന് അറിയിക്കാൻ അല്ല. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ കഴിയും. എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സ്വന്തം മനസാക്ഷിയോടുകൂടി ഒന്ന് ചോദിക്കുക. സ്വന്തം പേരിനോട് ആ പാവം കലാകാരന്റെ പേര് ചേർത്ത നശിപ്പിക്കരുത്, എന്നിങ്ങനെ പോകുന്നു കമന്റ്












Click it and Unblock the Notifications