Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു അപ്പന്റെ പ്രായമുളള അയാളെ വിളിച്ച വാക്കുകള്‍! 'സെമിത്തേരിയിൽ സുധിയുണ്ട്, പൈസ പോയി വാങ്ങിച്ചോ'

ബിഗ് ബോസ് മത്സരാർത്ഥി രേണു സുധിക്കെതിരെ തുറന്നടിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ്. രേണു സുധിക്ക് വോട്ട് ചെയ്യുന്ന മലയാളികൾ നാട്ടുകാർക്ക് പറയാനുളളത് കൂടി കേൾക്കണമെന്ന് ബിഷപ്പ് പറയുന്നു. കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിന് വീട് വെയ്ക്കാനുളള സ്ഥലം നൽകിയത് ബിഷപ്പ് ആയിരുന്നു.

കൊല്ലം സുധിയെ കുറിച്ച് അനുഗ്രഹീത കലാകാരൻ എന്നാണ് താൻ പറഞ്ഞ് കൊണ്ടിരുന്നത് എന്നും ഇനി കലാകാരൻ എന്ന് മാത്രമേ പറയൂ എന്നും ഫൈനൽ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞു. വാടക പണം ചോദിച്ച് എത്തിയ 75കാരനോട് രേണു മോശമായി പെരുമാറിയെന്നും ബിഷപ്പ് വെളിപ്പെടുത്തുന്നു.

ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ വാക്കുകൾ: '' ഞാന്‍ കേട്ട കാര്യം ശരിയാണെങ്കില്‍ ഇവര്‍ പണം വാങ്ങിയ ശേഷം അത് തിരിച്ച് ചോദിക്കുമ്പോള്‍ അവരോട് മോശമായി സംസാരിക്കും. അതിനൊരു ഉദാഹരണം, ഇവര്‍ വാടകയ്ക്ക് താമസിച്ച് കൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥനായ ഒരാള്‍ 6 മാസം മുന്‍പ് ഇവിടെ വന്നിരുന്നു. വാടക കൊടുക്കാനുണ്ടെന്ന് പറഞ്ഞു, കുറേ സങ്കടങ്ങളൊക്കെ പറഞ്ഞു. രേണുവിന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് 30 മീറ്ററേ ഉളളൂ. ഞാന്‍ അദ്ദേഹത്തോടൊപ്പം മുറ്റത്തേക്ക് ഇറങ്ങി നിന്നു, അദ്ദേഹം കുറച്ച് അങ്ങോട്ട് ചെന്നു.

renu

രേണു സുധി അദ്ദേഹത്തെ വിളിച്ച വര്‍ത്തമാനങ്ങള്‍.. 75 വയസ്സുളള ആ മനുഷ്യനെ വിളിച്ച വാക്കുകള്‍.. താന്‍ ആ സെമിത്തേരിയില്‍ സുധിയെ അടക്കിയിട്ടുണ്ട്, പൈസ അവിടെ പോയി മേടിച്ചോ, പൈസ ചോദിച്ച് എന്റെ പിറകേ വരരുത് എന്ന്.. അദ്ദേഹം പറഞ്ഞു, കുഞ്ഞേ എനിക്ക് തരാനുളള വാടക അല്ലേ ചോദിച്ചുളളൂ എന്ന്. അദ്ദേഹം ഇവിടെ കണ്ണ് നിറഞ്ഞ് സങ്കടത്തോടെ വന്ന് ഇരുന്നു. എന്റെ അപ്പനേക്കാളും പ്രായമുളള മനുഷ്യന്‍. അത് മറക്കാന്‍ പറ്റില്ല. മലയാളികള്‍ ഇതൊക്കെ കാണണം.

രണ്ടാമത്തെ തവണ അയാള്‍ വന്നപ്പോള്‍ രേണുവിന്റെ അപ്പന്‍ തങ്കച്ചന്‍ അറിയാവുന്ന ഭാഷയെല്ലാം ഉപയോഗിച്ചിട്ടുണ്ട്. വാങ്ങിച്ച പൈസയുടെ കണക്കുകളും കരാര്‍ പേപ്പറുകളും എല്ലാം അദ്ദേഹം തന്നെ കാണിച്ചു. തൊട്ടടുത്ത വീട് ആയത് കൊണ്ടും വൈദികനായത് കൊണ്ടും ആണ് തന്റെ അടുത്തേക്ക് വരുന്നത്. ഞാന്‍ ആശ്വസിപ്പിച്ച് വിടും. അദ്ദേഹമൊരു രോഗിയാണ്, മരുന്നൊക്കെ വാങ്ങാനുണ്ട്. 13,000 രൂപ കൊടുക്കാനുണ്ട് അയാള്‍ക്ക്.

എല്ലാവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അയാളോട് നല്ല രീതിക്ക് സംസാരിക്കാമല്ലോ. പൊക്കോണം, ഇനി ഈ വഴിക്ക് കണ്ടേക്കരുത് എന്ന് പറഞ്ഞു അദ്ദേഹത്തോട്. അതും വലിയ ശബ്ദത്തില്‍ ദേഷ്യപ്പെട്ടു. ബിഗ് ബോസില്‍ രേണു സുധിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പൊങ്ങന്താനം നിവാസികള്‍ക്ക് പറയാനുളളത് കൂടി കേള്‍ക്കണം. താനും തെറി കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തിഹത്യ നടത്തി, കുടുംബത്തെ തരംതാഴ്ത്തി, അത്രമാത്രം ചെയ്തു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+