Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി മകൻ റിതപ്പന്റെ കഴുത്തിന് പൊള്ളിച്ചു?'; ഒടുവിൽ സംഭവിച്ചത് പറഞ്ഞ് രേണു, പ്രതികരിച്ച് റിതപ്പനും

രേണു സുധിയ്ക്കെതിരെ നിരന്തരം വിമർ‍ശനങ്ങൾ ഉയരുകയാണ്. കൊല്ലം സുധിയ്ക്ക് ലഭിച്ച ട്രോഫി രേണു കട്ടിലിനടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു അവസാനം നേരിട്ട ആരോപണം. രേണുവിന്റെ മകൻ കിച്ചു വീട്ടിൽ നിന്നും പങ്കുവെച്ച വീഡിയോയിലാണ് അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചതായി കണ്ടത്. രേണു മകൻ റിതപ്പനെ കഴുത്തിന് പൊള്ളിച്ചുവെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തുന്ന ആരോപണവും ഇതിനിടയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് താരം. മെയിൻസ്ട്രീം വൺ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'കിച്ചു ഇവിടേക്ക് വരുമ്പോൾ എന്നെ വിളിച്ചിരുന്നു. ഞാൻ വീട്ടിൽ ഇല്ലെന്ന് അവനോട് പറഞ്ഞു. ഇതാണ് ഞാൻ സംസാരിച്ചത്. എന്നാൽ ഞാൻ അറിയാതെ കിച്ചു കള്ളനെ പോലെ വന്നു എന്നൊക്കെയാണ് വ്യാഖ്യാനിച്ചത്. എന്റെ അനുവാദം ഇല്ലാതെ എന്തിന് കിച്ചു വന്നു എന്നൊക്കെ ഞാൻ പറഞ്ഞുവെന്നാണ് ചിലരുടെ ആക്ഷേപം. അവൻ വീഡിയോ എടുക്കുന്നത് പ്രത്യേകിച്ച് എന്നോട് പറയണമെന്ന് തോന്നുന്നില്ല.

renusudhimain1-1752549769 jpg -Properties

കിച്ചുവിന്റെ വ്ലോഗ് മുഴുവൻ കണ്ടിരുന്നില്ല. മറ്റൊന്നുമല്ല, തിരക്കായതിനാലാണ്. സുഹൃത്തുക്കളും കുടുംബക്കാരുമാണ് വിളിച്ച് പറയുന്നത് ഇങ്ങനെയൊരു വീഡിയോ ചർച്ചയാകുന്നുണ്ടെന്ന്. ഞാൻ അവാർഡ് എടുത്ത് എറിഞ്ഞു, തള്ളിക്കളഞ്ഞുവെന്നൊക്കെയാണ് പറയുന്നത്. അത് സൂക്ഷിച്ച് വെച്ചേക്കുന്നതാണ്. മകൻ കാണാതെ ഞാൻ സൂക്ഷിച്ച് വെച്ചതാണ്. ഈ പുരസ്കാരങ്ങളും വെക്കാൻ വേറെ സ്ഥലമില്ല.

മാത്രമല്ല റിതപ്പൻ കുഞ്ഞാണ്, അവൻ ഓരോന്നും എടുത്ത് കളിക്കുന്ന സമയമാണ്. ഒരു ദിവസം വന്നപ്പോൾ സുധിച്ചേട്ടന്റെ ഫോട്ടോയിൽ പൊട്ട് തൊട്ട് കണ്ണൊക്കെ എഴുതിയിരിക്കുകയാണ്. ചോദിച്ചപ്പോൾ പറഞ്ഞത് സുന്ദരനാക്കിയതാണെന്ന്. അവൻ എടുക്കുമെന്ന് കരുതി പെർഫ്യൂം പോലും ഞാൻ പുറത്ത് വെക്കാറില്ല.നമ്മുടെ വീട്ടിൽ എന്ത് എവിടെ വെക്കണമെന്നൊക്കെ നമ്മൾ അല്ലേ തീരുമാനിക്കുന്നത്. സുധിച്ചേട്ടന്റെ ട്രോഫികൾ വെക്കാൻ മാത്രം ഒരു ഷെൽഫ് വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട് ഞാൻ. കുറച്ച് പൈസ വന്നാൽ വാങ്ങും.

ഇനി ഇപ്പോൾ വാടകയ്ക്ക് പോകുന്നത് ഞാൻ ആലോചിക്കുന്നുണ്ട്. തെണ്ടിയാണെങ്കിലും ആ വാടക ഞാൻ കൊടുത്തിരിക്കും. കാരണം പരമാവധി കേൾക്കുകയാണ്. റിതപ്പനെ ഒറ്റക്ക് ഇവിടെ വീട്ടിൽ നിർത്താൻ പറ്റുമോ? കിച്ചു എനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയില്ല.

ഈ വീട്ടിൽ എനിക്ക് ഒറ്റക്ക് മകനുമായി ജീവിക്കാനാകില്ല. എനിക്ക് ജോലിക്ക് പോകണം, അതുകൊണ്ടാണ് സഹോദരിയും ഭർത്താവും തൊട്ടടുത്ത് താമസിക്കുന്നത്. വീട്ടുകാരല്ലേ, എന്റെ അപ്പനും അമ്മയും കുഞ്ഞിനെ നോക്കും. ഇതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതല്ലേ.

ഞാൻ പോയാലേ ഇവിടെ അരി വേവുള്ളൂ, എന്റെ അപ്പനേയും അമ്മനേയും കാട്ടിൽ കളയാൻ പറ്റുമോ? ഞങ്ങൾ തനിച്ചായത് കൊണ്ടാണ് സഹോദരിയും കുടുംബവും ഇങ്ങോട്ടേക്ക് വാടക വീട്ടിലേക്ക് മാറിയത്', രേണു വ്യക്തമാക്കി.

മകൻ റിതപ്പന്റെ കഴുത്തിന് തീ പൊള്ളിച്ചു ഇതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി രേണുവിനെതിരെ കേസെടുത്തു എന്ന ആരോപണത്തിന് രേണു നൽകിയ മറുപടി ഇങ്ങനെ-' എന്റെ കുഞ്ഞുങ്ങളാണ് കിച്ചുവും റിതുവും. റിതുക്ക് മുന്നേ കിച്ചുവായിരുന്നു എന്റെ മകൻ. അവനെ കമ്പ് കൊണ്ട് പോലും ഞാൻ വേദനിപ്പിച്ചിട്ടില്ല. പിന്നെ ഈ റിതുവിനെ ഞാൻ വേദനിപ്പിക്കുമോ?

സുധിച്ചേട്ടന്റെ ചരമ വാർഷികത്തിന്റെ അന്ന് കുഞ്ഞിന്‌റെ കഴുത്തിന് ഒരു പാട് കണ്ടു, കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ചെള്ളോ എന്തോ പോലെ കടിച്ചതായിരിക്കാം, എന്താണ് കടിച്ചതെന്നൊന്നും കുഞ്ഞിനും അറിയില്ല. അപ്പുറത്തെ തിരുമേനിയെ കാണിച്ചിരുന്നു. അദ്ദേഹമാണ് പറഞ്ഞത് ഇവിടെയൊരു ചെള്ളുണ്ട്, അത് കടിച്ചതാവാം എന്ന്. എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന്', രേണു വ്യക്തമാക്കി. അമ്മ തന്നെ തല്ലാറില്ലെന്നും ഉറക്കത്തിലൊരു ജീവി കടിച്ചതാണെന്നും കുഞ്ഞും അഭിമുഖത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+