അതിരുകടന്നപ്പോള്‍ ട്രിഗറായി രേണു സുധി: ബിഗ് ബോസിലും ചൂടന്‍ ചർച്ചാ വിഷയമായി വീട്
രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന പ്രധാന വിഷയം. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നോബിള്‍ ഫിലിപ്പ് എന്ന വൈദികന്‍ ദാനമായി നല്‍കിയ ഭൂമിയില്‍ കെഎച്ച്ഇഡിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മ നിർമ്മിച്ച് നല്‍കിയ വീട് ചോരുന്നുവെന്ന രേണു സുധിയുടെ വെളിപ്പെടുത്തലിലൂടെയാണ് എല്ലാത്തിന്റേയും തുടക്കം.
വീട് ചോർച്ചയെന്ന ആരോപണം നിഷേധിച്ച് കെ എച്ച് ഇ ഡി സി കൂട്ടായ്മയുടെ ഫിറോസ് രംഗത്ത് വരുന്നതോടെയാണ് ചർച്ച കൂടുതല്‍ ശക്തമാകുന്നത്. പിന്നാലെ നോബിള്‍ ഫിലിപ്പ്, രേണുവിന്റെ പിതാവ് തങ്കച്ചന്‍, മറുനാടന്‍ എന്നിവരെല്ലാം വീടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും മറുപടിയുമായി രംഗത്ത് വന്നു. ഇപ്പോഴിതാ ഈ വിഷയം ബിഗ് ബോസിലും ചർച്ചാ വിഷയമായിരിക്കുകയാണ്.

തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് രേണു സംസാരിച്ചുകൊണ്ടിരിക്കെ ആദിലയാണ് വീട് വിവാദത്തെക്കുറിച്ച് ചോദിക്കുന്നത്. പുറത്ത് നടന്നഒരു കാര്യം ചോദിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് ആദ്യം തന്നെ ആദില നൂറയോട് ആരായുന്നുണ്ട്. എനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് രേണു വ്യക്തമാക്കുകയും ചെയ്തു.
എനിക്ക് ഇന്ന കാര്യം പറയാന്‍ താല്‍പര്യമുണ്ട് അതുകൊണ്ട് ആ ചോദ്യം ചോദിക്കൂ എന്ന് ഒരിക്കലും ഒരു മീഡിയക്കാരോടും പറഞ്ഞിട്ടില്ലെന്ന് ആദിലയുടെ ചോദ്യത്തിന് മറുപടിയായി രേണു വ്യക്തമാക്കുന്നു. വീട് ചോരുന്നുവെന്ന് അവർക്ക് അറിയാന്‍ കഴിഞ്ഞതിന് കാരണം ആ ചോദ്യം ഉന്നയിച്ച മീഡയക്കാരന്‍ നേരത്തെ വീട്ടിലേക്ക് വന്നിരുന്നു. ആ സമയത്ത് മഴ പെയ്യുകയും അദ്ദേഹം നനയുകയും ചെയ്ത. അതുകൊണ്ടാണ് അദ്ദേഹം വീടിന്റെ ചോർച്ചയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതെന്നും രേണു ആവർത്തിക്കുന്നു.
ഞാനായിട്ട് വീടിന്റെ കാര്യം ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ സംഭവം വലിയ വിവാദമായതോടെ ആ മീഡിയക്കാരന്‍ എന്നെ വിളിക്കുകയും ഞാന്‍ ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഇത്രയും വലിയ വിവാദങ്ങള്‍ ഉണ്ടായതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുകയും ചെയ്തു. എനിക്ക് ആരുടേയും സഹതാപവും എംപതിയും സിംപതിയൊന്നും ആവശ്യമില്ല. ഞാന്‍ ആരുടെയെങ്കിലും സ്വത്ത് മോഷ്ടിക്കാനോ പിടിച്ച് പറിക്കാനോ പോയിട്ടുമില്ല.
ചോരുന്ന കാര്യം വീട് ഉണ്ടാക്കി തന്ന ആളുടെ അടുത്ത് നേരത്തെ തന്നെ പപ്പ പറഞ്ഞിരുന്നു. അവരുടെ അടുത്ത് നല്ല രീതിയില്‍ തന്നെ ബഹുമാനിച്ച് തന്നെ തന്നെ നിന്നിരുന്നുവെന്ന് രേണു പറയുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നുവെങ്കില്‍ അത് ഒരിക്കലും പബ്ലിക്കിന്റെ അടുത്ത് പറഞ്ഞ് വീട് ഉണ്ടാക്കി തന്നവരെ അപമാനിക്കരുതായിരുന്നു. ആർക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. പറയണോ വേണയോ എന്ന് തീരുമാനിക്കേണ്ടത് നാം ആണന്നും ആദില പറയുമ്പോള്‍ എനിക്ക് അങ്ങനെ പറയണമെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതെന്നും താരം വ്യക്തമാക്കി.
എന്നാല്‍ തുടർന്നുള്ള സംസാരത്തില്‍ രേണു ട്രിഗർ ആകുന്ന രീതിയിലാണ് സംസാരിക്കുന്നത്. ആ വിഷയം അവിടെ കഴിഞ്ഞതാണ്. അവർ തന്നെ വന്ന് ചോർച്ചയും മാറ്റി. നിങ്ങള്‍ക്ക് അത് തെറ്റായിരിക്കും പക്ഷെ എനിക്ക് അത് ശരിയാണ്. അത് ഞാന്‍ ഇനിയും ചെയ്യും. ഞാന്‍ എൻ്റെ ശരികളിലൂടെ നടക്കുന്നു. ആദിലയും നൂറയും നിങ്ങളുടെ ശരികളിലൂടെയല്ലേ നടക്കുന്നത്. ഞാനും മക്കളും താമസിക്കുന്ന വീട് ആണല്ലോ. ആ പ്രശ്നം ഇതിന് അകത്തേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല. എന്റെ വ്യക്തിപരമായകാര്യങ്ങള്‍ എന്തിനാണെന്നും ചൂടായിക്കൊണ്ട് രേണു ചോദിക്കുന്നു. അതേസമയം ആദ്യം തന്നെ അനുവാദം ചോദിച്ചാണ് വീട് സംബന്ധിച്ച കാര്യം ആരാഞ്ഞതെന്ന് ആദിലയും വ്യക്തമാക്കി.












Click it and Unblock the Notifications