Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയെ ഉന്നം വെയ്ക്കുന്നതിലൂടെ അക്ബർ ഖാൻ കണക്ക് കൂട്ടുന്നത് ഇത്? വിജയിച്ചാൽ കളി മാറും

ബിഗ് ബോസിൽ രേണു സുധിക്കെതിരായ അക്ബർ ഖാന്റെ വിമർശനങ്ങൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ഹൗസിനുള്ളിലും വിഷയം ചർച്ചയായി. അക്ബറിന്റെ പരാമർശത്തിനെതിരെ രേണു പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കൊണ്ട് അക്ബർ രേണുവിനെ തന്റെ ടാർഗറ്റ് ആക്കിയുള്ള ഗെയിം തുടരുകയാണ്. എന്തുകൊണ്ടാണ് അക്ബർ ഇത് ചെയ്യുന്നതെന്ന് വിശദമാക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

'രേണു സുധിയെ ഏറ്റവും തെറ്റായ രീതിയിൽ ഒരു പേര് വിളിച്ചത് തികച്ചും മാപ്പർഹിക്കാത്ത കുറ്റമാണ്. ഇനിയൊരാളും ആവർത്തിക്കാൻ പാടില്ലാത്ത തെറ്റ്. പക്ഷേ ആദ്യ ആഴ്ച അവസാനിക്കാറായപ്പോൾ ഒരു ഗയിമർ ഉയർന്ന് വരുന്നത് അക്ബറിലൂടെ കാണാൻ സാധിക്കും. മറ്റുള്ളവരെ മാനുപ്പുലേറ്റ് ചെയ്യാനും അത്യാവശ്യം ശബ്ദം ഉയർത്തി വാക്ക് കൊണ്ടും ആക്ഷൻ കൊണ്ടും എതിരാളിയെ തളർത്താൻ അയാൾക്ക് കഴിയുന്നുണ്ട്.

ak-1754596

ഷാനവാസിനെ തന്നെ ഉദാഹരണമായി എടുത്താൽ മതി. അയാളെ നിലത്ത് നിൽക്കാൻ അക്ബർ അനുവദിക്കുന്നില്ല. ഒരു പ്രമുഖ സീരിയൽ നടനായ ഷാനവാസിന് പുറത്ത് നിന്ന് കിട്ടാവുന്ന സ്വാഭാവിക പിന്തുണ അയാൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഷാനവാസ് ഒന്നുമല്ല എന്ന തെളിയിക്കാൻ അക്ബർ ഇടക്കിടെ ശ്രമിക്കുന്നത് കാണാം. രേണുവിന് പുറത്ത് ഓൾറെഡിയുള്ള ഹേറ്റ് തനിക്ക് അനുകൂലമാക്കാൻ വേണ്ടി കൂടിയാണ് അയാൾ അതിര് കടന്ന് രേണുവിനെ ആക്രമിക്കുന്നതും. ഇതൊക്കെ മനസിലാക്കുന്ന ബിൻസിയെ പോലുള്ളവരും അവിടുണ്ട്. എന്തായാലും അക്ബർ ഖാൻ കുശാഗ്ര ബുദ്ധിയുള്ള ഒരു ഗയിമറാണ്.

വീക്കൻ്റ് എപ്പിസോഡിൽ അക്ബർ കൂടുതൽ വിചാരണ ചെയ്യപ്പെട്ടാൽ അയാൾക്ക് പിന്തുണ കൂടും സ്വാഭാവികമായി സീസൺ 7 ൽ ഒരു രാജാവ് ജൻമം എടുക്കും അത് അക്ബർ എന്ന വ്യക്തി ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് മറ്റൊരു കാര്യം', പോസ്റ്റിൽ പറഞ്ഞു.

അതേസമയം രേണുവിന്റെ ഉദ്ദേശം സമൂഹത്തിൽ സഹതാപ തരംഗം ഉണ്ടാക്കി വോട്ട് നേടലാണെന്നാണ് ചിലർ വിമർശിക്കുന്നത്. ഇതിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ചത് ഇങ്ങനെ

മലയാളം ബിഗ് ബോസ്സിൽ നടക്കുന്ന കളികളെ കാലും വലുതാണ് പുറത്ത് ഓൺലൈൻ മീഡിയ എന്ന് പറഞ്ഞു നടക്കുന്ന കുറെയെണ്ണം. സിനിമ നടന്മാരും നടിമാരും ആണ് അവരുടെ പ്രധാന കോണ്ടെന്റ്. പക്ഷെ അത് എപ്പോളും ലഭിക്കില്ല. അങ്ങനെ ഉള്ളപ്പോൾ ഫിൽട്ടേഴ്സ് വേണം. മെയിൻ കോണ്ടെന്റ് ലഭിക്കാത്ത അവസരത്തിൽ ഇടാൻ വേണ്ടിയുള്ള വ്യൂ കിട്ടുന്ന കോണ്ടെന്റ്. അതാണ് അലിൻ ജോസ്, ആറാട്ടണ്ണൻ, രേണു സുധി എന്നിങ്ങനെ ഉള്ള കോമാളി കഥാപാത്രങ്ങൾ. അവരുടെ കോമാളിത്തരം കാണാനും ആളുണ്ട്. 'എന്ത് തേങ്ങയാണ് ഇവര് കാണിക്കുന്നത്' എന്ന് പറയാൻ ആളുകൾ അത് കാണും
പറഞ്ഞു വന്നത്, അങ്ങനെ ഉള്ള രേണു സുധി, ഓൺലൈൻ മീഡിയക്കു കോണ്ടെന്റ് കൊടുക്കുന്ന രേണു സുധി, ബിഗ് ബോസ്സിൽ നിൽക്കുന്നത് അവരുടെ ആവശ്യമാണ്. രേണുവിന്റെ മാർക്കറ്റ് കേറുന്നത് അവര് പുറത്തു വന്നതിന് ശേഷം ഇവര് മുതലെടുക്കും.

അതുകൊണ്ട് ഒരു സഹതാപ തരംഗം ഉണ്ടാക്കി എടുക്കുക എന്നതാണ് ഇവരുടെ അജണ്ട. ഇവരുടെ പല പേജുകളും അതിനയുള്ള പണി എടുക്കുന്നത് തലക്കകത്തു ആൾതാമസം ഉള്ള ആർക്കു നോക്കിയാലും മനസ്സിലാകും. അതിൽ വീണ് പോകുന്ന കുറച്ച് പേരുമുണ്ടാവും', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+