Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി ബിഗ് ബോസിൽ നിന്ന് പുറത്തേക്കോ? എവിക്ഷനിൽ എന്ത് സംഭവിക്കും? വമ്പൻ ട്വിസ്റ്റിന് സാധ്യത

19 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങിയത്. ആദ്യ നോമിനേഷനിൽ എത്തിയത് ആകട്ടെ 7 പേരും. ഇവരിൽ നിന്നും ഒന്നോ രണ്ടോ പേർ ഇന്ന് പുറത്താകാനുള്ള സാധ്യത ഏറെയാണ്. ആർക്കായിരിക്കും ബിഗ് ബോസിന്റെ ആദ്യ പണിയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ആദ്യ ആഴ്ച തന്നെ രേണു സുധി പുറത്ത് പോകുമോ? നോമിനേഷനിൽ 4 വോട്ടായിരുന്നു അവർക്ക് കിട്ടയത്. ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫിന് പറയുന്നത് ഇങ്ങനെ-'നിലവിൽ 8 പേരാണ് നോമിനേഷനിൽ ഉൾപ്പെട്ടിട്ടുള്ളത്. അനുമോൾ, ആര്യൻ കദോരിയ, ശാരിക, രേണു സുധി, നെവിൻ, ജിസൈൽ, രഞ്ജിത്ത് , ശൈത്യ.

renusudhieviction

ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്. കാരണം ബിഗ് ബോസിൽ ഇത്തവണ ഒരുക്കുന്നത് ഏഴിന്റെ പണിയാണ്. അതിനാൽ തുടക്കത്തിൽ തന്നെ രണ്ട് പേർ പുറത്ത് പോകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയൊരു ഡബിൾ എവിക്ഷൻ വന്നാൽ മത്സരാർത്ഥികൾക്ക് ഒരു ഭയം ഉണ്ടാകാൻ സാധ്യത ഉണ്ട്.

രേണു സുധി പുറത്താകുമോ? ഇവളെ എടുത്ത് പുറത്ത് കളയണം, ഇവൾ പുറത്താകുമോ എന്നൊക്കെയുള്ള കുറേ കമന്റുകൾ സോഷ്യൽ മീഡിയ ബിഗ് ബോസ് ഗ്രൂപ്പുകളിലും ആർമി ഗ്രൂപ്പുകളിലുമെല്ലാം കാണുന്നുണ്ട്. എന്നാൽ രേണു സുധി ഔട്ട് ആകില്ല. അനുമോളും പോകില്ല. ഔട്ടാകാൻ‍ സാധ്യതയുള്ളത് രഞ്ജിത്തോ ശാരികയോ ആയിരിക്കും. ഒരാളാണെങ്കിൽ സാധ്യത രഞ്ജിത്തിനായിരിക്കും എന്നാണ് നിഗമനം', അൻസിഫ് വ്യക്തമാക്കി.

രേണു സുധി ഫ്ലവറോ ഫയറോ?

ബിഗ് ബോസ് ഹൗസിൽ കോമണർ മത്സരാർത്ഥിയായ അനീഷ് കഴിഞ്ഞാൽ പലരുടേയും നോട്ടപ്പുള്ളി രേണു സുധിയാണ്. രേണുവിന് പുറത്തുള്ള നെഗറ്റീവ് പരമാധി പ്രയോജനപ്പെടുത്തി അവരെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് പല മത്സരാർത്ഥികളും നടത്തുന്നത്. താൻ ഫ്ലവർ അല്ലെടാ ഫയർ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് രേണു ബിഗ് ബോസ് ഹൗസിലേക്ക് കയറിയത്. രേണു അത്രയും ഫയർ ആയോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ.അതേസമയം അനീഷ്, നെവിൻ , അക്ബർ തുടങ്ങിയ മത്സരാർത്ഥികളുമായി രേണു കൊമ്പുകോർത്തതും എങ്ങനെ ആ സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിട്ടുവെന്നതും അവരുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു. അനീഷിനെ പോലൊരു മത്സരാർത്ഥിയോട് ബിഗ് ബോസിൽ നേർക്ക് നേരെ നിൽക്കാനുള്ള കരുത്തുള്ള മത്സരാർത്ഥികളിൽ ഒരാൾ രേണുവാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ആദ്യ ആഴ്ചകളിലൊന്നും അവർ പുറത്താകാനുള്ള സാധ്യതയില്ലെന്നും ഇവർ വാദിക്കുന്നു.

അനുമോൾ പുറത്താകില്ല?

ബിഗ് ബോസിൽ ഇക്കുറി അനുമോളും സേഫ് ആകാനുള്ള സാധ്യത ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. പുറത്ത് അനുമോൾക്ക് നല്ല ഫാൻ ബേസ് ഉണ്ട്. മാത്രമല്ല ആദ്യ ദിവസങ്ങളിൽ അനു ഷാനവാസുമായും ആര്യനുമായെല്ലാം തർക്കിച്ച സംഭവങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. സെലിബ്രിറ്റി ആയിട്ടും സേഫ് ഗെയിം കളിക്കാൻ അനു തയ്യാറാകുന്നില്ലെന്നാണ് അവരുടെ ആരാധകരുടെ വാദം.

നെവിൻ, ജിസൈൽ എന്നിവർ ഇതുവരെ വലിയ ഗെയിം പുറത്തെടുത്തിട്ടില്ല. എന്നിരുന്നാലും എന്റർടെയിനർ എന്ന നിലയിൽ നെവിൻ പെർഫോം ചെയ്യുന്നുണ്ടെന്നാണ് ആരാധക പക്ഷം. ജിസൈലാകട്ടെ തന്റെ ഭാഷാ പരിമിതിക്കിടയിലും നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജെനുവിനായി നിൽക്കുന്നുവെന്നതും പോസിറ്റീവ് ഘടകമാണ്.

രഞ്ജിത്തോ ശൈത്യയോ?

നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടയത് ശൈത്യയ്ക്കാണ്, 6 വോട്ട്. തൊട്ട് പിന്നാലെ അഞ്ച് വോട്ടുമായി മുൻഷി രഞ്ജിത്തും ഉണ്ട്. അതിനാൽ ഈ രണ്ട് പേരിൽ ആരെങ്കിലുമാകാം പുറത്ത് പോയേക്കുകയെന്നതാണ് വിലയിരുത്തൽ. അതേസമയം അനലിസ്റ്റുകൾ പറയും പോലെ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+