രേണു സുധി ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്തു? അപ്പാനി ശരതും പുറത്ത്?
ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങും മുൻപ് തന്നെ ചർച്ചയായ പേരാണ് രേണു സുധിയുടേത്. സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങളും വിമർശനങ്ങളും രേണുവിനെതിരെ കടുക്കുന്നതിനിടെയാണ് അവർക്ക് ബിഗ് ബോസിലേക്ക് ക്ഷണം ലഭിക്കുന്നത്. തനിക്കെതിരെ ഉയരുന്ന നെഗറ്റീവുകളെ കാര്യമാക്കാതെ വിമർശനങ്ങളെ ശക്തമായി നേരിട്ട് കൊണ്ടിരുന്ന രേണു സുധി ബിഗ് ബോസ് ഹൗസിലേക്ക് പോയപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം ആരാധകർ. താൻ ബിഗ് ബോസിൽ ഫയർ ആകും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രേണുവും ഹൗസിലേക്ക് കയറിയത്. എന്നാൽ ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തനിക്ക് ബിഗ് ബോസ് മടുത്തതായി രേണു പറഞ്ഞു.
കുടുംബത്തേയും കുട്ടികളേയും കാണാതെ ജീവിക്കാൻ സാധിക്കില്ലെന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും രേണു സുധി ബിഗ് ബോസിനോട് പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ രേണുവിന്റെ തലയിൽ മുഴുവൻ പേനാണെന്നുള്ള ആരോപണങ്ങളും ഹൗസിനുള്ളിൽ വന്നിരുന്നു. ഇതോടെ തനിക്ക് ചികിത്സയെടുക്കണമെന്നും ഇത്രത്തോളം അപമാനിക്കപ്പെട്ട് ഹൗസിൽ തുടരാൻ സാധിക്കില്ലെന്നുമായിരുന്നു രേണു ബിഗ് ബോസ് ടീമിനെ അറിയിച്ചത്. എന്നാൽ വൈകാതെ തന്നെ രേണു തന്റെ ആവശ്യം പിൻവലിച്ചു.

വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ വന്ന് ഇക്കാര്യം ചോദിച്ചിരുന്നു. രേണുവിനെ ഇവിടെ ആരും പിടിച്ച് നിർത്തുന്നില്ലെന്നും വേണമെങ്കിൽ പ്രധാന വാതിൽ തുറന്ന് നൽകാമെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ ചിരിച്ചുകൊണ്ട് തനിക്ക് വീട്ടിൽ പോകേണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും രേണു സുധി തനിക്ക് വീട്ടിൽ പോകണമെന്ന് ഹൗസിൽ വെച്ച് കരഞ്ഞ് പറഞ്ഞു.
'ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ. എന്നെ വീട്ടിൽ വിടുമോ? എനിക്ക് വീട്ടിൽ പോകണം. എന്റെ മൈൻഡ് ഓക്കെയല്ല . എനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ? ബിഗ് ബോസ് പ്ലീസ്. എനിക്ക് വീട്ടിൽ പോകണം. എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബിഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു', എന്നാണ് രേണു സുധി പറഞ്ഞത്.
എന്തായാലും രേണുവിന്റെ ആവശ്യം ബിഗ് ബോസ് അംഗീകരിച്ചുവെന്നും അവരെ പോകാൻ അനുവദിച്ചുവെന്നുമാണ് ഏറ്റവും ഒടുവിലാണ് പുറത്തുവരുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഈ സീസണിൽ നിന്നും ആദ്യമായി വാക്കൗട്ട് ചെയ്യുന്ന താരമായിരിക്കും രേണു സുധി.
നേരത്തേ നെവിൻ ഹൗസിൽ നിന്നും വാക്കൗട്ട് ചെയ്തിരുന്നു. ആദിലയും നൂറയും പ്രകോപിപ്പിച്ചപ്പോഴായിരുന്നു താൻ ഹൗസിൽ നിന്നും പോകാൻ ആഗ്രഹിക്കുന്നുവെന്ന് നെവിൻ അറിയിച്ചത്. ഉടൻ തന്നെ ബിഗ് ബോസ് ഹൗസിന്റെ വാതിൽ തുറന്ന് നൽകി. ബിഗ് ബോസിന്റെ നീക്കം നെവിനേയും അമ്പരപ്പിച്ചിരുന്നു. എന്നാൽ തന്റെ എടുത്ത് ചാട്ടമായി അതിനെ കാണണമെന്ന് നെവിൻ ബിഗ് ബോസിനെ അറിയിക്കുകയും ഹൗസിൽ നിന്ന് പോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടെ നെവിനെ ഹൗസിലേക്ക് തിരികെ കയറ്റുകയായിരുന്നു.
അതിനിടെ വീക്കെന്റ് എപ്പിസോഡിൽ അപ്പാനി ശരത്തും പുറത്തായെന്ന വാർത്തകൾ വരുന്നുണ്ട്. ഹൗസിലെ പ്രധാന ഗ്രൂപ്പുകളിലൊന്നിലെ തലവൻ ആയിരുന്നു അപ്പാനി. 15 പേരുള്ള എവിക്ഷൻ ലിസ്റ്റിൽ നിന്നും അപ്പാനി പുറത്ത് പോകുന്നത് തികച്ചും അൺഫെർ ആയിരിക്കുമെന്നാണ് ബിഗ് ബോസ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. സാധരണ നിലയിൽ 60 ദിവസമൊക്കെ കഴിയുമ്പോൾ നടക്കുന്ന എവിക്ഷൻ അൺഫെയർ ആയി തോന്നാറുണ്ടെങ്കിലും അപ്പാനി പുറത്തായാൽ പ്രേക്ഷകർ ശരിക്കും ഞെട്ടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications