'സുധിലയം' വേണ്ട? വീട് പൂട്ടി താക്കോൽ ഏൽപ്പിച്ച് വാടക വീട്ടിലേക്ക് പോകുന്നുവെന്ന് രേണു സുധി, 'കേട്ട് മടുത്തു'
വൈറൽ താരമായ രേണു സുധിയും കുടുംബവും താമസിക്കുന്ന സുധിലയം എന്ന വീടിന്റെ ചോർച്ചയാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. മഴ പെയ്യുമ്പോൾ വീടിന് അകത്തേക്ക് വെള്ളം വീഴുന്നുണ്ട് എന്നുളള രേണു സുധിയുടെ വെളിപ്പെടുത്തലാണ് വലിയ ഒച്ചപ്പാടുകൾക്ക് തുടക്കമിട്ടത്.
വീടിന് സ്ഥലം നൽകിയ ബിഷപ്പ് നോബിളും വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി ഫിറോസും അടക്കമുളളവർ രേണു സുധിക്കും കുടുംബത്തിനും എതിരെ രംഗത്ത് വന്നു. തന്റെ കുടുംബം ആ വീട്ടിൽ താമസിക്കുന്നു എന്നതാണ് എല്ലാവരുടേയും പ്രശ്നമെന്ന് രേണു സുധി പറയുന്നു. ദാനം എന്നത് കേട്ട് മടുത്തുവെന്നും വാടകവീട്ടിലേക്ക് മാറുകയാണെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു സുധി തുറന്നടിച്ചു.
'' ആ വീട് മക്കള്‍ക്ക് വേണ്ടി കിട്ടിയതാണ്. അതില്‍ ഡിമാന്‍ഡ് വെക്കുകയോ പരാതികള്‍ പറയുകയോ ചെയ്തിട്ടില്ല. ഒരു മീഡിയ വീട് ചോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നുണ്ട് എന്ന് പറഞ്ഞു, അത്രയേ ഉളളൂ. അയാള്‍ക്ക് ആ വിവരം എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല. ചില്ലിട്ട സ്ഥലത്ത് നിന്ന് അകത്തേക്ക് ചാറ്റല്‍ വീഴുന്നുണ്ട്. അതാണ് പറഞ്ഞത്. അത് കൂടാതെ ബീമില്‍ നിന്ന് കൂടി ചോരുന്നുണ്ട്. ബാക്കി വാര്‍പ്പില്‍ ഒന്നും ചോര്‍ച്ചയില്ല. താന്‍ മനസ്സില്‍ കള്ളത്തരം വെച്ച് പുറത്ത് വേറെ ഒന്ന് പറയുന്ന ആളല്ല.

Image Credit:www.facebook.com/RenuSudhi
വീട് വെച്ച് തന്ന ഫിറോസിനെ പപ്പ വിളിച്ച് ചോര്‍ച്ചയുടെ കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കിട്ടിയ മറുപടി വേറെയാണ്. താന്‍ അയാളുമായി നേരിട്ട് കോണ്‍ടാക്ട് ഇല്ല. വീട് വെക്കുന്നതിന് മുന്‍പ് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം കോണ്‍ടാക്ട് ഇല്ല. വീട് വെച്ചതിന് ശേഷം മെയിന്റനന്‍സ് കൂടി നോക്കാം എന്നൊരു കരാര്‍ ഉണ്ടോ എന്ന് തനിക്ക് അറിയില്ല.
വീട് പൂട്ടി താക്കാല്‍ ആര്‍ക്കാണ് എന്ന് വെച്ചാല്‍ കൊടുത്തിട്ട് വാടകയ്ക്ക് താമസിക്കാന്‍ ആണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേട്ട് കേട്ട് മടുത്തു. കേള്‍ക്കുന്നതിന് ഒരു പരിധിയുണ്ട്. കുഞ്ഞിനെ തനിച്ച് അവിടെ നിര്‍ത്താന്‍ പറ്റില്ല. കുറ്റം പറയുന്നവര്‍ വന്ന് കുഞ്ഞിനെ നോക്കുമെങ്കില്‍ നോക്കട്ടെ. കിച്ചുവും റിതുലും തനിക്ക് ഒരുപോലെയാണ്. കിച്ചു വലിയ കുട്ടിയാണ്. മറ്റവന്‍ ചെറിയ കുട്ടിയാണ്. തനിച്ച് നിര്‍ത്താനാകില്ല.
ആ വീട്ടില്‍ ഞങ്ങള്‍ നില്‍ക്കുന്നു എന്നതാണ് ഈ കുറ്റം പറയുന്നവര്‍ എല്ലാം പറയുന്നത്. അപ്പോഴാണ് ആലോചിച്ചത് വീട് പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച് വാടകയ്ക്ക് പോകാം എന്ന്. കിച്ചു ആ വീട്ടില്‍ നില്‍ക്കാത്തതിന്റെ പേരിലാണ് ഓരോരുത്തര്‍ കിടന്ന് പറയുന്നത്. കിച്ചു പഠിക്കാന്‍ പോയതാണ്. അവന്‍ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. ഇതിനും മാത്രം കേള്‍ക്കാന്‍ എന്താണ് തങ്ങള്‍ ചെയ്തിട്ടുളളത്. തന്നെ പറയുന്നു, വീട്ടുകാരെ പറയുന്നു. തങ്ങള്‍ ആ വീട്ടില്‍ നില്‍ക്കുന്നു എന്നതാണ് നെഗറ്റീവ് പറയുന്നവരുടെ പ്രശ്‌നം. ഞങ്ങളുടെ വീട് അല്ലല്ലോ.
താന്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ പപ്പയും അമ്മയും ആണ് കുഞ്ഞിനെ നോക്കുന്നത്. അവരെ ഇറക്കി വിടാന്‍ പറ്റുമോ. അവര്‍ അഭയാര്‍ത്ഥികളായി വന്ന് നില്‍ക്കുന്നു എന്നൊക്കെയാണ് ആള്‍ക്കാര്‍ പറയുന്നത്. മരിച്ച് പോയ ആളുടെ മക്കള്‍ക്കല്ലേ വീട് കൊടുത്തത്. അവര്‍ ഇപ്പോള്‍ പറയുന്നു സുധിച്ചേട്ടന്റെ കുടുംബത്തെ ഉദ്ദേശിച്ചാണ് എന്ന്. അങ്ങനെ ഇന്ന ആളുകളെ ഉദ്ദേശിച്ചാണോ വീട് കൊടുക്കുക. സുധിച്ചേട്ടന്റെ മക്കളെ നോക്കാന്‍ വേണ്ടിയല്ലേ തങ്ങള്‍ അവിടെ നില്‍ക്കുന്നത്.
വര്‍ക്ക് ഏരിയ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു ഫിറോസിനോട് എന്നുളളത് കളളമാണ്. അങ്ങനെ ഒരു ആവശ്യം ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. പൈസ കിട്ടുമ്പോള്‍ ഞങ്ങള്‍ അത് ചെയ്‌തോളാം എന്നാണ് പപ്പ പറഞ്ഞത്. വീട് വെച്ചതിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്''.












Click it and Unblock the Notifications