Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണുവിനെ എല്ലാവരും കൂടി എടുത്തിട്ട് അലക്കും': പക്ഷെ ആ ഞരമ്പ് രോഗികളൊക്കെ ഇപ്പോള്‍ സങ്കടകടലിലായി

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പ്രതീക്ഷിച്ച മത്സരം കാഴ്ചവെക്കാന്‍ കഴിയാതെ പോകുന്ന താരമാണ് രേണു സുധി. നിരവധി കണ്ടന്റുകള്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഷോയില്‍ സജീവമായി നില്‍ക്കാന്‍ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് അവസരമാക്കി തന്നെ വലിയൊരു വിഭാഗം അവർക്കെതിരായ വിമർശനം ബിഗ് ബോസിന് പുറത്ത് ശക്തമാക്കുന്നുണ്ട്. എന്നാല്‍ രേണുവിന്റെ ആരാധാകർ തന്നെ ഇത് മികച്ച രീതിയില്‍ മറുപടിയും നല്‍കുന്നുണ്ട്.

'രേണു സുധിയെ എനിക്ക് ഇഷ്ടമാണ്. അവർ ആരുടെയും മുൻപിൽ കൈനീട്ടിയോ മോഷണം നടത്തിയോ അല്ല ജീവിക്കുന്നത്. അവർക്ക് അറിയാവുന്ന രീതിയിൽ അഭിനയിക്കുന്നു. അദ്ധ്യാനിച്ചു ജീവിക്കുന്നു. തലയിൽ പേൻ ഇല്ലാത്തവരാണല്ലോ നമ്മളെല്ലാം. എല്ലാവരുടെയും ചിന്ത രേണു സുധിയുടെ തലയിൽ മാത്രമേ പേനുള്ളൂ എന്നാണ്. കഷ്ടം എന്തിനാണ് ആ പാവത്തിനെ എല്ലാവരും കളിയാക്കുന്നത്.' - എന്നാണ് ഒരു ബിഗ് ബോസ് ആരാധകന്‍ ചോദിക്കുന്നത്.

renu-kollam-bigg-boss-

സ്വന്തം കുടുംബം അവരുടെ ഒപ്പമുണ്ട്. മൂത്ത മകൻ ഉൾപ്പെടെ അവർക്ക് സപ്പോർട്ടാണ്. അവരുടെ മുടിയുടെ പ്രശ്നം അവർ അവിടെ പറയുന്നുണ്ട്. ഇതൊന്നും അറിയാതെ ചില മഹാത്മാർ പുള്ളിക്കാരിയെ ട്രോളുകയാണ്. ആദ്യം സ്വന്തം പോരായ്മകൾ മനസിലാക്കിയിട്ട് വേണം മറ്റുള്ളവരെ കുറ്റം പറയാൻ. ഞാനെന്നും പുള്ളിക്കാരിക്ക് പിന്തുണ നല്‍കുമെന്നും അവർ പറയുന്നു.

അതേസമയം മറ്റൊരു വ്യക്തി പറയുന്നത് ഈ വിമർശകർ തന്നെയാണ് രേണുവിന്റെ ഉയർച്ചക്ക് കാരണം എന്നാണ്. 'ഇങ്ങനെ നന്ദികേട് പറയരുത്. ഈ ഊളകൾ ബിഗ് ബോസ് വരെ രേണുവിനെ എത്തിച്ചില്ലേ. രേണു ഒരു സെലിബ്രിറ്റി ആയിരുന്നാലും ബിഗ് ബോസ്സിൽ കയറില്ലായിരുന്നു. ഈ പരിപാടിക്ക് ഇതുപോലുള്ള ചിലരെ വേണം. ആളുകള്‍ ഇങ്ങനെ അധിക്ഷേപിച്ച് പരിഹസിച്ചും നിർത്തിയത് ഒടുവില്‍ രേണുവിന് ഗുണം ചെയ്തു. ബിഗ് ബോസില്‍ അവർ നിൽക്കുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. അറിയാതിരുന്ന ആള്‍ക്കാരും ഇപ്പോള്‍ അവരെ അറിഞ്ഞു. ' പ്രേക്ഷകന്‍ കുറിക്കുന്നു.

പേടിച്ചു കരഞ്ഞു മൂലയ്ക്കിരിക്കും എന്ന് വിചാരിച്ചു തുടങ്ങിയത് അബദ്ധമായി എന്ന് ഇപ്പോൾ ചിന്തിക്കുകയാണ് ഈ മനോരോഗികൾ. രേണു വഴക്കാളിയാണ്, കൂട്ടത്തിൽ ആരോടും ചേർന്നുപോകില്ല, എല്ലാവരും കൂടി എടുത്തിട്ട് അലക്കും. ഇതൊക്കെ കാരണം രേണു കരഞ്ഞുകൊണ്ട് പുറത്തുപോകുന്നത് കാണാൻ ഇരുന്ന ഞരമ്പുരോഗികളാണ് ഇപ്പോൾ സങ്കടകടലിലായിരിക്കുന്നത്.

രേണു ഒരു പാവം കുട്ടിയാണ്. ആരോടും വഴക്കില്ല, ആരെക്കുറിച്ചും അനാവശ്യങ്ങൾ പറയുന്നില്ല, മാന്യത കീപ്പ് ചെയ്യുന്ന ഒരേയൊരു വ്യക്തിയാണ് ബിഗ് ബോസ്സിൽ രേണു സുധി. പക്ഷേ ബിഗ് ബോസിന് അതല്ലല്ലോ ആവശ്യം. ചീത്തവിളിച്ചു ബഹളമുണ്ടാക്കി ഒരു വലിയ ചന്ത സൃഷ്ടിക്കുക. അതിനു തയ്യാറാകാത്ത രേണുവിനെ മറ്റുള്ളവരെക്കൊണ്ട് അത് ചെയ്യിക്കുക.

ബിഗ് ബോസ്സിന്റെ ടാസ്ക്കുകൾ, നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ഇതെല്ലാം ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും ബാധിക്കുന്നു. കാശിനോടുള്ള പ്രണയമാണ് പലരെയും അവിടെ പിടിച്ചു നിർത്തുന്നത്. രേണുവിനെ കരയിപ്പിക്കുന്നവർ ആ കുട്ടിയുടെ പേഴ്സണൽ മാറ്റേഴ്സിൽ ഇടപെടുന്നു. ഈ ഷോ ഓരോ മത്സരാർഥിയെയും എന്ത് മെസേജ് കൊടുത്താണ് പുറത്തുവിടുന്നതെന്നു ബിഗ് ബോസ്സും ലാലേട്ടനും വ്യക്തമാക്കണം.. - എന്നും അവർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+