Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി അന്ന് അതീവ ദുഃഖിതയായിരുന്നു; അഭിനയമാണെന്ന് പറയുന്നത് ശരിയല്ല: തുറന്ന് പറഞ്ഞ് താജ് പത്തനംതിട്ട

താന്‍ മരണപ്പെടുകയാണെങ്കില്‍ മൃതദേഹം അടക്കം ചെയ്യേണ്ടത് കൊല്ലത്താണെന്ന് കൊല്ലം സുധി താന്‍ അടക്കമുള്ള പലരോടും പറഞ്ഞിരുന്നതായി സുഹൃത്തായ താജ് പത്തനംതിട്ട. പിന്നീട് അദ്ദേഹം മരിച്ചു, മറ്റൊരിടത്ത് അടക്കം ചെയ്യുകയും ചെയ്തു. അന്ന് ആരും ആക്ഷേപം ഉന്നയിച്ചില്ല. കൊല്ലത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കൊയോ പ്രശ്നം ഉണ്ടായതായി അറിഞ്ഞു. കൊല്ലം സുധിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ആ പുരോഹിതന്‍ ഇന്ന് ജയിലില്‍ ആണെന്നും താജ് പത്തനംതിട്ട പറയുന്നു. ന്യൂസ് ടുഡെ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം സുധിയുടെ 41-ാം മരണ ദിനത്തില്‍ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് പോയ ഞാന്‍ വീട്ടിലെ ദൃശ്യങ്ങള്‍ പകർത്തി യൂട്യൂബ് ചാനലില്‍ ഇട്ട് ലക്ഷങ്ങള്‍ നേടിയെന്നാണ് രേണു സുധി ആരോപിക്കുന്നത്. 1000 സബ്സ്ക്രൈബർമാർ പോലും ഇല്ലാത്ത ആ യൂട്യൂബ് ചാനലില്‍ വീഡിയോ ഇട്ടാല്‍ എന്ത് പൈസ കിട്ടാനാണ്. രേണു സുധിയുടെ ഓർമ്മ ദിനത്തില്‍ വീട്ടില്‍ വന്ന അലന്‍ ജോസ് പെരേര അവിടെ വെച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ കണ്ട് ആദ്യം ഞാന്‍ ഒന്ന് പ്രതികരിച്ചിരുന്നു. പക്ഷെ രേണുവിന് അത് ഒരു വിഷയം അല്ല. പിന്നെ നമുക്ക് എന്താണ് പ്രശ്നം.

taj-renu-1

എന്റെ വീട്ടില്‍ വന്ന ഒരു അതിഥിയെ ഞാന്‍ എങ്ങനെ ഇറക്കിവിടും എന്നാണ് ഈ ഡാന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ രേണു പറഞ്ഞത്. സുധിച്ചേട്ടന്റെ ഓർമ്മ ദിനം ആണ് ഇത്, ഇവിടെ വെച്ച് ഡാന്‍സ് കളിക്കല്ലേയെന്ന് അവർക്ക് പറയാമായിരുന്നു. അത് ചെയ്യാതെ നല്ല ഡാന്‍സ്, കൊള്ളാമായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ അങ്ങനെ സംഭവിച്ചു പോയി. അതുകൊണ്ട് തന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇനി അടുത്ത ചരമവാർഷികത്തിനെങ്കിലും ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്ന് ഡാന്‍സ് കളിപ്പിക്കരുതേയെന്ന അപേക്ഷയാണ് എനിക്കുള്ളതെന്നും താജ് പറയുന്നു.

അതേസമയം, കൊല്ലം സുധി മരണപ്പെട്ടപ്പോഴും രേണു കരഞ്ഞിരുന്നത് ക്യാമറ നോക്കിയാണെന്ന ആരോപണങ്ങളോടും താജ് അഭിമുഖത്തില്‍ പ്രതികരിക്കുന്നു. ഈ ആരോപണം ഒരിക്കലും ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. രേണുവിനെ ഞാന്‍ വീട്ടില്‍ ചെന്ന് കണ്ടതാണ്, അവർ അതീവ ദുഃഖിതയായിരുന്നു. അവർ അഭിനയിക്കുന്നതായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിലും അത് അവരുടെ തോന്നലായിരിക്കും.

ഇനിയെങ്കിലും എല്ലാം അവസാനിപ്പിച്ച് കൊല്ലം സുധിയുടെ ആത്മാവിന് ശാന്തി കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മൊബൈല്‍ തുറന്നാല്‍ ഇപ്പോള്‍ ഇതേയുള്ളു. രേണു സുധി അഭിനയം തുടരട്ടെ. എന്നാല്‍ അവർ സംസാരിക്കുന്ന ഭാഷ ശരിയല്ല. മറ്റുള്ളവർ അങ്ങനേയും ഇങ്ങനേയുമൊക്കെ നടക്കുന്നില്ലേയെന്ന് സൈബർ രംഗത്തെ ചിലരൊക്കെ ചോദിക്കുന്നു.

തന്നെ കുറിച്ചുള്ള ചർച്ചകള്‍ കുറഞ്ഞ് വരുമ്പോള്‍ അതുണ്ടാക്കാന്‍ രേണു സുധിയുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമം ഉണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാനായി ഓരോരോ ആരോപണങ്ങളുമായി വരുന്നു. അവർക്ക് പലവിധ കഴിവുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു പാട്ട് കേട്ടിരുന്നു. നല്ല രീതിയില്‍ പാടി. ഓരോരുത്തരുടേയും കഴിവിനെ നമ്മള്‍ അംഗീകരിക്കണം.

'താഴ്ന്നിടത്തെ നീരോടു..' എന്ന വാക്ക് നമ്മള്‍ എപ്പോഴും ആലോചിക്കണം. എത്ര ഉയരത്തില്‍ നിന്ന് മത്സരിച്ചാലും സമ്മാനം വാങ്ങിക്കാന്‍ താഴെ ഇറങ്ങണം. ആര് നാളെ, എങ്ങനെ എന്താകും എന്ന് ആർക്കും പറയാന്‍ സാധിക്കില്ല. അതൊക്കെ ഓരോരുത്തരുടെ വിധിപോലെ ഇരിക്കും. പക്ഷെ നിരന്തരം ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കണമെന്ന് തോന്നുന്നില്ലെന്നും താജ് പത്തനംതിട്ട കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+