രേണുവിനെ വലിച്ച് അടുപ്പിച്ച് പിടിച്ച് റാംപ് വാക്ക്, രജിത് കുമാറിന്റെ ലക്ഷ്യം ഇത്'; സായ് കൃഷ്ണ
കഴിഞ്ഞ ദിവസം രേണു സുധിയുടേയും മുൻ ബിഗ് ബോസ് താരമായ രജിത് കുമാറിനറേയും ഒരു റാംപ് വാക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് കഴിഞ്ഞ് നിയമം ലംഘിച്ചുള്ള ഇവരുടെ കാർ യാത്രയ്ക്കെതിരേയും വിമർശനം വിമർശനം ഉയർന്നു. ഇപ്പോഴിതാ വിഷയത്തിൽ രജിത് കുമാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സീക്രട്ട് ഏജന്റ്. തന്റെ യുട്യബ് ചാനലിലൂടെ സായ് പറഞ്ഞ വാക്കുകൾ ഇങ്ങനെ
'രജിത് കുമാർ രേണു സുധിയെ ഉപദേശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണ്. നീയും ദാസേട്ടനും എന്തുവേണമെങ്കിലും കാണിച്ച് കൂട്ടിക്കോ, അവസാനം അയാൾ തുള്ളിച്ചാടി പോകും നീ പെട്ടുപോകും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. നിന്ന വിറ്റ് കാശാക്കുന്ന സോഷ്യൽ മീഡിയക്കാരെ ശ്രദ്ധിക്കണം എന്നാണ് ഇയാൾ ഡയലോഗ് അടിച്ചിരുന്നത്. ഇപ്പോൾ അതേ സോഷ്യൽ മീഡിയക്കാരുടെ മുന്നിലാണ് ഇയാൾ കുത്സിത വർത്താനം പറഞ്ഞത്. സോഷ്യൽ മീഡിയക്കാർ ഡബിൾ മീനിങ് ഉള്ള ചോദ്യം ചോദിക്കും. രേണു സുധി നിലനിൽപ്പിന് വേണ്ടിചിലതിന് മറുപടി കൊടുകും. അവരുടേത് വ്യക്തിപരമായ കാര്യം, അവരെന്തേലും ആകട്ടെ. എന്നാൽ രജിത് കുമാറോ? ഞാൻ രേണു സുധിയെ സേഫായി കൊണ്ടുപോകുകയാണ് എന്നൊക്കെയാണ് പറയുന്നത്.

ഇദ്ദേഹം രണു സുധിയേയും മറ്റൊരു സ്ത്രീയുടേയും കൂടെ റാമ്പ് വാക് നടത്തുന്ന വീഡിയോ വന്നിട്ടുണ്ട്. . റാമ്പ് വാക്കിനിടെ രേണുവിനെ രജിത് കുമാർ അടുപ്പിച്ച ്വലിച്ച് വെച്ച്. . ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയ്യിൽ നിന്നും ഇട്ടതാകും. അത് ഒട്ടും പ്ലാൻഡ് അല്ലായിരുന്നു. നടത്തം കഴിഞ്ഞ് ഇരുവരും രജിത്തിനോട് ചോദിക്കുന്നുണ്ട്. മീഡിയ അറ്റൻഷന് വേണ്ടിയിട്ടും വൈറൽ ആവാൻ വേണ്ടിയുമാണ് ചെയ്യുന്നത്.
അയാൾക്ക് മനസിലായി രേണു സുധി അത്യാവശ്യം വ്യൂവർഷിപ്പുള്ള മെറ്റീരിയലാണ്. വ്യൂസ് കിട്ടാനും വൈറലാവാനും രേണു സുധി ഒകെയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് ത്നനെ ഇയാൾ കൃത്യസമയത്ത് പിച്ച് ചെയ്തു. അങ്ങനെയുള്ള ആൾ എന്തിനാണ് അന്ന് സദാചാരം പറയുന്നത്. അന്ന് രേണു ഭയങ്കര ഹേറ്റ് കിട്ടി നിൽക്കുന്ന സമയമാണ്. ദാസേട്ടൻ കോഴിക്കോടുമായി വീഡിയോ ചെയ്ത് നിൽക്കുന്ന സമയം. സോഷ്യൽ മീഡിയയിൽ നിനക്ക് നെഗറ്റീവ് ഉണ്ടാകും എന്നൊക്കെയുള്ള വിമർശനം ഉയർത്തി. സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്ന അതേ സാധനം പറഞ്ഞ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ ആളാകാനുള്ള ശ്രമമാണ് നടത്തിയത്. അത് നടന്നില്ല ഒത്തില്ല എന്ന സമയത്താണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്.
രജിത് കുമാർ ആന കുറക്കനാണ്. ഇത് ബിഗ് ബോസിലും കണ്ടതാണ്. രേണുവിന്റെ റീച്ച് തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. രേണുവുമായി കാറിൽ പോകുന്ന സമയത്ത് മുൻസീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്ന വീഡിയോയിലും സായ് രജിതിനെ വിമർശിച്ചു. ഞാൻ നിയമത്തെ വെല്ലുവിളിക്കില്ലെന്ന് പറഞ്ഞ് മിസ്റ്റർ ക്ലീൻ ആയി പറഞ്ഞുവെച്ചിരുന്ന മനുഷ്യനാണ്. ഇപ്പോൾ എങ്ങനെ ഇരിക്കുന്നു? ആ വീഡിയോക്ക് താഴെ എംവിഡെയെ ടാഗ് ചെയ്ത് നിരവധി കമന്റുകൾ ഉണ്ട്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടേയും തന്റെ സദാചാര വാദങ്ങളെ രജിത് കുമാർ ന്യായീകരിച്ചിരുന്നു. 'ശ്രദ്ധിക്കൂ എന്ന തരത്തിലൊരു രേണു സുധിക്ക് നൽകിയ ഉപദേശം മാത്രമാണ്. ഒരാൾ നശിച്ച് പോകുന്നത് കാണുമ്പോൾ സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകൻ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് നടത്തിയത്. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യർ മുന്നിൽ ഉള്ളവർ തെറ്റ് ചെയ്യുന്നത് കണ്ടാൽ അവരെ സ്നേഹപൂർവ്വം ശാസിക്കും. അങ്ങനെ പോകാതിരിക്കുന്നതാണ് നല്ലതെന്നും ഞാൻ ഇതേ വഴിയിൽ പോയി തോറ്റതാണെന്നുമൊക്കെ പറയും. ഇത് തന്നെയാണ് രേണു സുധിയോ് പറഞ്ഞത്. ശ്രദ്ധിക്കാൻ വേണ്ടിയാണ് രേണുവിനോട് പറഞ്ഞത്', എന്നാണ് രജിത് കുമാർ പറഞ്ഞത്. ശ്രദ്ധിക്കാൻ വേണ്ടി പറയാം.
മുൻപ് ഇതേ വഴിയിലൂടെ നടന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്ന ആൾ രേണു സുധിയെ വീണ്ടും സോഷ്യൽ മീഡയയ്ക്ക് എറിഞ്ഞുകൊടുക്കുന്നത് ശരിയാണ്. ഉപദേശം ഒരു വഴിക്കും പ്രവൃത്തി മറ്റൊരു വഴിക്കും. ഇങ്ങനെ തന്നെയാണ് ഇയാൾ എല്ലാ കാലത്തും പറഞ്ഞിട്ടും പ്രവർത്തിച്ചിട്ടുമുള്ളത്.
മുൻപ് തനിക്ക് പണത്തോട് താത്പര്യമില്ലെന്ന് ഇയാൾ പറഞ്ഞിരുന്നു. 'രണ്ടര ലക്ഷം ശമ്പളം വാങ്ങി വലിയ തുക പെൻഷനും ലഭിക്കുന്ന കോളേജ് അധ്യാപക ജോലി വിട്ടാണ് താൻ അമ്മയ്ക്കൊപ്പം ജീവ്ച്ച് തുടങ്ങിയത്, പെറ്റമ്മയുടെ കാലിന് അടിയിലാണ് സ്വർഗം എന്ന് മനസിലാക്കിയാണ് ഞാൻ ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം താമസിച്ച് തുടങ്ങിയത്. മൂന്ന് കോടിയോളം രൂപ കിട്ടാൻ സാധ്യതയുള്ള ഞാൻ അത് ഉപേക്ഷിച്ച് ബിഗ് ബോസിന്റെ 30 ലക്ഷമൊക്കെ നേടി എന്തുണ്ടാക്കാനാണ്. പണം എന്നെ സ്വാധീനിച്ചിട്ടേ ഇല്ല', എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ അടുത്തിടെ മറ്റൊരു വീഡിയോയിൽ പറഞ്ഞത് ഞാൻ ആർക്കൊപ്പവും അഭിനയിക്കാൻ തയ്യാറാണ് പണം കിട്ടിയാല്ഡ മതിയെന്നാണ്. ജീവിക്കാൻ പൈസ വേണമല്ലോ. നല്ലൊരു പണിയും കളഞ്ഞാണ് അഭിനയത്തിലേക്ക് വന്നത്. ഉണ്ടായിരുന്നത് ചെറിയ വരുമാനമാണ്. നല്ല വരുമാനം കിട്ടിയാൽ ചാരിറ്റിക്ക് വേണ്ടി കൂടുതൽ അത് ഉപയോഗപ്പെടുത്താനാകും', എന്നാണ് പറഞ്ഞത്. ഇതേ ഇയാൾ തന്നെയാണ് പറഞ്ഞത് യുജിസി ശമ്പളവും കോടികളുമൊക്കെ കളഞ്ഞാണ് ഞാൻ ബിഗ് ബോസിലേക്ക് പോയതെന്ന്. ഇയാളുടെ ചിന്തയെന്താണ് മമ്മൂക്കയേയും ലാലേട്ടനയുമൊക്കെ പോലെ സിനിമയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കാമെന്നോ? സാധാരണക്കാരന് കിട്ടുമോ ഒരു ദിവസം 25,000 രൂപ. 25 ദിവസം പണിക്ക് പോയാൽ സാധാരണക്കാരന് ഇത്ര രൂപ കിട്ടുമായിരിക്കും.
ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയിൽ നിന്നും വിരമിച്ച് പൈസ ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ച ആൾക്ക് ഇപ്പോൾ എന്ത് ചെയ്താലും പൈസ കിട്ടണം എന്നാണ്. എല്ലാവർക്കും ആവശ്യം പണമാണ്. അതുണ്ടാക്കുന്ന മാർഗം വ്യക്തികൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതൊക്കെ ഞാൻ ഇപ്പോൾ പറഞ്ഞത് ഇയാളുടെ രീതി ഇങ്ങനെയാണ്. ഒരു വഴിക്കൂടെ ഉപദേശിക്കും, ഇയാൾക്ക് ആവശ്യം വരുമ്പോൾ അത് മാറ്റി പറയും. രേണു സുധിക്ക് അന്ന് ഇയാൾ നൽകിയ ഉപദേശം ഭയങ്കര വൈറലായതാണ്. ഇയാൾക്ക് ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ രേണു സുധിയെ വെച്ച് ഡബിൾ മീനിങ്ങ് കോമഡിയടക്കം ഇറക്കുന്നു ഉപദേശം കൊള്ളാം വർമ്മ സാറേ, പക്ഷേ..', സാ.് കൃഷ്ണ പറഞ്ഞു. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ചില കമന്റുകൾ ഇങ്ങനെ-
'ഞാൻ രേണു ചേച്ചിയെ ഇഷ്ട്ടപെടുന്ന ആളാണ്. പക്ഷെ ഒരു കാര്യം പറയണം എന്ന് തോന്നി,
ദാസേട്ടന്റെ കൂടെ രേണു നടക്കുമ്പോൾ എന്തൊക്കെ ആയിരുന്നു രജിത് കുമാറിന്റെ അഡ്വൈസ്. ഇപ്പൊ ഇയാൾക്ക് എന്തും ആവാം. അതുക്കും മീതെ ആണ് ഇയാളുടെ തോന്ന്യവാസം .രേണു ചേച്ചിക്ക് ഇതൊന്നും മനസിലാവുന്നില്ലേ എന്തോ'
ടഅശ്ളീലം കേട്ട് ചിരിച്ച് മറിഞ്ഞോണ്ടിരിയ്ക്കുന്നു . കമന്റ് ബോക്സൽ നെഗറ്റീവ് കുറയുന്നത് എന്താണെന്ന് വച്ചാൽ now people is least bothered about her. ഇവിടെ വേറെ കാര്യങ്ങൾ ഉണ്ട് ശ്രദ്ധിക്കാൻ', കമന്റിൽ പറയുന്നു.












Click it and Unblock the Notifications