രേണു സുധി ബിഗ് ബോസിലുണ്ടാകും, എയര്‍പോര്‍ട്ടിലെത്തിയെന്ന് അതുല്‍ വ്‌ളോഗ്‌സ്; 'കൊല്ലം സുധി നാണംകെട്ടു'
രേണു സുധി കാരണം കൊല്ലം സുധി വരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ് എന്ന് യൂട്യൂബ് വ്‌ളോഗര്‍ അതുല്‍. ഓണ്‍ലൈന്‍ മലയാളി സ്‌പെഷ്യല്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അതുലിന്റെ പ്രതികരണം. വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് എത്തിക്കാതിരിക്കാന്‍ രേണു ശ്രദ്ധിക്കണമായിരുന്നു എന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.
രേണു സുധി ബിഗ് ബോസ് സീസണ്‍ 7 ല്‍ ഉണ്ടാകും എന്നാണ് താന്‍ കരുതുന്നത് എന്നും അതുല്‍ പറഞ്ഞു. ഓരോ തവണയും ഓരോ കള്ളം പറയുന്ന ആളാണ് രേണു എന്നും അതുകൊണ്ട് തന്നെയാണ് വിവാദത്തിലേക്ക് വീണ് കൊണ്ടിരിക്കുന്നത് എന്നും അതുല്‍ ചൂണ്ടിക്കാട്ടി. അതുല്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് അതുല്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

'രേണു സുധിയെ ആദ്യമൊക്കെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ഞാന്‍ വീഡിയോ ചെയ്തിട്ടുള്ളത്. ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള വീഡിയോയ്‌ക്കെല്ലാം ഞാന്‍ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ചെയ്തിട്ടുള്ളത്. എന്തിനാണ് അവരെ ഇങ്ങനെ പറയുന്നത് എന്നുള്ള രീതിയില്‍. പക്ഷെ അതിന് ശേഷം ഇവരുടെ ഭാഗത്ത് നിന്ന് മിസ്റ്റേക്കുകള്‍ വരാന്‍ തുടങ്ങി. അത് എങ്ങനെ വന്നു എന്ന് ചോദിച്ചാല്‍ സത്യം പറഞ്ഞാല്‍ ഇവര്‍ തന്നെ ഓരോ ഓണ്‍ലൈന്‍ മീഡിയാസിന്റെ മുന്നില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ടാണ്.
അതിനുള്ള ഉത്തരം ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. അവര്‍ നമ്മളെ കോണ്‍ടാക്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ പറഞ്ഞ് പറഞ്ഞാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. സുധി വരെ നാറി നില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. അതിലേക്ക് ഇവര്‍ തന്നെ എത്തിച്ചതാണ്. നമ്മുടെ എല്ലാവരുടേയും വ്യക്തിജീവിതത്തില്‍ അതിന്റേതായ വിഷയങ്ങളെല്ലാം ഉണ്ടാകും.
പക്ഷെ അതൊന്നും ഒരിക്കലും പബ്ലിക്കിലേക്ക് എത്തിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. എത്തിച്ച് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ പലരീതിയില്‍ പറയും. പിന്നെ ഇതുപോലെ നാറിനാറി കോലം കെടുന്ന അവസ്ഥയിലാകും. രേണു സുധി തന്നെ പല കാര്യങ്ങളും ഫേക്കായിട്ടാണ് മീഡിയയുടെ മുന്നില്‍ വന്ന് പറയുന്നത്. അവര്‍ ഏവിയേഷന്‍ പഠിച്ചു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു എയര്‍ ഇന്ത്യ ബാംഗ്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്തിട്ടുണ്ട് എന്ന് അവര്‍ പറയുന്നുണ്ട്.
പക്ഷെ അവര്‍ പഠിച്ചിട്ടുണ്ട് എന്നല്ലാതെ പാസായിട്ടില്ല. അവര്‍ തന്നെ മറ്റൊരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട് പത്താം ക്ലാസും പ്ലസ് ടുവും മാത്രമെ ഉള്ളൂ എന്ന്. അത് ഒരു കള്ളപ്രചരണമാണ്. അവരുടെ കൂടെ ഏവിയേഷനില്‍ പഠിച്ചിട്ടുള്ള സ്ത്രീ തന്നെ വന്ന് അത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇവര്‍ കള്ളം പറഞ്ഞാണ് ഈ ഗതിയില്‍ എത്തിയത്. ഇവര്‍ കള്ളം പറയുമ്പോള്‍ അതിനെ പൊളിച്ചടുക്കാനായിട്ട് അപ്പുറത്തുള്ളവര്‍ വരും.
ബിഗ് ബോസില്‍ പോകുന്നുണ്ട് എന്ന് അറിഞ്ഞു. ഇന്ന് എയര്‍പോര്‍ട്ടില്‍ കയറി പറക്കുന്നുണ്ട് എന്നും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ നോക്കിയപ്പോള്‍ ഇത്രയും ക്വാളിറ്റിയില്ലാത്ത ഇവരൊക്കെ എന്ത് ഇന്‍ഫ്‌ളുവന്‍സര്‍ ആണ് എന്ന് പോലും എനിക്ക് അറിയത്തില്ല. ബിഗ് ബോസില്‍ പോയിട്ട് അവര്‍ എന്താണ് കാണിക്കാന്‍ പോകുന്നത് എന്ന് പോലും എനിക്ക് അറിയില്ല,' അതുല്‍ പറഞ്ഞു.












Click it and Unblock the Notifications