'രേണു സുധി ബിഗ് ബോസ് വിജയിക്കും,പക്ഷെ അത് സംഭവിക്കണം.., മറിച്ചാണെങ്കിൽ നാലാഴ്ച കൊണ്ട് പുറത്ത്'
കൊച്ചി: തുടക്കം മുതൽ തന്നെ കണ്ടന്റുകളുടെ ചാകരായണ് ബിഗ് ബോസ് സീസൺ 7 ൽ എന്നാണ് ആരാധക പക്ഷം. പതിവിൽ നിന്ന് വിപരീതമായി ആദ്യ ദിവസം മുതൽ തന്നെ ഹൗസ് സജീവമാണ്. ഇടയ്ക്കിടെയുള്ള തർക്കങ്ങളും ബഹളങ്ങളും ആരാധകർക്കിടയിൽ ഷോ ചർച്ചയാകാൻ കാരണമായിട്ടുണ്ട്. എന്നിരുന്നാലും മത്സരാർത്ഥികളിൽ ചിലർ തുറന്നിടപെടാൻ ഇപ്പോഴും മടിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ആരൊക്കെയാണ് ഇപ്പോൾകളത്തിലിറങ്ങിക്കളിക്കുന്നത്? ഒരു ബിഗ് ബോസ് ആരാധകൻ മത്സരാർത്ഥികളെ കുറിച്ച് നടത്തിയ വിശകലനം ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെ

ജിസേൽ- എല്ലാവരെയും നല്ല ഒബ്സെർവഷൻ, കറക്റ്റ് ടൈമിൽ മറുപടി കൊടുക്കാൻ മിടുക്കി, ഹിന്ദിയിൽ നിന്നതിന്റെ ഗുണം കാണാൻ ഉണ്ട്. ടോപ് 5 വരാൻ നല്ല ചാൻസ് ഉണ്ട് .
നവീൻ - പക്കാ എന്റർടൈനർ.പക്ഷെ കാണിച്ചു കൂട്ടുന്നത് ഒക്കെ മനപ്പൂർവം ആണെങ്കിൽ അധികം പോകില്ല, മറിച്ച് ഈ രീതിക്ക് ആണെങ്കിൽ നല്ല ഫാൻസ് ആകും,ഒരു വറൈറ്റി സീസണും കാണാം.
ബിന്നി - പല കാരണങ്ങൾ പെർഫെക്ട് ബിബി മെറ്റീരിയൽ!! കൈ വെച്ച എല്ലാ ടാസ്‌കിലും കിടു ആയി പെർഫോം ചെയ്തിട്ടുണ്ട്!!! അക്ബറിന്റെ അടുത്ത് ഡ്രെസ്സിനു പകരം ഫുഡ് എടുക്കാൻ ആദ്യം സജസ്റ്റ് ചെയ്തതും ഇവൾ ആണ് (ബിഗ് ബോസ് വരെ അത് പിന്നെ എടുത്ത് പറഞ്ഞു), പിന്നെ കാം ആയിട്ടാണ് നിക്കുന്നത്. എങ്കിലും ഇങ്ങോട് വന്നാൽ അണ്ണാക്കിൽ കൊടുത്ത് പറഞ്ഞു വിടും.
ഷാനവാസ് - ആള് ഒരു ബിബി മെറ്റീരിയൽ ഒന്നുമല്ല, പക്ഷെ, ധാരാളം ആളുകളെ കയ്യിൽ എടുക്കാൻ പറ്റുന്നുണ്ട്!!! പിന്നെ ശരത്തും അക്ബറും അനീഷും ടാർഗറ്റ് ചെയുന്നത് വളരെ ഗുണം ചെയ്യും.
നൂറ - ആദിയെ മാറ്റി നൂറ മാത്രം മത്സരിച്ചാൽ നല്ല ഫാൻസും ഉണ്ടാകുമായിരുന്നു കുറെ നാൾ നിക്കാനും പറ്റിയേനെ!! പക്ഷെ ആദില കാരണം ഇവളും ഡൗൺ ആകുന്നു
സ്പെഷ്യൽ മെൻഷൻ രേണു സുധി - ഗെയിമും ഒരു തേങ്ങയും മനസിലായിട്ടില്ല, അറിയില്ല, പക്ഷെ ആരെങ്കിലും വന്ന് ടാർഗറ്റ് ചെയ്‌താൽ നല്ല സഹതാപ വോട്ട് കിട്ടും. ജയിക്കാനും ചാൻസ് ഉണ്ട് . ആരും മൈൻഡ് ആക്കാതെ ഇരുന്നാൽ 4 ആഴ്ചക്കുള്ളിൽ പുറത്ത് പൊക്കോളും', പോസ്റ്റിൽ പറഞ്ഞു.
അതേസമയം ഒരാഴ്ച പിന്നിടുമ്പോൾ ആരൊക്കെയാകും ഇനി ബിഗ് ബോസിൽ അവശേഷിക്കുകയെന്നാണ് ഉറ്റുനോക്കുന്നത്. നിലവിൽ ഏഴ് പേരാണ് നോമിനേഷനിൽ വന്നിരിക്കുന്നത്. അഭിഭാഷകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശൈത്യയെയാണ് ഏറ്റവും കൂടുതൽ പേർ നോമിനേറ്റ് ചെയ്തത്, 7 6 പേർ. തൊട്ട് പിന്നാലെ മുൻഷി രഞ്ജിത്താണ്, 5 വോട്ടുകൾ, രേണുവാണ് മൂന്നാം സ്ഥാനത്ത്, 4 വോട്ട്.
ആദ്യ ഒരാഴ്ച ശൈത്യയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മുൻഷി രഞ്ജിത്തിനും വിമർശനങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാൾ പുറത്ത് പോകാൻ സാധ്യത ഏറെയാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ വിലയിരുത്തൽ.അതേസമയം തുടക്കത്തിൽ തന്നെ രണ്ട് പേർ പോകുമോയെന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ഡബിൾ എവിക്ഷൻ സംഭവിച്ചാൽ മത്സാർത്ഥികളുടെ ഭയം ഇരട്ടിപ്പിക്കുമെന്നും കൂടുതൽ ശക്തമായി മത്സരിക്കാൻ അവർ തയ്യാറെടുക്കുമെന്നും ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ആരായിരിക്കും പുറത്ത് പോകുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications