'രേണു സുധി ചെയ്തത് തെറ്റ്; ഏഷ്യാനെറ്റ് ഇക്കാര്യം ചെയ്തില്ലെങ്കിൽ ബിഗ് ബോസ് പൊളിയും'
കൊച്ചി:ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ ആ ഷോ തീർക്കുന്ന സസ്പെൻസും ക്യൂരിയോസിറ്റിയുമാണ്. എന്നാൽ ഷോ ലൈവ് കാണിച്ച് തുടങ്ങിയതോടെ രാത്രിയിലെ എപ്പിസോഡിനായി പലരും കാത്ത് നിൽക്കാറില്ല. ലൈവ് കാണാൻ ഒത്തില്ലെങ്കിൽ ലൈവിലേത് പോലെ തന്നെ കാര്യങ്ങൾ വിവരിച്ച് തരുന്ന യുട്യൂബേഴ്സും കൂടി ഉള്ളത് കൊണ്ട് എന്ത് സംഭവിച്ചുവെന്ന് അറിയാൻ ബിഗ് ബോസ് ആരാധകർക്ക് അധികം ബുദ്ധിമുട്ടേണ്ട കാര്യമില്ല.
ലൈവിലെ മാത്രമല്ല, ബിഗ് ബോസിൽ നടക്കാൻ പോകുന്ന കാര്യങ്ങളടക്കം യുട്യൂബർമാർ മുൻകൂട്ടി പങ്കുവെയ്ക്കാറുണ്ട്. ഇവർക്കെവിടുന്നായിരിക്കും ഇത്തരത്തിൽ വിവരം ലഭിക്കുന്നുണ്ടാകുക? ഇങ്ങനെ നേരത്തേ വിവരങ്ങൾ പുറത്ത് വിരുന്നത് ഷോയെ ബാധിക്കില്ലേ? ഇതാ ഇപ്പോൾ ഇത് പ്രതികരിക്കുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ അദ്ദേഹം പങ്കിട്ട കുറിപ്പ് ഇങ്ങനെ

'ഇന്നലത്തെ എപ്പിസോഡിൽ ലാലേട്ടൻ രേണു സുധി മുൻകൂട്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിൽ post ചെയ്ത ഒരു video കാണിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി, രേണു സുധി ചെയ്തത് തെറ്റാണ് . ലാലേട്ടൻ അത് പറഞ്ഞു തുടങ്ങയെങ്കിലും പിന്നീട് പറഞ്ഞത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് . അദ്ദേഹം പറഞ്ഞത് ബിഗ് ബോസ് ഷോയിലെ സസ്പെൻസ് ഒക്കെ ആദ്യമേ പൊട്ടിച്ചു യൂട്യുബിലും സോഷ്യൽ മീഡിയയിലും പോസ്റ്റ് ആയും വീഡിയോ ആയും ഇടുന്ന വ്ലോഗേഴ്സിനെയും യുട്യൂബേഴ്സിനേയും ഒക്കെ ഉദ്ദേശിച്ചാണ്. . ലാലേട്ടൻ പറഞ്ഞത് മുഴുവൻ കേട്ടു നോക്കൂ .
രേണുവിനോട് പറഞ്ഞു കഴിഞ്ഞു കാമറ നോക്കി പ്രേക്ഷകരോട് പറയുന്നുണ്ട് -
"ഒരുപാട് പേരെയൊക്കെ ഹെൽപ് ചെയുന്ന സോഷ്യൽ മീഡിയ ഒക്കെ ഉണ്ടാവും .
അവരോട് പറയാനുള്ളത് - ഒരു മൈൻഡ് ഗെയിം ആണിത് . വളരെ പ്രയാസമുള്ളതാണ് . വിനോദത്തിനുപരിയായി ഒരുപാട് പേരുടെ ജീവിത മാർഗമാണ് . ഇതൊരു ആകാംഷ നിറഞ്ഞ ഷോ ആണ് . അതുകൊണ്ടാണ് പ്രേക്ഷകർ ഇത് കാണാൻ ആഗ്രഹിക്കുന്നതും . അങ്ങെനെയുള്ള ഈ ഷോയുടെ ക്യൂരിയോസിറ്റി ഇല്ലാതെയാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ലോഗുകളും ചെയ്യാതെ ഇരിക്കുക !
ഈ ഷോയിൽ തന്നെ ഒരു 300-400 ആളുകൾ ജോലിചെയുന്നുണ്ട് .ഇവിടെ നമ്മൾ തന്നെയാണ് ക്രിയേറ്റേഴ്സ് എന്ന് ഒരിക്കലും മറക്കരുത് . ഈ ഒരു എക്കോ സിസ്റ്റത്തിൽ എല്ലാവരും സർവ്വൈവ് ചെയുന്നത് പ്രേക്ഷകരിലൂടെയാണ് .അങ്ങെനെ ചെയ്യുന്നവർ ഈ ഷോയോടും പ്രേക്ഷകരോടുമുള്ള അനീതിയാണ് കാണിക്കുന്നത് . ഇത് ഒരു തരത്തിൽ ഒരു പൈറസി പോലെയാണ് .അത് piracy തന്നെയാണ് .
പൈറസി ഇവിടെ അവസാനിപ്പിക്കാം. ഇതിൽ കാര്യം വളരെ വ്യക്തമാണ് ! എവിക്ഷൻ റിസൽട്ട് മാത്രമല്ല ഷോയിൽ ഡെയിലി നടക്കുന്നതും നടക്കാത്തതുമായ പലതും episode telecast ചെയ്യുന്നതിന് മുൻപുതന്നെ മത്സരിച്ചു സ്വന്തം യുട്യൂബ് / സോഷ്യൽ മീഡിയ ചാനലിൽ ഇടുന്ന അനവധി യുട്യൂബേഴ്സ് / ഇൻസ്റ്റ/ ഫേസ്ബുക്ക് / മറ്റ് സോഷ്യൽ മീഡിയ handles ഉണ്ട് . ശെനിയാഴ്ച വീക്കന്റ് എപ്പിസോഡ് ഷൂട്ട് നടക്കുമ്പോൾ തന്നെ ഇവർ എപിസോൾഡിലെ വിഷയങ്ങൾ സ്വന്തം വിഡിയോയിൽ പറയും .
വീക്കെന്റ് മാത്രമല്ല , ഈ ആളുകൾ കാപ്റ്റൻസ് ടാസ്ക് റിസൽട്ട്, വീക്കിലി ടാസ്ക് , ടിക്കറ്റ് ടു ഫിനാലെ അങ്ങെനെ എല്ലാത്തരം സംഭവങ്ങളും ആദ്യമേ പറയുന്നു . എപ്പിസോഡിലെ കണ്ടന്റ് നേരത്തെ മനസിലാക്കുന്ന പ്രേക്ഷകർക്ക് ക്യൂരിയോസിറ്റി ഇല്ലാതെ ആകും .ഷോ മേക്കർമാരും / ഏഷ്യാനെറ്റ് ചാനൽ അധികൃതരോട് പറയാൻ ഉള്ളത് ഇതാണ് .
1. മേല്പറഞ്ഞ കണ്ടന്റ് പോസ്റ് ചെയുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കർശന നടപടി എടുക്കുക .
2. ഇവർക്ക് വിവരങ്ങൾ ചോർത്തികൊടുക്കുന്ന ക്രൂ മെമ്പേഴ്സിനെതിരെ കർശന നടപടി എടുക്കുക !
ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ അട്രാക്ഷൻ അതിന്റെ സസ്പെൻസും ക്യൂരിയോസിറ്റിയും ആണ് !
അത് സംരക്ഷിക്കാം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications