മറുനാടന്‍ നല്‍കിയത് 45000 അല്ല; ലക്ഷത്തിനും മുകളില്‍; രേണു സുധി വന്ന വഴി മറക്കരുതെന്ന് മറുനാടന്‍
മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ എഡിറ്റർ ഷാജന് സ്കറിയക്ക് എതിരായി രേണു സുധി ഉയർത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മറുനാടന്‍ ടീം. 'എല്ലാവരേയും പേടിപ്പിക്കുന്നത് പോലെ എന്നേയും പേടിപ്പിക്കുകയാണോ? എനിക്ക് മാപ്പ് തരാന്‍ നിങ്ങളാരാണ്, നന്മമരമായി സ്വയം ചിത്രീകരിക്കുകയാണ്. മതില് പണിയാന്‍ 45000 രൂപ തന്നിട്ടുണ്ടെങ്കില്‍ അതിന് പ്രമോഷന് നടത്തിയിട്ടില്ലേ? എന്നൊക്കെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ രേണു സുധിയും അച്ഛനും തങ്കച്ചനും ചോദിച്ചത്.
ഇത്തരം ആരോപണങ്ങള്‍ക്കാണ് മറുനാടന്‍ ടീം ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. 'മതില് പണിതതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. 24 ന്യൂസിനോടും ഫ്ലവേഴ്സിനോടും മറുനാടന്‍ മലയാളിക്ക് വിരോധം ഉണ്ട്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്നുമാണ് അവർ പറഞ്ഞ് വെക്കുന്നത്' മറുനാടന്‍ മലയാളിയിലെ മാധ്യമപ്രവർത്തകയായ മനൂജ മൈത്രി പറയുന്നു.

തങ്കള്‍ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത വീടാണ് ഇതെന്നും വളരെ അധികം ഇഷ്ടപ്പെട്ടെന്നുമെല്ലാം പറയുന്ന രേണു സുധിയെ നേരത്തേയുള്ള അഭിമുഖങ്ങളില്‍ കാണാന്‍ സാധിക്കും. വീട് നിർമ്മാണം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഒന്നും പറയാനില്ലാത്ത വിധം സൂപ്പറായിട്ടാണ് നിർമ്മാണം മുന്നോട്ട് പോകുന്നതെന്നും രേണു സുധിയുടെ അച്ഛന് തങ്കച്ചനും പറയുന്നു.
ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ രേണു സുധി ഈ വീട് ചോരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിനോട് പറയുന്നു. അത് വലിയ വിവാദമാകുന്നു. തുടർന്ന് വീട് നിർമ്മിച്ച് നല്കിയ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയുടെ ഫിറോസ് തന്നെ വിഷയത്തില്‍ പ്രതികരിച്ചു. രേണു സുധി തങ്ങളെ വിളിച്ച് ബള്‍ബ് മാറ്റണം, ഫാന്‍ മാറ്റണം എന്നൊക്കെ പറപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ ആരെയെങ്കിലും വിളിച്ച് അത് പരിഹരിക്കാനാണ് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി. അതിന് ശേഷം ലൂബേഴ്സ് വഴിയുള്ള ചോർച്ചയും അദ്ദേഹം പരിഹരിച്ച് നല്‍കുന്നുണ്ട്.
ഫിറോസ് എന്ന് പറയുന്നത് മനുഷ്യസ്നേഹിയായ ഒരു വ്യക്തിയാണ്. നമ്മളൊക്കെ സ്വന്തമായി ഒരു വീട് വെക്കാന്‍ കഷ്ടപ്പെടുമ്പോള്‍ മറ്റൊരാള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് അദ്ദേഹത്തിന്റെ കൂട്ടായ്മ. ആദ്യ ഫ്ളവേഴ്സ് ടിവിയാണ് സുധിയുടെ മക്കള്‍ക്ക് ഒരു വീട് എന്നതുമായി മുന്നോട്ട് വരുന്നത്. പിന്നീർ അവർ ഇതില്‍ നിന്നും പിന്മാറുന്ന സാഹചര്യത്തില്‍ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും മറുനാടന്‍ പറയുന്നു.
സന്നദ്ധപ്രവർത്തനത്തിലൂടേയും നിരവധി ആളുകള്‍ സ്പോണസർ ചെയ്തുമൊക്കെയാണ് ആ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. അത്തരത്തില്‍ ആദ്യ ഘട്ടത്തില്‍ വീട്ടിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാനായി മറുനാടന്‍ മലയാളി 50000 രൂപ നല്കുന്നു. തുടർന്നാണ് ചുറ്റുമതില്‍ പണിയേണ്ട കാര്യം അറിയുന്നത. അതിനായി 1.19 ലക്ഷം രൂപയും മറുനാടന്‍ മലയാളി കൊടുക്കുന്നു.
അത്രയും ഉയരത്തില്‍ അവിടെ ഒരു മതില് പണിയാന്‍ വലിയ തുകയാകും. മറുനാടന്‍ കെഎച്ച്ഡിഇസിക്കാണ് പൈസ കൊടുക്കുന്നത്. രേണു സുധിക്ക് ഇതൊന്നും അറിയാത്തത് അല്ല. എന്നിട്ടും എന്തിനാണ് രേണു സുധി മറുനാടന്‍ മലയാളിയെ വെല്ലുവിളിക്കുന്നതെന്ന് അറിയില്ല. രേണു സുധി വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഫിറോസ് വിഷമത്തോടെ മറുനാടന്‍ ഒരു അഭിമുഖം തന്നിരുന്നു. അതിന് ശേഷം മാത്രമാണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറയുന്നത്.
രേണു സുധിക്കും പിതാവിനുമൊക്കെ അഭിപ്രായം പറയാം. എന്നാല്‍ വന്ന വഴി മറന്നുകൊണ്ട് സ്വയം നന്മമരമാകാന്‍ മറുനാടന്‍ കളിക്കുന്ന കളിയാണ് എന്ന് പറയുന്ന രേണു സുധിയോട് ഒന്നും പറയാനില്ല. വിഷയത്തിലെ സത്യവും നീതിയും എന്താണെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. അതിന്റെ എല്ലാ തരത്തിലുള്ള തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. രേണു സുധിക്ക് വീട് നല്‍കുക എന്നതായിരുന്നില്ല. മറിച്ച് ഫിറോസുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലും സുധിയെന്ന കലാകാരനോടുള്ള ബഹുമാനത്തെ തുടർന്നുമാണ് സഹായം നല്‍കിയതെന്നും മറുനാടന്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications