Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെ പപ്പ വിളിച്ച് ഭീഷണിപ്പെടുത്തി.. കിച്ചുവിനെ വിളിച്ചിട്ട് ഫോണെടുത്തില്ല; സുധിയുടെ സുഹൃത്ത് പറയുന്നു

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരന്തരം പണം വരുന്നുണ്ട് എന്ന് സുധിയുടെ സുഹൃത്തും കലാകാരനുമായ താജ് പത്തനംതിട്ട. രേണു സുധിയും പപ്പയും വന്ന വഴി മറക്കരുത് എന്നും താജ് ആവശ്യപ്പെട്ടു. ഫൈനല്‍ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷണം കഴിച്ചതിന് വരെ കണക്കുപറയുന്നവരായി അവര്‍ മാറിയെന്നും താജ് കുറ്റപ്പെടുത്തി.

രേണുവിന്റെ പപ്പ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും എല്ലാത്തിനും തെളിവ് തങ്ങളുടെ കൈയിലുണ്ട് എന്നും താജ് പറഞ്ഞു. എന്നാല്‍ എല്ലാ സത്യവും താന്‍ ലോകത്തിന് മുന്നില്‍ വിളിച്ച് പറയില്ല എന്നും അതുകൊണ്ട് അവര്‍ പേടിക്കേണ്ട എന്നും താജ് പറഞ്ഞു. താജ് പത്തനംതിട്ടയുടെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

Renu Sudh

'സുധി നല്ല കലാകാരനായിരുന്നു. എത്രയോ കലാകാരന്‍മാര്‍ മരിച്ച് പോയിട്ടുണ്ട്. എത്രയോ കലാകാരന്‍മാരുടെ ഭാര്യമാര്‍ വിധവയായി കഴിയുന്നുണ്ട്. ഇവര്‍ക്കൊന്നും കിട്ടാത്ത ഒരു പ്രിവിലേജ് എന്തിന് കൊടുക്കുന്നു. അതാണ് എന്റെ ചോദ്യം. രേണുവിന്റെ പപ്പ എന്നെ വിളിച്ചാല്‍ ഞാന്‍ എടുക്കില്ല. ആ കുടുംബത്തിനോട് എനിക്ക് ഇനി കടപ്പാടുമില്ല, ഒന്നുമില്ല. ഞാന്‍ അവരുടെ ഒരു കാര്യത്തിലും ഇനി ഇടപെടില്ല.

എന്നെ എന്റെ കുട്ടികളൊക്കെ ചീത്ത പറയുന്നുണ്ട്. ആ വീട് വൃത്തിഹീനമായി കിടക്കുന്നത് ഞാനും കണ്ടതാണ്. ഇവര്‍ ഇന്റര്‍വ്യൂവില്‍ പറയുന്നത് ഞാന്‍ ഈ വീഡിയോ ഒന്നും കാണാറേയില്ല എന്ന്. പിന്നെന്തിനാ വ്‌ളോഗേഴ്‌സിന്റെ പേരില്‍ കേസ് കൊടുക്കുന്നത്. എനിക്കെതിരെ രേണു സുധിയും പപ്പയും കേസ് കൊടുക്കണമെങ്കില്‍ ഈ വീഡിയോ കണ്ടിട്ടായിരിക്കില്ലേ. രേണുവിന്റെ ട്രോഫി റിതപ്പന്‍ എടുത്ത് നശിപ്പിക്കില്ലേ.

അവരുടെ ട്രോഫി ലിവിംഗ് റൂമില്‍ വെച്ചിട്ടുണ്ട്. സുധിയുടെ ട്രോഫി കട്ടിലിന് അടിയിലും. അതുകൊണ്ട് ഫിറോസ് ഭായ് ഓരോ ആഴ്ചയും ഓരോരുത്തരെ വിട്ട് ആ വീട് വൃത്തിയാക്കി കൊടുക്കണം. പറ്റിയാല്‍ ഒരു സെര്‍വന്റിനേയും വെച്ച് കൊടുക്കണം. അതാണ് മര്യാദ. ഇദ്ദേഹം വീഡിയോയ്ക്ക് അകത്ത് പറയുന്നുണ്ട് 300 പേര്‍ക്കുള്ള ഭക്ഷണം ഉണ്ടായിരുന്നു എന്ന്. ഞാന്‍ ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല.

ഞാന്‍ ഭക്ഷണം കഴിച്ചത് ബിഷപ്പ് ഹൗസില്‍ നിന്നാണ്. അതുകൊണ്ട് എനിക്ക് ആഹാരം തന്നതിന്റെ കണക്ക് പറയരുത്. ഇനി എനിക്ക് ആഹാരം തന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാശ് തരാന്‍ ഞാന്‍ തയ്യാറാണ്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പോലും ഒരാളും രേണുവിനേയും പപ്പയേയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഫിറോസ് ഭായിയോട് കാണിച്ചത് നന്ദികേടാണ്. സുധിയുടെ മരണശേഷവും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ പണം അയച്ചിട്ടുണ്ട്.

ഇപ്പോഴും അയയ്ക്കുന്നുണ്ട്. അതിന്റെ തെളിവ് എന്റെ കൈയിലുണ്ട്. സുധിയുടെ മകന് കാശ് അയച്ചതിന്റെ തെളിവുമുണ്ട്. എന്റെ പേര് രേണുവിന്റെ പപ്പ പറഞ്ഞതിന് ശേഷം ഒരുപാട് തെളിവുകള്‍ എനിക്ക് പലരും അയയ്ക്കുന്നുണ്ട്. അവരുടെ കൈയില്‍ നിന്ന് ഒരുപാട് കാശ് വാങ്ങിയവരാണ് ഇവര്‍. ഇന്ന് മൂത്ത മകനെ ഞാന്‍ വിൡച്ചപ്പോഴും അവന്‍ ഫോണെടുത്തില്ല. രേണു, രേണുവിന്റെ പപ്പ, ചേച്ചി എന്നിവരൊക്കെ പറഞ്ഞത് എന്റെ ഫോണിലുണ്ട്.

ഞാന്‍ അത് ആര്‍ക്കും കൊടുത്തിട്ടില്ല. അത് ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറംലോകം അറിയും. പക്ഷെ അവര്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ മാപ്പ് പറയണം. ചോര്‍ച്ചയൊക്കെ ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. രേണു ഇനി ബിഗ് ബോസിലൊക്കെ പോയി വിന്നറായി വരാന്‍ ഞാന്‍ ആശംസിക്കുന്നു. പപ്പ എന്നെ കുറെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ചാനലില്‍ വിളിച്ച് കാണിക്കും എന്ന്.

അവള്‍ക്ക് ഇന്റര്‍വ്യൂ ഒക്കെ ചെയ്താല്‍ 10-15000 രൂപ കിട്ടും എന്ന് പപ്പ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഷിബു ആറന്‍മുള കേരളത്തില്‍ അറിയപ്പെടുന്ന കലാകാരനാണ്. ഒരിക്കല്‍ എറണാകുളത്ത് വെച്ച് രേണുവിനെ കണ്ടപ്പോള്‍ ഷിബുവിനെ കണ്ടിട്ടും രേണു മാറിപ്പോയി. പിന്നെ ഞാന്‍ താജുവിന്റെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് പോയി. ആരാണെങ്കിലും വന്നവഴി മറക്കരുത്.

അഞ്ച് വയസുള്ള കുഞ്ഞിനെ ആര് നോക്കും, ഫിറോസ് നോക്കൂമോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഈ പറയുന്ന രേണു സുധിയുടെ പപ്പയും മമ്മിയും ജീവിച്ചിരുന്നില്ലെങ്കില്‍ കുഞ്ഞിനെ ആര് നോക്കും'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+