രേണുവിന്റെ അച്ഛന്‍ കള്ള ബിഷപ്പിന്റെ കൈക്കാരന്‍, നാട്ടിലൊരാളും നല്ലത് പറഞ്ഞില്ല: അതുല്‍ വ്ളോഗ്സ്
നെഗറ്റീവ് റീച്ചിലൂടെ ശ്രദ്ധിക്കപ്പെടാനാണ് രേണു സുധി ശ്രമിക്കുന്നത് എന്ന് അതുല്‍ വ്ളോഗ്സിലെ അതുല്‍. തനിക്ക് രേണു സുധിയോട് ഒരു വ്യക്തിവൈരാഗ്യവുമില്ല എന്നും അവരാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയത് എന്നും അതുല്‍ പറഞ്ഞു. രേണുവിന്റേയും കുടുംബത്തിന്റെയും പഴയ കാര്യങ്ങള്‍ താന്‍ വിളിച്ച് പറയും എന്ന് കരുതി ഭയന്നിട്ടാണ് തന്നെ ഒതുക്കാന്‍ നോക്കുന്നത് എന്നും അതുല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മലയാളി സ്പെഷ്യല്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അതുലിന്റെ പ്രതികരണം. കാശ് കടം വാങ്ങിയിട്ട് തിരിച്ച് ചോദിക്കുമ്പോള്‍ അവരുടെ മെക്കിട്ട് കേടുന്ന പ്രകൃതമാണ് രേണുവിന്റേത് എന്നും നന്ദികേട് കാണിക്കുന്നവരാണ് രേണുവും കുടുംബവും എന്നും അതുല്‍ ആരോപിച്ചു. അതുലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

'നെഗറ്റീവ് റീച്ചിലാണ് സത്യം പറഞ്ഞാല്‍ അവര്‍ നില്‍ക്കുന്നത്. അവരെ ചൂണ്ടിക്കാട്ടി ഒരു പോസിറ്റീവ് പറയാന്‍ ഒന്നുമില്ല. എനിക്ക് അവരോട് ഒരു വ്യക്തിവൈരാഗ്യവുമില്ല. അവര്‍ തന്നെ എന്റെ പേരില്‍ ഒരു വ്യാജ പരാതി കൊടുത്തിട്ടുണ്ട്. പൊലീസുകാര്‍ നോക്കിയിട്ടും അതില്‍ കേസെടുക്കാന്‍ വകുപ്പുണ്ടായിരുന്നില്ല. പിന്നെ മോളില്‍ നിന്നുള്ള പ്രഷര്‍ കൊണ്ടെങ്ങാനും എനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതാണ്.
ഒരു വ്യാജ ബിഷപ്പിന്റെ ഒരു കഥ ഞാന്‍ പൊളിച്ചടുക്കിയിരുന്നു. അതാണ് ഇതിന് കാരണം. ആ ബിഷപ്പ് ഇപ്പോള്‍ പൊന്‍കുന്നം ജയിലിലാണ്. ബിഷപ്പാണ് പക്ഷെ അദ്ദേഹം സ്വന്തമായി ഒരു പള്ളി ക്രിയേറ്റ് ചെയ്ത് അവിടെ സ്വന്തമായി വൈദികനായി കേറിയിരുന്നൊരു പരിപാടിയാണ്. അങ്ങേര് പുറത്ത് ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് പലരുടെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി.
ഈ പള്ളിയില്‍ ആ കള്ള ബിഷപ്പിന്റെ കൈക്കാരനായിരുന്നു രേണുവിന്റെ അച്ഛന്‍. ഈ കേസ് ഞാനൊന്ന് വിളിച്ച് പറഞ്ഞിരുന്നു. ഇത് കൊണ്ട് അവര്‍ക്ക് മനസിലായി ഞാന്‍ വാ തുറന്നാല്‍ പലകാര്യങ്ങളും പുറത്തുവരും എന്ന്. അങ്ങനെയാണ് എനിക്കെതിരെ വ്യാജ പരാതി കൊടുക്കുന്നത്. ഇവളാണ് എന്റെ പിറകെ നടക്കുന്നത്. വീഡിയോസൊന്നും കാണാറില്ല എന്ന് രേണു പറയുന്നത് വെറുതെയാണ്.
ഇവരുടെ പല കേസുകളും പൊങ്ങി വരുന്നുണ്ട്. പലരുടെ കൈയില്‍ നിന്നും കാശ് കടം വാങ്ങി. നമ്മള്‍ കടം വാങ്ങിയാല്‍ കാശ് തിരിച്ചുകൊടുക്കും. എന്നാല്‍ കടം കൊടുത്തവന്‍ കാശ് തിരിച്ചുചോദിച്ചാല്‍ അവന്റെ മെക്കിട്ട് കേറുന്ന സംഭവമാണ് ഇവര്‍ ചെയ്യുന്നത്. അതിന്റെ തെളിവൊക്കെ നമ്മളുടെ കൈയിലുണ്ട്. രേണു സുധി എന്ത് നല്ല മെസേജാണ് കൊടുത്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ പറയുന്ന കാര്യം പോലും സത്യസന്ധമല്ല.
ഇവര്‍ കാരണമാണ് സുധിയ്ക്കും നാണക്കേടായിരിക്കുന്നത്. സുധി എങ്ങനെ ഉള്ളവനോ ആയിക്കൊള്ളട്ടെ. മരിച്ചവനെ കുറിച്ച് കുറ്റം പറയാന്‍ എനിക്കും താല്‍പര്യമില്ല. എന്നാല്‍ ഇവര്‍ കാരണമാണ് സുധിയുടെ പേരും ഇന്ന് നാറിക്കൊണ്ടിരിക്കുന്നത്. വീടിന്റെ കാര്യത്തില്‍ ഒക്കെ അവര്‍ പറഞ്ഞതും ചെയ്തതും നന്ദികേടാണ്. നമുക്കൊക്കെ ആരെങ്കിലും സഹായം ചെയ്ത് തന്നാല്‍ ഇങ്ങനെ വലിച്ച് കീറാന്‍ നില്‍ക്കുമോ.
വീടിന് എന്തെങ്കിലും മെയിന്റനന്‍സ് വന്ന് കഴിഞ്ഞാല്‍ വീട് വെച്ചവര്‍ തന്നെ എല്ലാ കാലവും ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ. രേണുവിന് വീട് കൊടുത്തത് കൊണ്ട് ഇനി ബിഷപ്പിന്റെ ബാക്കിയുള്ള വസ്തുവിന്റെ കച്ചവടം നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. രേണുവിന്റെ അയല്‍വാസിയായിട്ട് ജീവിക്കാന്‍ ആരും താല്‍പര്യപ്പെടില്ല. രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ തന്നെ എന്തൊക്കെയാണ് ബിഷപ്പിനേയും ഫിറോസിനേയും വിളിച്ച് പറഞ്ഞത്.
പണമില്ല വസ്ത്രമില്ല എന്നൊക്കെ രേണു പറയുന്നത് കള്ളമാണ്. ഞാന്‍ മനസിലാക്കിയത് ഇവര്‍ക്ക് 5000 രൂപയാണ് ഇന്റര്‍വ്യൂവിന് ലഭിക്കുന്നത് എന്നാണ്. ഇപ്പോള്‍ അത് കൂടിയിട്ടുണ്ട് എന്നാണ് ഞാന്‍ അറിഞ്ഞത്. ഇവരുടെ നാട്ടില്‍ പോയ സമയത്ത് ഒരു മനുഷ്യന്‍ പോലും ഇവരെ കുറിച്ച് നല്ലത് എന്റെയടുത്ത് പറഞ്ഞിട്ടില്ല.'












Click it and Unblock the Notifications