Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെ വീടും സ്ഥലവും കൂടി അരക്കോടിക്ക് മേലെ, രേണുവിന് ഒരു അവകാശവും ഇല്ല, തുറന്നടിച്ച് ബിഷപ്പ്

വീട്ടിൽ ചോർച്ച ഉണ്ടെന്ന രേണു സുധിയുടെ പരാമർശത്തോട് പ്രതികരിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ്. കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിന് വീട് നിർമ്മിക്കാൻ സ്ഥലം ഇഷ്ടദാനമായി നൽകിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് ആണ്. രേണു സുധിക്കോ കുടുംബത്തിനോ അല്ല താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് പറയുന്നു. രണ്ട് കുട്ടികൾക്കാണ് സ്ഥലം നൽകിയത്. കൊല്ലം സുധിയെ കുറിച്ച് അറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണെന്നും ബിഷപ്പ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ വാക്കുകൾ: '' കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്കാണ് 7 സെന്റ് സ്ഥലം കൊടുത്തത്. രാഹുലിനും റിതുലിനും. ഇഷ്ടദാനമായിട്ടാണ് എഴുതിക്കൊടുത്തിരിക്കുന്നത്. കൊല്ലം സുധിയുടെ മരണശേഷം ഒരു മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥയെ കുറിച്ച് തന്നോട് സംസാരിച്ചത്. അപ്പോഴാണ് വീട് വെക്കാന്‍ സ്ഥലം കൊടുക്കാം എന്ന് തീരുമാനിച്ചത്.

കൊല്ലം സുധിയെ താന്‍ കണ്ടിട്ടില്ല. നേരത്തെ അവര്‍ വാടകയ്ക്ക് ഇവിടെ നിന്നും കുറച്ച് ദൂരത്താണ് താമസിച്ചത്. കൊല്ലം സുധി മരിച്ച ശേഷമാണ് ഇങ്ങനെ ഒരു കലാകാരന്‍ ഉണ്ട് എന്ന് തന്നെ അറിഞ്ഞത്. കാരണം താന്‍ വിദേശത്തൊക്കെയായിരുന്നു. കെഎച്ച്ഡിസിയാണ് ഫിറോസിന്റെ നേതൃത്വത്തില്‍ വീട് വെച്ച് കൊടുക്കുന്നത്.

renu

താന്‍ വീട് വെക്കാന്‍ പോകുന്ന സ്ഥലത്തിന് അടുത്ത് തന്നെയാണ് അവര്‍ക്ക് സ്ഥലം കൊടുത്തത്. സെന്റിന് 4 ലക്ഷം രൂപ വിലമതിക്കുന്ന നല്ല 7 സെന്റ് സ്ഥലമാണ് സന്തോഷത്തോടെ ആ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തത്. ഇപ്പോഴത്തെ വില വെച്ച് നോക്കിയാല്‍ വീടും സ്ഥലവും കൂടി 50 ലക്ഷത്തിന് മുകളില്‍ വിലമതിക്കും. ആധാരം രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരിക്കുന്നത് കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്കാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. പൂര്‍ണ അവകാശം ആ കുഞ്ഞുങ്ങള്‍ക്കാണ്.

ഇളയ കുട്ടി മൈനറാണ്. അവന്‍ മേജര്‍ ആകുന്നത് വരെ ആ സ്ഥലം വില്‍ക്കാനുളള അധികാരം ഇല്ല. 24 ചാനല്‍ ആണ് കുഞ്ഞുങ്ങളുടെ പഠനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എന്നാണ് താന്‍ അറിഞ്ഞത്. അവരുടെ ഭാവി നല്ല തരത്തില്‍ വരണം എന്ന് കരുതിയാണ് താന്‍ സഹായിച്ചത്.

നല്ല മനോഹരമായ വീട് ആണ് പണിത് കൊടുത്തിരിക്കുന്നത്. കൊല്ലം സുധിയുടെ ഇളയ കുട്ടിയും രേണു സുധിയുടെ മാതാപിതാക്കളും സകുടുംബം സന്തോഷമായി താമസിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. മഴ പെയ്യുന്ന സമയത്ത് ചാറ്റലടിക്കാന്‍ സാധ്യത ഉണ്ട്. അത് ഗ്ലാസ്സോ മറ്റോ വെച്ച് കവര്‍ ചെയ്യാവുന്നതേ ഉളളൂ. വായു കടക്കാന്‍ വേണ്ടി ബില്‍ഡേഴ്‌സ് ചെയ്ത ഭാഗമാണത്.

താനാ വീട്ടില്‍ പോകുന്ന ആളല്ല. ഒരുവട്ടം മാത്രമേ പോയിട്ടുളളൂ. ചോര്‍ച്ച ഉണ്ടോ എന്നത് പോയിക്കണ്ടാല്‍ മാത്രമേ മനസ്സിലാകൂ. അങ്ങനെ ഉണ്ടെങ്കില്‍ അത് അന്വേഷിക്കണം. നല്ല രീതിയില്‍ പണിത വീടാണ്. അത് ചോരാന്‍ സാധ്യതയില്ല. ഫിറോസിന്റെ ടീം അത്ര മോശമായി അത് പണിയില്ല. ആ വീട് ഏറ്റവും മനോഹരമായി ഫര്‍ണിഷും ചെയ്താണ് കൊടുത്തിരിക്കുന്നത്. ചോരുന്നുവെന്ന് രേണു പറയുന്നത് കേട്ടപ്പോള്‍ വളരെ വിഷമം തോന്നി.

രേണു സുധിയെക്കുറിച്ചുളള കാര്യങ്ങള്‍ തന്നോട് ആരും സംസാരിക്കാറില്ല. കാരണം അവര്‍ ഒരു സ്ത്രീയാണ്. സുധിയുടെ കാര്യങ്ങള്‍ ആണെങ്കില്‍ തന്നോട് പറയാം. രേണു ഒരു കലാകാരിയാണ്. അവര്‍ എപ്പോഴും യാത്രയിലാണ്. ഒത്തിരി ജോലി ഉണ്ടെന്നാണ് അറിഞ്ഞത്. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പോകുന്നതായാണ് അറിഞ്ഞത്. അവരുടെ കാര്യങ്ങള്‍ ആരോടും ചോദിക്കാറില്ല, ആരും പറയാറുമില്ല.

രേണു സുധിക്കോ, രേണുവിന്‌റെ അച്ഛനോ അമ്മയ്‌ക്കോ ചേച്ചിക്കോ ചേച്ചിയുടെ ഭര്‍ത്താവിനോ ഒരു സെന്റ് സ്ഥലം പോലും കൊടുത്തിട്ടില്ല, കൊടുക്കുകയുമില്ല. ഒരിക്കലും അങ്ങനെ കൊടുക്കേണ്ട കാര്യമില്ല. അവര്‍ ആരോഗ്യമുളളവരും കഴിവുളളവരുമാണ്. ആ കുഞ്ഞുങ്ങളുടെ അനാഥത്വം മനസ്സിലാക്കിയാണ് സ്ഥലം കൊടുത്തത്. അവര്‍ ഇതുവരെ തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല, കൊടുക്കാനും ആഗ്രഹിക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+