Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയുടെ വീടിന്റെ പ്ലാൻ പരിശോധിച്ചിരുന്നു; അതിന് നിന്നുകൊടുക്കരുത്'; ഹരി പത്തനാപുരം പറയുന്നു

വാസ്തുവിലെ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഇന്നത്തെ കാലത്ത് ഒരു വീട് വെയ്ക്കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ജ്യോതിഷി ഹരി പത്തനാപുരം. ചെറിയ സ്ഥലത്ത് വീടെടുക്കേണ്ടി വരുമ്പോൾ പല കാര്യങ്ങളും പിന്തുടരാനാകില്ല. ഞാൻ വീട് വെച്ചത് വാസ്തു നിയമങ്ങൾ പാലിക്കാൻ വേണ്ടിയല്ല, എനിക്ക് ഉപകാരപ്പെടുന്ന കാര്യത്തിനാണ്. മൂന്ന് സെന്റ് വസ്തുവിൽ വീട് വെയ്ക്കുമ്പോൾ അവിടെ വാസ്തുവല്ല നോക്കേണ്ടത്, ആ വീട് വെയ്ക്കുന്ന ആൾക്ക് എങ്ങനെ അത് ഗുണപ്രദമാകുമെന്നാണ്', മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഹരി പറഞ്ഞു.

'വാസ്തു ഗ്രന്ഥങ്ങളൊക്കെ മഹത്തരമാണ്. വാസ്തുവിൽ പറയുന്നുണ്ട്, വടക്ക് കിഴക്ക് കിണർ വേണമെന്ന്. എന്നാൽ വടക്ക് കിഴക്ക് വെള്ളത്തിന്റെ ലഭ്യത ഇല്ല, പാറയാണ്, സ്ഥലമില്ല എന്ത് ചെയ്യും? വെള്ളം എവിടെ കിട്ടുന്നോ അവിടെയല്ലേ കുഴിക്കേണ്ടത്? വാട്ടർടാങ്ക് വടക്ക് കിഴക്ക് വെക്കണം, അതാണ് ഓപ്ഷൻ. വാസ്തു എന്നത് വീട് വെയ്പ്പിക്കാനാണ്, അത് മുടക്കാനല്ല.

ren-175353

രേണു സുധി ഇപ്പോൾ വീട് വെച്ചല്ലോ, വീട് വെച്ച് താമസവും തുടങ്ങി, അതിന് ശേഷം പ്രശ്നങ്ങളോട് പ്രശ്നങ്ങളാണ്. ആ വീട് നിർമ്മിച്ച ഫിറോസ് എന്നയാൾ ആ വീടിന്റെ പ്ലാൻ പങ്കുവെച്ചിരുന്നു. അക്കാദമിക് പർപ്പസിനായി ആ പ്ലാൻ ഞാൻ നോക്കിയിരുന്നു. നല്ല വീടാണ്. ഈ പ്രശ്നം പബ്ലിക് പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതാണ് പ്രശ്നം. ഏത് വീട് വെച്ചാലും മഴക്കാലമൊക്കെ ആകുമ്പോൾ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകും. ഇതെല്ലാം മനുഷ്യനിർമ്മിതമല്ലേ, പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇടുമ്പോഴാണ് ഇതിന് മറുപടി പറയാൻ ഇരുകൂട്ടരും ബാധ്യസ്ഥരാകുന്നതും പൊതുസമൂഹം അതിൽ കയറി ഇടപെടുന്നതും.

രേണു സുധി ബോധപൂർവ്വം പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല. മറുനാടൻ മലയാളി ടീമാണ് ആ മതിൽ കെട്ടികൊടുത്തതെന്ന് , മതിൽ ഇടിയണം എന്നോർത്ത് കെട്ടില്ല. സാങ്കേതിക കാരണങ്ങൾ കൊണ്ടായിരിക്കും ഇടിഞ്ഞത്, അല്ലാതെ ഷാജൻസ് കറിയ ബോധപൂർവ്വം മതിലിടിക്കാൻ വേണ്ടി ചെയ്തതെന്ന് പറഞ്ഞാൽ പബ്ലിക് പ്ളാറ്റ്ഫോമിൽ ഇരുന്ന് അതിൽ അഭിപ്രായം പറയാൻ ധാരാളം പേർ കാണും. അതല്ല അതിന്റെ ശരി, അതിന് നമ്മൾ നിന്ന് കൊടുക്കരുത്', ഹരി പത്തനാപുരം പറഞ്ഞു.

ബിഗ് ബോസിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനും ഹരി മറുപടി നൽകി. ' ബിഗ് ബോസിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാൽ വരുന്നില്ലെന്ന് ഞാൻ പറഞ്ഞു. ഈ കാണുന്ന ഞാൻ യഥാർത്ഥത്തിലുള്ള ഞാൻ. ഏതൊരു വ്യക്തിക്കുള്ളിലും പല ക്യാരക്ടറുകൾ ഉണ്ട്. വീട്ടിൽ ഒരു സ്വഭാവമായിരിക്കും, അതായിരിക്കില്ല പ്രൊഫെഷണൽ സൈഡ്, സുഹൃത്തുക്കളുടെ അടുത്ത് എനിക്ക് മറ്റൊരു ക്യാരക്ടർ ആയിരിക്കും. ബിഗ് ബോസ് എന്ന ഷോയുടെ പ്രശ്നം ആദ്യത്തെ ദിവസം നമ്മൾ വളരെ മാന്യൻമാരായി ഇരിക്കും. എഐ ക്യാമറ വന്ന സമയത്ത് ആദ്യമൊക്കെ നമ്മൾ ശ്രദ്ധിക്കുമായിരുന്നില്ല. അതുപോലെ ഇത്രയും നാൾ നിങ്ങൾ കണ്ടിരുന്ന ഞാൻ ഇവൻ ഇങ്ങനെയായിരുന്നോ എന്ന് പറയാൻ ഒരു അവസരം ഞാൻ ഉണ്ടാക്കില്ല. ബിഗ് ബോസിൽ നിന്നും വേണ്ട എന്ന് പറഞ്ഞ് ഒഴിവാകുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും ഞാൻ' ഹരി പറഞ്ഞു.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ 7 ഓഗസ്റ്റ് 3 ന് ആരംഭിക്കും. 25 പേരായിരിക്കും ഇത്തവണ മത്സരത്തിന് ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. സീരിയൽ-സിനിമ താരങ്ങളടക്കം ഇത്തവണ മത്സരാർത്ഥികളായി എത്തിയേക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+