'രേണുവിന്റെ കാട്ടിക്കൂട്ടൽ,ബഹുമാനം ഉണ്ടായിരുന്നത് പോയിക്കിട്ടി'; പുതിയ വീഡിയോ, വിമർശിച്ച് കമന്റുകൾ
നടൻ കൊല്ലം സുധിയുടെ മരണത്തിന് പിന്നാല കടുത്ത അധിക്ഷേപവും സൈബർ ആക്രമണവുമാണ് ഭാര്യ രേണു നേരിട്ടത്. രേണു റീൽസ് വീഡിയോ പങ്കുവെയ്ക്കുന്നതിനെതിരേയും അണിഞ്ഞൊരുങ്ങതിനെതിരേയുമെല്ലാം ചിലർ രംഗത്തെത്തി. ഭർത്താവ് മരിച്ച സ്ത്രീ ഇത്തരത്തിൽ ജീവിക്കരുതെന്നായിരുന്നു ചിലരുടെ തിട്ടൂരും. ഇക്കൂട്ടർ രേണു പങ്കിടുന്ന വീഡിയോയ്ക്ക് താഴെയെല്ലാം അധിക്ഷേപം ചൊരിഞ്ഞു. ഇപ്പോഴിതാ രേണു പങ്കിട്ട ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെയും ചിലർ അതിരൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.
ശകുന്തളയുടെ വേഷത്തിലാണ് രേണു അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. രേണുവിനെ ഒരുക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം രേണു പേജിൽ പങ്കിട്ടിട്ടുണ്ട്. ഇതിനെ താഴെയാണ് പതിവ് പോലെ താരത്തെ അധിക്ഷേപിച്ച് ചിലർ രംഗത്തെത്തിയത്. ഇവർക്ക് ഭ്രാന്താണോ, കുറച്ച് ഓവർ ആണ് കാട്ടിക്കൂട്ടൽ, ഒരു ബഹുമാനം ഉണ്ടായിരുന്നത് നശിപ്പിച്ചുകളഞ്ഞു, അധികമായാൽ അമൃതും വിഷം എന്ന് ആളുകൾക്ക് തെളിയിച്ച് കൊടുത്ത സ്ത്രീ ഇങ്ങനെ പോകുന്നു കമന്റുകൾ.

ഇത്തവണയും അധിക്ഷേപ കമന്റുകൾക്ക് രേണു മറുപടി നൽകിയിട്ടില്ല. അതേസമയം രേണുവിനെ സ്നേഹിക്കുന്നവർ ശക്തമായി തന്നെ ഇത്തരം കമന്റുകളോട് പ്രതികരിക്കുന്നുണ്ട്. അധിക്ഷേപിക്കുന്ന മാനസിക നിലയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നും ആ കുട്ടിയും ജീവിച്ച് പോയിക്കോട്ടെയെന്നുമാണ് ഒരാൾ കുറിച്ചത്.
ചില കമന്റുകൾ ഇങ്ങനെ-'അവർക്ക് അറിയാവുന്ന ജോലിയാണ് അവർ ചെയ്യുന്നത്. വീട്ടിൽ ഇരുന്നാൽ നീ കൊണ്ടുകൊടുക്കുമോ? സർക്കാർ ജോലിയൊന്നും കൊടുക്കില്ലല്ലോ', 'സോഷ്യൽ മീഡിയയിലെ ബഹുമാനം എന്തായാലും വേണ്ട, അതുകൊണ്ട് ഉരുളഊട്ടി തിന്നാൻ കഴിയില്ലല്ലോ',
'എങ്ങനെ ഇരിക്കുമ്പോഴാണ് ബഹുമാനം തോന്നുക? വെള്ളസാരി പുതച്ച് അടുക്കളയിൽ കുത്തിയിരിക്കുമ്പോഴോ. വിട്ടിലുള്ളോര് മരിച്ചത് അവരുടെ ഈ ലോകത്തെ കർമ്മം കഴിഞ്ഞു. ബാക്കി ഉള്ളവർക്കും ജീവിക്കണം, മരണം വരെ ഇഷ്ടം പോലെ, അപ്പോൾ മരിച്ച് പോയവർക്കും സന്തോഷം ഉണ്ടാകും', ഇങ്ങനെ പോകുന്നു കമന്റുകൾ. രേണുവിന്റെ മേക്കപ്പിനേയും പരിശ്രമത്തേയുമൊക്കെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും നിരവധി പേർ പങ്കിടുന്നുണ്ട്.
നേരത്തേ ബ്രൈഡൽ മേയ്ക്കപ്പ് ചെയ്തപ്പോഴും രേണുവിന് ഇത്തരത്തിൽ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഭർത്താവ് മരിച്ചൊരു സ്ത്രീ ബ്രൈഡൽ മേക്കപ്പ് ഇടുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ വിമർശനം. ഇത്തരത്തിൽ അണിഞ്ഞൊരുങ്ങേണ്ട ഒരു കാര്യവുമില്ലെന്നാണ് കമന്റുകൾ ഉണ്ടായത്. അതേസമയം രേണുവിനെ പിന്തുണയ്ക്കുന്നവർ ഇത്തരം കമന്റുകളെല്ലാം തള്ളി. രേണുവിന് സന്തോഷം നൽകുന്നത് എന്താണോ അത് ചെയ്യൂവെന്നാണ് പലരും കുറിച്ചത്. തനിക്ക് വരുമാന മാർഗം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക, മക്കളേയും നോക്കി സന്തോഷത്തോടെ ജീവിക്കൂ എന്നൊക്കെയാണ് താരത്തെ പിന്തുണച്ച് കൊണ്ടെത്തിയ കമന്റുകൾ.
നേരത്തേ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടായപ്പോൾ കടുത്ത ഭാഷയിൽ രേണു പൊട്ടിത്തെറിച്ചിരുന്നു. ഈ കമന്റുകൾ കാരണം താൻ ഒന്നുകിൽ മരിക്കുകയോ അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയോ ചെയ്യുമെന്നായിരുന്നു രേണു ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. ഇതോടെ രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ ഒരിക്കലും അതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ലെന്നും സുധിച്ചേട്ടന്റെ ഓർമകളാണ് മുന്നോട്ട് പോകാൻ തന്നെ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു രേണു പറഞ്ഞത്. അമ്മയ്ക്ക് വേണമെങ്കിൽ വീണ്ടും കഴിക്കാമെന്ന് മകൻ കിച്ചു പറഞ്ഞിരുന്നതായും രേണു പറഞ്ഞിരുന്നു.












Click it and Unblock the Notifications