ഒരു ആൽബത്തിന് രേണു സുധിയുടെ പ്രതിഫലം ഇത്ര, ബാങ്ക് ബാലൻസ് കാണിക്കില്ല, നടി മാത്രമല്ല മോഡലുമാണെന്ന് രേണു
അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണിപ്പോള് സോഷ്യല്‍ മീഡിയയിലെ താരം. രേണുവിന്റെ ആല്‍ബങ്ങളും റീലുകളും എന്നുവേണ്ട ബിഹൈന്‍ഡ് സീനുകളും അഭിമുഖങ്ങളും വരെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രേണു ചെയ്യുന്ന ജോലിയുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമടക്കം രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് അവര്‍ നിരന്തര വിധേയയായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും സുധിച്ചേട്ടന്റെ പേര് ഉപയോഗിച്ച് രേണു പ്രശസ്തയാകാനും പണമുണ്ടാക്കാനും ശ്രമിക്കുകയാണ് എന്നൊക്കെയാണ് കമന്റ് ബോക്സുകളില്‍ ആളുകള്‍ ആക്ഷേപിക്കുന്നത്.

വര്‍ക്കുകള്‍ നിരവധി ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോഴും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട് പെടുകയാണ് താനെന്നാണ് രേണു പറയുന്നത്.. നേരത്തെ ഒരു അഭിമുഖത്തില്‍ രേണു സുധി
ഫോണില്‍ തന്റെ ബാങ്ക് ബാലന്‍സ് കാണിച്ചത് വൈറലായിരുന്നു. വളരെ തുച്ഛമായ തുകയായിരുന്നു രേണുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മൈന്‍ഡ് സ്കേപ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലും രേണുവിന്റെ ബാങ്ക് ബാലന്‍സ് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നു.
എന്നാല്‍ ഇക്കുറി ബാങ്ക് ബാലന്‍സ് പരസ്യമാക്കാന്‍ രേണു സുധി തയ്യാറായില്ല. രണ്ട് വര്‍ക്കുകളുടെ അഡ്വാന്‍സ് തുക അക്കൗണ്ടില്‍ വന്ന് കിടപ്പുണ്ട് എന്നാണ് രേണു മറുപടി നല്‍കിയത്. രേണു വളരെ കുറഞ്ഞ തുക മാത്രമാണ് ആല്‍ബങ്ങള്‍ക്ക് പ്രതിഫലമായി വാങ്ങുന്നതെന്ന് സഹതാരം പ്രതീഷ് പറയുന്നു. ഒരു ആല്‍ബത്തിന് 5000 രൂപ മാത്രമാണ് രേണു വാങ്ങുന്നത്. ചിലപ്പോള്‍ 3000 വാങ്ങിയും വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്ന് രേണു പറയുന്നു.
'' താന്‍ ആരുടേയും ജീവിതത്തിലേക്ക് കയറി വരുന്നില്ല. പക്ഷേ തന്റെ വ്യക്തി ജീവിതം കുത്തിപ്പൊക്കുന്നു. എന്തിനാണത്. താനെന്ത് ചെയ്താലും പ്രശ്നം. തനിക്കൊന്ന് ചിരിക്കാന്‍ പോലും പറ്റില്ലേ. സുധിച്ചേട്ടന്റെ മരണദിവസം തനിക്ക് തന്റെയൊരു വര്‍ക്കിനെ കുറിച്ച് പറയാന്‍ പറ്റില്ലേ. അതിലെന്താണ് ഇത്ര കുറ്റം. സുധിച്ചേട്ടന് തന്റെ ഭര്‍ത്താവല്ലേ, നാട്ടുകാരുടെ ഭര്‍ത്താവല്ലല്ലോ. 24 മണിക്കൂറും കരഞ്ഞോണ്ടിരിക്കാന്‍ തനിക്ക് പറ്റില്ല.
നെഗറ്റീവ് കമന്റുകള്‍ ഓരോ ദിവസവും മുന്നോട്ട് പോകാനുളള ഊര്‍ജ്ജമാണ്. താന്‍ ഏത് ഡ്രസ് ഇട്ടാലും കുറ്റമാണ്. അപ്പോള്‍ പിന്നെ തുണി ഉടുക്കാതെ നടന്നാല്‍ മതിയോ. വയറ് കണ്ടാലും കുറ്റും. താന്‍ ചുമ്മാ കാണിക്കുകയല്ല. ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ വയര്‍ കാണുന്ന ഡ്രസ്സ് ഇട്ട് ചെയ്യും. അത് തന്റെ ജോലിയുടെ ഭാഗമാണ്. താന്‍ കാണിച്ചു, ഇനിയും വേണ്ടി വന്നാല്‍ കാണിക്കും. ക്യാമറയ്ക്ക് മുന്നില്‍ ലിപ് ലോക്ക് ചെയ്യില്ല. ക്യാമറയ്ക്ക് പിന്നില്‍ എന്തേലും കാണിച്ചാല്‍ തന്റെ ഇഷ്ടമാണ്.
തന്റെ കഴിവില്‍ വിശ്വാസമുണ്ട്. ഒരു മോഡലും കൂടിയാണ് താനിപ്പോള്‍. രജിത് സാറിന്റെയും ജിന്റോയുടേയും ഒപ്പം റാംപ് വാക്ക് ചെയ്തു. തങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. ദയാവധം എന്നാണ് പേര്. രജിത് സര് ഒരു ചേട്ടനെ പോലെ ആണ്. ജിന്റോ നല്ലൊരു സുഹൃത്ത് ആണ്. തങ്ങള്‍ക്കൊപ്പം പ്രതീഷും അഭിനയിക്കുന്നുണ്ട്, രേണു പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications