സുധിയുടെ മക്കള്‍ക്ക് കൊടുത്ത വീട് ഭരിക്കുന്നത് രേണുവിന്റെ ചേച്ചി; ' രാത്രിയില്‍ വിളിച്ച് ഭീഷണി'
താന്‍ നല്‍കിയ സ്ഥലത്ത് രേണു സുധിക്കും കുടുംബത്തിനും താമസിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ അവര്‍ക്ക് അത് ഉപേക്ഷിച്ച് പോകാം എന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. സുധിയുടെ കുഞ്ഞുങ്ങള്‍ക്കാണ് വീട് നല്‍കിയത് എന്നും എന്നാല്‍ ആ വീട്ടില്‍ ഇപ്പോള്‍ രേണുവിന്റെ സഹോദരി രമ്യയാണ് വന്ന് താമസിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തന്നെ തേജോവധം ചെയ്യാനാണ് അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിലിന്റെ പ്രതികരണം. അവര്‍ക്ക് ഇവിടെ താമസിക്കേണ്ട എന്നുണ്ടെങ്കില്‍ താന്‍ ഒപ്പിട്ട് കൊടുക്കാന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

'രേണു സുധിക്ക് പിന്നില്‍ വലിയ ശക്തിയുണ്ട്. അതാരാണ് എന്നുള്ളത് സമൂഹം കണ്ടുകൊണ്ടിരിക്കുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷം എന്തൊക്കയോ പിആര്‍ വര്‍ക്കിലൂടെ അവര്‍ സമ്പാദിച്ചിരിക്കുന്ന ഒരു ശക്തിയാണ്. രാത്രി ഒരു മണിക്ക് പതിവായി എന്നെ വിളിക്കുകയാണ്. രേണു സുധിയുടെ സഹോദരി കഴിഞ്ഞ ദിവസം രമ്യ എന്ന് പറയുന്ന സ്ത്രീയുടെ സഹപാഠി എന്ന് പറഞ്ഞ് കൊണ്ട് എന്നെ യുഎസില്‍ നിന്ന് വിളിച്ചു.
അവര്‍ എന്നെ ക്രോസ് വിസ്താരം ചെയ്യുകയാണ്. അവര്‍ പറയുന്നത് ഞാന്‍ രേണു സുധിയുടെ പേര് പറയാന്‍ പാടില്ല എന്നാണ്. അവര്‍ക്ക് അവിടെ താമസിക്കാന്‍ എന്റെ ബുദ്ധിമുട്ട് കൊണ്ട് അസൗകര്യമുണ്ടെങ്കില്‍ അവര്‍ക്ക് മാറി താമസിക്കാം. 50 ലക്ഷം രൂപയില്‍ അധികം വിലമതിക്കുന്ന വീടും സ്ഥലവും ആണത്. രേണു സുധിക്കല്ല നല്‍കിയിരിക്കുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്കാണ്. ഇളയകുട്ടികള്‍ മൈനറായത് കൊണ്ട് 15 വര്‍ഷത്തെ ഒരു ടൈം കൊടുത്തിട്ടുണ്ട്.
അവര്‍ക്ക് ഇവിടെ താമസിക്കേണ്ട എന്നുണ്ടെങ്കില്‍ ഞാന്‍ ഒപ്പിട്ട് കൊടുക്കാന്‍ തയ്യാറാണ്. രേണു സുധിയുടെ ചേച്ചി കഴിഞ്ഞ ദിവസം വിളിച്ച സഹോദരിയോട് പറയുകയാണ് ആ പുള്ളിക്കാരന് ഒരു പള്ളിയില്ല എന്ന്. ഞാനൊരു പള്ളീലച്ചനല്ല. പള്ളീലച്ചന്‍ എന്ന് പറയുന്നത് പള്ളി വികാരിയായിരിക്കുന്ന ആളാണ്. ഞാനൊരു ഡയസിന്റെ മിഷനറി ബിഷപ്പാണ്. എനിക്ക് ഒരു പള്ളിയില്‍ പോകണം എന്നുണ്ടെങ്കില്‍ ആ പള്ളിയിലെ വൈദികനും വികാരിയും എന്നെ ക്ഷണിക്കണം.
രേണു സുധിയുടെ ചേച്ചി എന്ന് പറയുന്ന രമ്യയ്ക്ക് എന്ത് കാര്യമുണ്ട് ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കാന്‍. സുധിയുടെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് വീട് കൊടുത്തിട്ട് രേണു സുധിയുടെ ചേച്ചി രമ്യ എന്ന് പറയുന്ന സ്ത്രീ ഇവിടെ വന്ന് ഭരണം നടത്തുകയാണ്. പൊതുസമൂഹം ഇത് കാണണം. ഇതിനുള്ള നടപടി പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകട്ടെ. എനിക്കൊന്നും ചെയ്യാനില്ല. ആ സ്ത്രീ വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം വേറെ സ്ഥലത്ത് ജീവിക്കുന്നതാണ്.
പക്ഷെ ഫുള്‍ടൈം ഇവിടെ ഉണ്ട്. എന്നെ തേജോവധം ചെയ്യാന്‍ ഈ സ്ത്രീ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. എന്ത് കാര്യത്തിന്. ദൈവത്തെയല്ലാതെ ഒരു മനുഷ്യനേയും ഞാന്‍ പേടിക്കില്ല. അനര്‍ഹരായിട്ടുള്ളവരെ സഹായിക്കാന്‍ പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഈ കുടുംബത്തെ സഹായിക്കാന്‍ പോയതിന് ശേഷം ഞാന്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ വളരെ വലുതാണ്.
രേണു വന്ന് കഴിഞ്ഞാല്‍ ഒരുലക്ഷം ഇന്റര്‍വ്യൂ നടക്കും. അതിനകത്ത് മുഴുവന്‍ എന്നെ വലിച്ച് കീറും. കിടക്കാന്‍ കിടപ്പാടം കൊടുത്തു എന്നൊരു തെറ്റാണ് ഞാന്‍ ചെയ്തത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിച്ചു. ആ വീടിന്റെ ഉടമസ്ഥന്‍ ഇവിടെ വന്നു അയാള്‍ക്ക് വാടക കൊടുക്കാനുണ്ട് എന്ന് പറഞ്ഞിട്ട്. പട്ടിയെ ആട്ടിയോടിക്കുന്നത് പോലെ ആ മനുഷ്യനെ രേണുവും തങ്കച്ചനും കൂടി ആട്ടിയോടിച്ചു. 13000 രൂപ അയാള്‍ക്ക് കൊടുക്കാനുണ്ട്. രേണു സുധിയുടെ ആര്‍മി കൈകാര്യം ചെയ്യുന്നത് രമ്യ അടക്കമുള്ള സ്ത്രീയാണ്'












Click it and Unblock the Notifications