Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയുടെ തുറുപ്പ്; അക്ബർ ബിഗ് ബോസിന് പുറത്താകുമോ? 'ഒരടി പിന്നോട്ടില്ലെന്ന്'

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശക്തയായ മത്സരാർത്ഥിയാണ് രേണു സുധി. അടുത്തിടെ രേണു സുധിയും സഹമത്സരാർത്ഥിയായ അക്ബർ ഖാനും തമ്മിൽ ബിഗ് ബോസിൽ വെച്ച് കൊമ്പുകോർത്തിരുന്നു. അത് പിന്നീട് ഹൗസിലും പുറത്തും വലിയ ചർച്ചയായി മാറുകയും ചെയ്തു. ഓരോരുത്തർക്കും ഓരോ ഇരട്ട പേര് നൽകണമെന്ന ടാസ്കിൽ അക്ബർ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതാണ് വിവാദമായത്. ഇതിനെതിരെ രേണു അപ്പോൾ തന്നെ ഹൗസിൽ വെച്ച് തുറന്നടിച്ചിരുന്നു.

തന്നെ ജീവിതത്തിൽ ഇതുപോലെ ആരും അധിക്ഷേപിച്ചിട്ടില്ലെന്നാണ് രേണു പറഞ്ഞത്. വിഷയം അകത്തും പുറത്തും ഒരുപോലെ സംസാരമായതോടെ വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ ഇതിനെ കുറിച്ച് ചോദ്യം ഉയർത്തി. ഇരുവരും പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് വിഷയം രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബിഗ് ബോസും കൺഫെഷൻ റൂമിലേക്ക് രേണുവിനെ വിളിച്ച് അക്ബറുമായി സംസാരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. രണ്ട് ദിവസമാണ് രേണുവിന് ഇതിനായി സമയം അനുവദിച്ചത്. എന്നാൽ അക്ബറിന് മാപ്പ് കൊടുക്കില്ലെന്ന് ആവർത്തിക്കുകയാണ് ഇപ്പോഴും രേണു. ലൈവിൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് രേണു വ്യക്തമാക്കിയതെന്ന് ബിഗ് ബോസ് അനലിസ്റ്റ് ആയ അൻസിഫ് തന്റെ ചാനലായ അൻസിഫ് മൂൺലൈറ്റ് മീഡിയയിൽ പറഞ്ഞു. ലൈവിൽ നടന്നതിനെ കുറിച്ച് അൻസിഫ് പറഞ്ഞത് ഇങ്ങനെ

renuakbar2-

'രേണു സുധിയും അക്ബറുമായിട്ടുള്ള വിഷയം തന്നെയാണ് ബിഗ് ബോസിലെ പ്രധാന ചർച്ച. രേണു സുധി അക്ബറിന് മാപ്പ് കൊടുക്കില്ലെന്നാണ് ആവർത്തിക്കുന്നത്. എന്നെ സെപ്റ്റിക് ടാങ്കെന്ന് വിളിച്ചത് ക്ഷമിക്കാനാകില്ല. ബിഗ് ബോസ് എന്നെ കൺഫെഷൻ റൂമിലേക്ക് വിളിച്ച് ആലോചിച്ച് പറയാൻ രണ്ട് ദിവസത്തെ സമയം തന്നിട്ടുണ്ട്. എന്തായാലും മാപ്പ് കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് രേണു പറയുന്നത്. അതെന്താണ് കൊടുക്കാത്തത് എന്ന് എല്ലാവരും ചോദിക്കുമ്പോൾ എന്നെ വിളിച്ചതല്ലേ, ഞാൻ മാപ്പ് കൊടുക്കില്ലെന്ന് പറയുന്നു.

രേണു സുധി മാപ്പ് കൊടുത്തില്ലെങ്കിൽ അക്ബറിന് അവിടെ തുടരാൻ കഴിയില്ലെന്ന സാഹചര്യം ഒന്നും ഇല്ല. വിളിച്ചത് തെറ്റ് തന്നെയാണ്. എന്ന് വെച്ച് അത്ര വലിയ വിവാദം ആയോ? രേണു സുധി ഇന്നല്ലെങ്കിൽ നാളെ അലിയും. രേണു അലിഞ്ഞ് വന്നതാണ്. അപ്പോഴാണ് ശാരിക ആ വിഷയം കത്തിച്ച് വിട്ടത്. നീയായത് കൊണ്ടാണ് ക്ഷമിച്ചത് ഞാനാണെങ്കിൽ ക്ഷമിക്കില്ലെന്ന് ശാരിക പറഞ്ഞു. ഇതോടെ ഞാൻ ക്ഷമിക്കില്ലെന്ന് രേണു വ്യക്തമാക്കി.എന്തായാലും ക്ഷമിക്കുമോ ഇല്ലയോ അക്ബറിനെ പുറത്താക്കുമോയെന്നൊക്കെ കണ്ട് തന്നെ അറിയാം. പുറത്താക്കാനുള്ള സാധ്യത കുറവാണെന്നാണ് തോന്നുന്നത്', അൻസിഫ് പറഞ്ഞു.

അതേസമയം വിഷയത്തിൽ രേണുവിനെതിരെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ചർച്ച കൊഴുക്കുന്നുണ്ട്. രേണു ഇതിനെ കണ്ടന്റാക്കി മാറ്റുകയാണെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. 'ആകെ ഒരേ ഒരു കണ്ടന്റ് മാത്രമേ രേണുവിന് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളൂ.അക്ബർ മാപ്പ് പറയാൻ വരുമ്പോൾ അക്ബറിനോട് ക്ഷമിക്കാതിരിക്കുക അല്ലെങ്കിൽ മാപ്പ് കൊടുക്കാതിരിക്കുക. പുറത്ത് ഇവളുടെ ആരെയൊക്കെ തെറി വിളിക്കാമോ അവരെയൊക്കെ വിളിച്ചവരോട് ഇവൾ ക്ഷമിച്ചത് നമ്മൾ കണ്ടതാണ്.

ഇവൾ തന്നെ അത് അകത്ത് ബിഗ് ബോസ് ഹൗസിനുള്ളിൽ പറയുന്നുമുണ്ട്..
എന്നിട്ടാണ് ഇവൾക്ക് അക്ബറിനോട് ക്ഷമിക്കാൻ കഴിയാത്തത്. ക്ഷമിക്കാൻ പറ്റാത്തതല്ല വേറെ കണ്ടന്റ് ഇവൾക്ക് ബിഗ് ബോസ് ഇൽ ഇപ്പോൾ ഇല്ല.
ഇനി ഉണ്ടാവുകയുമില്ല.പിന്നെ ബിഗ് ബോസിൽ ഇവളെ കാണണമെങ്കിൽ വെറ്റിലയിൽ മഷി ഇട്ട് നോക്കണം .ലൈവിലും എപ്പിസോഡിലും ഇവളെ കാണാനേ ഇല്ല കണ്ടുകിട്ടുന്നവർ PR ടീമിനെ അറിയിക്കണം. എന്തെങ്കിലുമൊക്കെ എടുത്തിട്ട് അവർ ഇവളെ ഒന്ന് പൊക്കി വിടട്ടെ.ഇവൾ കൊടുക്കാം എന്ന് പറഞ്ഞ പണം വാങ്ങി എടുക്കണ്ടേ അവർക്ക്' പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+