Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണുവിന്റെയും ദാസേട്ടൻ കോഴിക്കോടിന്റെയും റീലിന് ഒന്നും രണ്ടും മില്യൺ വ്യൂസല്ല; ഇത്രയും ആളുകൾ കണ്ടോ!

കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇൻസ്റ്റ​ഗ്രാമിൽ ഒരു റീൽ പങ്കുവെച്ചിരുന്നു. ഡെലാമോ എന്ന തമിഴ് പാട്ടിന് ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള ഡാൻസ് വീഡിയോ ആണ് രേണു പങ്കുവെച്ചു. ലോഡിം​ഗ് നെക്സ്റ്റ് ബോംബ് എന്ന കുറിപ്പോടെയായിരുന്നു രേണി വീഡിയോ പങ്കുവെച്ചത്.

നേരത്തെ ദാസേട്ടൻ കോഴിക്കോടിനൊപ്പം പങ്കുവെച്ച വീഡിയോയ്ക്ക് പിന്നിലെ രേണുവിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. സുധി മരിച്ചത് കൊണ്ടല്ലേ രേണു ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്നായിരുന്നു വിമർ‌ശനം. ചാന്ത് പൊട്ടിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടാണ് രേണുവും ദാസേട്ടും റിക്രിയേറ്റ് ചെയ്തത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് രേണു മറുപടിയും പറഞ്ഞിരുന്നു.

rnu

തനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയില്ലെന്നും ഇതിൽ താൻ കംഫർട്ടാണ്, അത് കൊണ്ട് ഇനിയും ചെയ്യുമെന്നാണ് രേണു പറഞ്ഞത്. അഭിനയം തന്റെ ജോലി ആണെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദാസേട്ടൻ കോഴിക്കോടിനൊപ്പം ഡാൻസ് വീഡിയോയുമായി രേണു എത്തിയത്. ഈ വീഡിയോയ്ക്ക് രേണുവിനെതിരെ ധാരാളം കമന്റുകൾ വന്നു. എങ്കിലും വൈറലാണ് ഡാൻസ് വീഡിയോ. നിലിവിൽ ഇൻസ്റ്റയിൽ 4.9 മില്യൺ വ്യൂസും 124 കെ റിയാക്ഷനുമാണ് ഈ റീലിന് ലഭിച്ചിട്ടുള്ളത്. ഫേസ്ബുക്കിൽ 3 മില്യൺ കഴിഞ്ഞു.

നെ​ഗറ്റീവ് കമന്റുകളൊന്നും തന്റെ മനസ്സിനെ ബാധിക്കുന്നില്ലെന്ന് രേണു പറഞ്ഞിരുന്നു. തന്റെ ഭർത്താവ് ഈ ലോകത്ത് നിന്ന് വിട്ടുപിരിഞ്ഞതിന്റെ അത്രയും വേദന നെ​ഗവീറ്റ് കമന്റുകൾക്കില്ലെന്നും എന്തും നേരിടാൻ തയ്യാറായി തന്നെയാണ് ജീവിക്കുന്നതെന്നും നെ​ഗറ്റീവ് കേൾക്കുമ്പോൾ നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വിഷമമാകും രേണു നിന്നെ പറ്റി ഇങ്ങനെ പറയുന്നു അങ്ങനെ പറയുന്നു എന്നൊക്കെ പറയുന്നു, താനത് ശ്രദ്ധിക്കാറില്ലെന്നും അവർ പറഞ്ഞു.

നെ​ഗറ്റീവ് പറഞ്ഞവരും ആ റീൽ കണ്ടല്ലോ, അതാണ് തങ്ങളുടെ വിജയം എന്നും ദാസേട്ടൻ കോഴിക്കോടും മറ്റുള്ളവരും തന്നെ ഒരുപാട് പിന്തുണച്ചത് കൊണ്ടാണ് ആ വീഡിയോ മനോഹരമായി ചെയ്യാൻ സാധിച്ചതെന്നും രേണു പറ‍ഞ്ഞിരുന്നു. അഭിനയവും ജീവിതവും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും രേണു പറഞ്ഞിരുന്നു. ദാസേട്ടൻ ഇനിയും റീൽ ചെയ്യാൻ വിളിച്ചാൽ പോയി ചെയ്യുമെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+