'രേണുവിനെതിരെ കേസ് കൊടുത്തു..രേണുവിന്റെ അച്ഛൻ സുധിയെ കഷ്ടപ്പെടുത്തി'; ലൈവിലെത്തി വീണ എസ് പിള്ള
കൊച്ചി: രേണുവിന് മുൻപ് തന്നെയാണ് സുധി വിവാഹം കഴിച്ചതെന്ന് അവകാശപ്പെട്ട് കൊണ്ട് വീണ എസ് പിള്ള എന്ന യുവതി അടുത്തിടെ രംഗത്തെത്തിയിരുന്നു. രേണുവും സുധിയും തമ്മിലുള്ള ബന്ധത്തെ തുടർന്നാണ് താൻ സുധിയിൽ നിന്നും വിവാഹ മോചനം നേടിയത്. തന്നെ കുറിച്ച് രേണു മോശം പറഞ്ഞ് നടക്കുന്നതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിനെതിരെ കേസ് കൊടുത്ത കാര്യം തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പങ്കുവെയ്ക്കുകയാണവർ. വീണയുടെ വാക്കുകളിലേക്ക്
'എന്നെ വെറുതെ വിടണം, ഞാൻ എന്റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഞാൻ ആർക്കും ഇതുവരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഞാൻ കൊടുത്ത പരാതിയിൽ രേണുവിനെ പോലീസ ബന്ധപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. രേണു സുധിക്ക് എന്നെ നന്നായി അറിയാം, കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ എന്നെ കുറിച്ചുള്ള ചോദ്യത്തിന് ബബബ അടിക്കുന്നത് കണ്ടു. ശരിയാണ് അവരും ഞാനും നേരിട്ട് കണ്ടിട്ടില്ല.

നന്നായി പോയിക്കൊണ്ടിരിക്കുന്ന ഒരു കുടുംബം തകർത്ത ആൾക്ക് കുണുകുണാന്ന് മെസേജ് അയച്ചോണ്ടിരിക്കുവോ നമ്മള്? അവരിപ്പോഴും നമ്മുടെ ശത്രു. ആ ജീവിതം പോയത് കൊണ്ട് എനിക്ക് നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല, കരിയർ തിരിച്ച് പിടിക്കാൻ പറ്റി, നന്നായാണ് ജീവിക്കുന്നത്. കൊല്ലം കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ സുധി എന്റെ മനസിൽ മരിച്ചതാണ്.
സുധിയിൽ എനിക്ക് മക്കളില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ മക്കളുണ്ടാക്കാൻ മാത്രമാണോ ഒരാണും പെണ്ണും വിവാഹം കഴിക്കുന്നത്? എന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്തത് കൊണ്ടാണ് ഞാൻ കേസ് കൊടുത്തത്. കിച്ചുവിനെ കുറിച്ച് അവൾ എന്നോട് മോശമായിട്ടാണ് പെരുമാറിയത്. രേണുവിന്റെ അച്ഛൻ സുധിയെ ആ വീട്ടിൽ കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. സുധി മരിക്കുന്നതിന് മുന്‌പ് എന്റെ ഭർത്താവ് സുധിയെ കണ്ടിരുന്നു. സുധി ചേട്ടൻ എനനോട് പറഞ്ഞ പല കാര്യങ്ങളുമുണ്ട്. അതൊന്നും ഞാൻ വെളിപ്പെടുത്തുന്നില്ല. സുധിയെ കുറിച്ച് പലരും മോശം പറയുമ്പോൾ സങ്കടമുണ്ട്. കാരണം ഞാൻ ഉണ്ടായിരുന്നപ്പോള അയാൾക്ക് അങ്ങനെ കേൾക്കേണ്ടി വന്നിട്ടില്ല. എന്നാലും മരിച്ചിട്ടും സമാധാനം കിട്ടാത്ത ഒരേ ഒരാൾ സുധിയാണ്.
കൊല്ലം വിട്ട് പോകാൻ ഇഷ്ടപ്പെടാത്ത ആളാണ് സുധി. അങ്ങനെയൊരാൾ എങ്ങനെ കോട്ടയത്ത് പോയെന്ന് അറിയില്ല. ഞാൻ മരിച്ചാൽ കൊല്ലത്ത് തന്നെ കൊണ്ട് പോകണേ എന്ന് പറയാറുണ്ട്. മരിക്കുന്നതിന് മുൻപ് ഞങ്ങൾ കണ്ടിരുന്നു. എന്റെ ഭർത്താവിന് അതറിയാം.
എനിക്കങ്ങനെ ആരെയും ദ്രോഹിക്കണം എന്ന് ഒന്നുമില്ല എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത് രേണു തന്നെയാണ് ഞാൻ ഒരു കാര്യത്തിനും അവളുടെ പിന്നാലെ പോയിട്ടില്ല ഞാൻ ആരെയും കാശ് മേടിച്ചിട്ടുമില്ല ചില കാര്യങ്ങൾ അവൾ പറയുമ്പോൾ നമ്മളും മനുഷ്യരാണെന്ന് നമുക്ക് ഫാമിലി ഉണ്ടെന്നും അവൾ ചിന്തിക്കുന്നില്ല അതിനുള്ള ഒരു മറുപടി മാത്രമാണ് എൻ്റെ ലൈവ്', വീണ പറഞ്ഞു.
വീണയെ തനിക്ക് അറിയില്ല എന്നാണ് ആദ്യം രേണു പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ വീണ തനിക്ക് മെസേജ് അയച്ചതായി രേണു പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് മെസേജ് അയച്ചത്. എന്നാൽ സുധിച്ചേട്ടൻ തന്നെ അവർക്ക് മറുപടി കൊടുക്കുന്നതിൽ നിന്നും വിലക്കി. അവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. സുധിച്ചേട്ടൻ പറഞ്ഞതിനാലാണ് ഞാൻ മറുപടി നൽകാതിരുന്നത്. സുധിച്ചേട്ടൻ എൻറെ പഴയ ജീവിതം ചികഞ്ഞ് പോയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പഴയകാലം ചികഞ്ഞ് നോക്കാൻ ഞാനും നിന്നിട്ടില്ലെന്നും രേണു പറഞ്ഞു.












Click it and Unblock the Notifications