Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തൊരു കഷ്ടം വളരെ മോശമായിപ്പോയി, രേണുവിനെ അങ്ങനെയൊക്കെ പറയുന്നവരുടെ മനസ്സ് ചെകുത്താന്റെ ആയിരിക്കും'

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ നാടകത്തിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെ രേണു അഭിനയിക്കാറുണ്ട്. അടുത്തിടെ ദാസേട്ടന്‍ കോഴിക്കോടിനൊപ്പം രേണു ഒരു റീല്‍ ചെയ്തിരുന്നു. ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ എന്നായിരുന്നു പല ആളുകളും ചോദിച്ചത്.

എന്നാല്‍ അഭിനയം തന്റെ ജോലിയാണെന്നും ഇനിയും തുടരുമെന്നും രേണു വ്യക്തമാക്കിയതാണ്. അതിന് ശേഷവും രേണു ദാസേട്ടനൊപ്പം റീലുകള്‍ ചെയ്തു.രേണു പങ്കുവെയ്ക്കുന്ന വീഡിയോകളിലെല്ലാം രേണുവിനെതിരെ മോശമായ ഭാഷയിൽ പോലും പലരും കമന്റുകൾ ഇട്ടു. ബോഡി ഷെയ്മിഗ് പോലും നടത്തി. പലപ്പോഴും ഇത്തരം കമന്റുകൾക്ക് രേണു മറുപടി കൊടുക്കാറില്ല. ഇപ്പോൾ മോശം ഭാഷയിൽ കമന്റുകൾ ഇടുന്നവർക്കുള്ള മറുപടി രേണു നൽകിയിരിക്കുകയാണ്.

മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് രേണു നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. രേണുവിന്റെ വീഡിയോകള്‍ക്ക് താഴെ വന്ന കമന്റ് ആങ്കര്‍ വായിക്കുകയും രേണു അതിനുള്ള മറുപടി പറയുകയുമാണ്. മിമിക്രി ഷോയില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയത് പോലെയാണ് രേണുവിനെ കാണാന്‍ എന്നായിരുന്നു കമന്റ്.

kollam sudhi

ഇത് ഫേക്ക് ആണോ എന്നാണ് രേണു ആദ്യം ചോദിക്കുന്നത്. പറയുന്നവര്‍ ഐശ്വര്യ റായിയെ പോലെ ഇരുന്നോട്ടെ. എന്നെ ഇനി ആരും കെട്ടാന്‍ പോകുന്നില്ല, ഞാനും കെട്ടാന്‍ പോകുന്നില്ല. എനിക്ക് ഒരു കുഴപ്പമില്ല. ദൈവം തന്നത് പോലെ ഞാന്‍ മുന്നോട്ട് പോകും. എനിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനൊന്നും എന്നെക്കൊണ്ട് കഴിയില്ല, എന്നാണ് രേണു പറയുന്നത്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ഒരാളെയും ഇങ്ങനെയൊന്നും പറയാൻ പാടില്ല പാവം ആ പെണ്ണ് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ രേണുധൈര്യമായി ഇരിക്കു പറയുന്നവർ പറയട്ടെ ദൈവം നമ്മുടെ കൂടെ ഉണ്ട് ഞാനും നിന്നെപ്പോലെ ഒരു വിധവ സ്ത്രീയാണ് നമ്മൾ ഹാപ്പി കണ്ടെത്തുന്നത് നമ്മുടെ സമാധാനത്തിനും നമ്മുടെ ജീവിത മാർഗവും മാണ് അത് അറിയുന്നവർക്ക് അറിയൂ,

എന്തിനാ ഇവരെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത് അവർക്ക് ഒരു കുടുംബം ഉണ്ട് ജീവിച്ചു പൊക്കോട്ടെ, എന്തൊക്കെയായാലും ഇത്തരം ഒരു കമന്റ്‌ അവരുടെ മുന്നിൽ വെച്ച വായിക്കണ്ടായിരുന്നു. ആങ്കറിന് കുറച്ചു മര്യാദ കാണിക്കാം, മക്കളെ അങ്ങനെ പറയുന്നവർക്ക് ഇച്ചിരി ആശ്വാസം കിട്ടും. അതുകൊണ്ട് പറയുന്നവർ പറയട്ടെ നീ മൈൻഡ് ചെയ്യേണ്ട ദൈവം തന്നത് നമ്മൾ കൊണ്ട് നടക്കുക
പാവം കിട്ടും ഇങ്ങനെ ഒക്കെ ചെയ്താൽ... അവരെ വിട്ടേക്ക്... അവര് എങ്ങനെ ആയാൽ മറ്റുള്ളോർക്കു എന്താണ്... ആവശ്യത്തിനുള്ള സൗന്ദര്യം ആ കുട്ടിക്ക് ഉണ്ട്.

രേണു ഭംഗിയില്ല എന്ന് പറയുന്ന മരവാഴകളെ എത്രയോ സുന്ദരൻമാരും സുന്ദരിമാരും തീ പൊള്ളലേറ്റ് , ഷോക്കേറ്റ് , വാഹനപകടങ്ങൾ സംഭവിച്ച് വികൃതമായിട്ടുണ്ട്. എത്ര തന്നെ ശത്രുക്കളാണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് ദൈവം എന്ന ഒരു ശക്തി ഉണ്ട് ഓർത്താൽ കൊള്ളാം കഷ്ട്ടം. അങ്ങനെ ഒക്കെ പറയുന്ന മനുഷ്യരുടെ മനസ്സ് ചെകുത്താന്റെ ആയിരിക്കും.... അല്ലെങ്കിൽ ഒരാളെ ഇങ്ങനെ ഒക്കെ അവഹേളിക്കാൻ പറ്റുമോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

തനിക്കെതിരെ വരുന്ന ബോഡി ഷെയ്മിം​ഗ് കമന്റുകളോട് നേരത്തെ രേണു പ്രതികരിച്ചിരുന്നു. തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയിമിം​ഗ്, നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും... ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല, എന്നെ നേരി ൽ കണ്ടുയറിയാവുന്നവർ പറയും, ഞാൻ ഇങ്ങ്നൊക്കെ തന്നെ ആണോ എന്ന്, എന്നായിരുന്നു രേണുവിന്റെ പ്രതികരണം.

ഭർത്താവി ഇല്ലാത്ത സ്ത്രീയെ എന്ത് തെറിയും വിളിക്കാം എന്നാണോ എന്നും റീൽ ചെയ്യുന്നത് വലിയ പാതകം ആണോ എന്നും രേണു ചോദിച്ചിരുന്നു. നെ​ഗറ്റീവ് കമന്റുകളോട് താൻ പ്രതികരിക്കാറില്ലെന്നും തെറി വിളിക്കുന്നതാണ് പ്രശ്നമെന്നും രേണു പറഞ്ഞു.

റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ‌ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നത് എന്റെ പ്രൊഫഷനായത് കൊണ്ടാണ്. ഇതൊക്കെ അഭിനയമാണ്, ക്യാമറയുടെ മുന്നിലല്ലേ ചെയ്യുന്നത്, അല്ലാതെ രഹസ്യമായി അല്ലല്ലോ എന്നും രേണു ചോദിച്ചു. ഇനി ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാലും ഞാൻ അഭിനയിക്കും എന്നും രേണു പറഞ്ഞിരുന്നു.

താൻ ഇങ്ങനെ ഇരിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും തനിക്ക് ദൈവം തന്ന രൂപമാണ്. മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനൊന്നും പറ്റില്ല. അതിനുള്ള നിർവാഹവും ഇല്ല, ഞാൻ ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ പറയുന്നു. അവർക്കെന്താ കുഴപ്പം? എനിക്ക് അവരെ ഇഷ്ടമാണ്. ചിലർ പറയുന്നു പെരുമ്പാവൂരിലെ ജിഷ ചേച്ചിയെ പോലെയാണ് ഞാനെന്ന്. അവരെയും എനിക്കിഷ്ടമാണ്. ചിലർ പറയുന്നു എലിയുടെ മുഖം പോലെയാണെന്ന്. ഈ പറയുന്നതൊന്നും എനിക്ക് വിഷയമല്ലെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+