'രേണു സുധി, ഇനി മുതൽ രേണു മനു'; ഞാനല്ല അത് ചെയ്തത്, എല്ലാത്തിനും കാരണം.., സത്യം വെളിപ്പെടുത്തി മനുവും രേണുവും
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും സൈക്കോളജിസ്റ്റായ ഡോ മനു ഗോപിനാഥും തമ്മിലുള്ള ഫോട്ടോഷൂട്ട് ലഭിച്ച വിമർശനങ്ങൾ ചില്ലറയായിരുന്നില്ല. 'രേണു സുധി ഇനി മുതൽ രേണു മനു' എന്ന കാപ്ഷനാണ് തെറ്റിധാരണ ഉണ്ടാക്കിയത്. റീച്ചിന് വേണ്ടി എന്തിനും തയ്യാറാകുന്നുവെന്ന തരത്തിൽ ഇരുവർക്കുമെതിരെ വലിയ വിമർശനം ഉയർന്നു. ഇപ്പോഴിതാ യാഥാർത്ഥ്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് മനുവും രേണുവും. ആ കാപ്ഷൻ വന്നത് എങ്ങനെയാണെന്നും ഇരുവരും വിശദീകരിച്ചു.
'ഞങ്ങൾ വിവാഹിതരായിട്ടില്ല, ഒരു ബ്യൂട്ടിപാർലറിന്റെ പരസ്യമായിരുന്നു അത്. ബ്യൂട്ടിപാർലറിന്റെ പരസ്യം ആയത് കൊണ്ടാണ് വിവാഹത്തിന്റേത് പോലെ ഒരുങ്ങിയത്. ഷൂട്ടിന് മുൻപ് രേണു എന്നോട് പറഞ്ഞിരുന്നു , മറ്റാരെയെങ്കിലും നോക്കിക്കോളൂവെന്ന്. മറ്റൊന്നും കൊണ്ടല്ല എന്നെ നെഗറ്റീവായി ബാധിക്കാതിരിക്കാനായിരുന്നു. ഞാനിത് ചെയ്യാൻ റെഡിയാണ്, ഇതുമൂലം ഉണ്ടാകുന്ന ചീത്തപ്പേരിനും പേരുദോഷത്തിനും ഞാൻ ഉത്തരവാദിയല്ലെന്ന്. നെഗറ്റീവ് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇതുപോലൊരു മെൻറൽ ഹരാസ്മെന്റ് പ്രതീക്ഷിച്ചില്ല. മനുഷ്യരല്ലേ നമ്മളൊക്കെ. ഒരു പോയിന്റിൽ നമ്മുടെ കൈവിട്ട് പോകുന്നതായി തോന്നും. ഡിപ്രഷനിലേക്ക് പോകുന്നുവെന്ന് തിരിച്ചറിയുന്നുവെന്ന തരത്തിലിട്ട പോസ്റ്റ് നമ്മൾ വിഷമിക്കുന്നുവെന്ന് കാണാൻ സന്തോഷിക്കുന്നവർക്കുള്ള പോസ്റ്റായിരുന്നു.

നമ്മുടെയൊരു ചെറിയ സ്റ്റാർട്ടപ്പ് ആയിരുന്നു. ശ്രദ്ധിക്കുന്ന രീതിയിൽ ഫോട്ടോ ഷൂട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്ത് ട്രെന്റിങ്ങായ ആളെ വെച്ച് ഷൂട്ട് ചെയ്യാം എന്നായിരുന്നു ആലോചന. ആദ്യം അനുമോളെയാണ് സമീപിച്ചത്. എന്നാൽ ഇത്തരത്തിൽ മൂൻപ് ചെയ്തൊരു ഫോട്ടോഷൂട്ട് താൻ വിവാഹിതയായെന്ന രീതിയിൽ പ്രചരിച്ചിരുന്നു, അതിനാൽ താത്പര്യമില്ലെന്ന് അറിയിച്ചു. അങ്ങനെ നോക്കുമ്പോഴാണ് രേണു ട്രെന്റിങ്ങിൽ കത്തി നിൽക്കുന്നത്. രേണുവിനെ സമീപിച്ചപ്പോൾ സമ്മതിക്കില്ലെന്നാണ് കരുതിയത്. എന്നാൽ ആദ്യം സമീപിച്ചപ്പോൾ തന്നെ രേണു സമ്മതിച്ചു.
നെഗറ്റീവ് പ്രതീക്ഷിച്ചെങ്കിലും ഇതൊക്കെ കൈവിട്ടുപോയി. പോസ്റ്റ് ഡിലീറ്റ് ചെയ്യണോ കമന്റ് ഡിലീറ്റ് ചെയ്യണോയെന്ന അവസ്ഥയായിരുന്നു. എന്തായാലും നമ്മുക്ക് പണി തന്ന ചിലരെ ഈ അവസരത്തിൽ മറക്കാനാകില്ല. നമ്മുടെ ഫോട്ടോ ഇട്ടിട്ട് തൊപ്പിക്കാരൻ എന്ന പേജിൽ നിന്നും കൊളാബ് വന്നു. ഇൻസ്റ്റയിൽ കൊളാബ് വരുമ്പോൾ കാപ്ഷൻ നമ്മൾക്ക് കാണാൻ സാധിക്കില്ല. നമ്മുടെ ഫോട്ടോയല്ലേ ആക്സപ്റ്റ് ചെയ്തു.
ആ പോസ്റ്റിന് ഇട്ട കാപ്ഷൻ ('രേണു സുധി ഇനി മുതൽ രേണു മനു????)ആ പോസ്റ്റിന് കാപ്ഷൻ ഇട്ടത് ഞാനാണ് എന്നാണ് ചിലർ കരുതുന്നത്. എന്നാൽ അങ്ങനെയല്ല. അയാളാണ് ഇട്ടത്. ഞങ്ങളുടെ പോസ്റ്റിന് മൂന്ന് മില്യണിന് മുകളിൽ വ്യൂ ഉണ്ട്, അയാളുടെ കൊളാബ് ചിത്രത്തിന് 1 മില്യണിന് മുകളിലും. റിയാക്ഷൻ വീഡിയോ ഇട്ടവർ പറയുന്നുണ്ട് ഇയാൾക്ക് നാണമില്ലേ ഈ കാപ്ഷൻ ഇടാൻ എന്നൊക്കെ. ഞാൻ ഇടാത്ത കമന്റിനാണ് ഞാൻ ചീത്ത കേട്ടത്.
ഇവർ വിവാഹിതരായോ എന്ന കാപ്ഷൻ ഞാൻ തന്നെയാണ് ഇട്ടത്. വേണമെങ്കിൽ തൊപ്പിക്കാരന്റെ ഫോട്ടോ ഡിലീറ്റ് ചെയ്യാം. പക്ഷെ അപ്പോൾ തെളിവില്ലാതാകും. അതിന് വേണ്ടിയാണ് ആ ഫോട്ടോ നിലനിർത്തിയത്', മനു ഗോപിനാഥ് പറഞ്ഞു.
അതേസമയം റീച്ചിന് വേണ്ടി ചെയ്തൊരു ഫോട്ടോഷൂട്ട് ആയിരുന്നില്ലെന്ന് രേണുവും പ്രതികരിച്ചു. എന്നെ സംബന്ധിച്ച് ഇതൊരു പ്രൊജക്ട് ആണ്. കംഫേർട്ടായുള്ള ഏത് പ്രൊജക്ടും ഞാൻ ഭാവിയിലും ചെയ്തു. അഭിനയം എന്നത് മാത്രമാണ് ഞാൻ ആലോചിച്ചത്. ആളുകൾ പറയുന്നത് ഞാൻ കാര്യമാക്കാറില്ല. ആ ഫോട്ടോക്ക് വന്ന കമന്റിനൊന്നും ഞാൻ മറുപടി കൊടുത്തില്ല. കാരണം എന്താണ് ഫോട്ടോക്ക് പിന്നിൽ എന്ന് അഭിമുഖത്തിലൂടെ വ്യക്തമാകും എന്ന് ആ ഫോട്ടോ കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. അതായിരുന്നു എഗ്രിമെന്റ്.കാപ്ഷൻ ഞാൻ അറിഞ്ഞിട്ടല്ല ഇട്ടത്. എന്നാൽ എന്ത് ഇട്ടാലും എന്നെ ബാധിക്കില്ലെന്ന് ഞാൻ പറഞ്ഞു', രേണു വ്യക്തമാക്കി.












Click it and Unblock the Notifications