Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി കൈകെട്ടിയോ, കൈകൂപ്പിയോ? സോഷ്യല്‍ മീഡിയയില്‍ വാക്പോര്, മോഹന്‍ലാലിനെ മാത്രം പരിശോധിച്ചില്ലേ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ഗുരുവായൂരിലെ വിവാഹ ചടങ്ങിലേക്ക് എത്തിയിരുന്നു. താരങ്ങളുടെ അടുത്തെത്തിയ പ്രധാനമന്ത്രി വിശേഷങ്ങള്‍ പങ്കുവെക്കുകുയം ചെയ്തു.

പ്രധാനമന്ത്രി താരങ്ങളുടെ അടുത്ത് എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ മുന്നില്‍ മോഹന്‍ലാല്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ മമ്മൂട്ടി കൈ കെട്ടി നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ വന്‍ തോതില്‍ പ്രചരിച്ചത്. ചില കേന്ദ്രങ്ങള്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും 'മമ്മൂട്ടിയുടെ നിലപാടിന് കയ്യടിക്കുന്നു' എന്നൊക്കെ അടിക്കുറിപ്പ് എഴുതുകയും ചെയ്തു.

 mammooty-suresh-gopi

എന്നാല്‍ ഉടന്‍ തന്നെ മമ്മൂട്ടിയും പ്രധാനമന്ത്രിക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വരികയും ചെയ്തു. അതേസമയം, മമ്മൂട്ടിയെ മെറ്റല്‍ ഡിറ്റക്ടർ വെച്ച് പരിശോധിച്ചും മോഹന്‍ലാലിനെ പരിശോധിക്കാതെയും വിടുന്ന ദൃശ്യങ്ങള്‍ വെച്ച് വ്യാപക വിദ്വേഷ പ്രചരണവും നടക്കുന്നുണ്ട്. 'മാപ്പിള' ആയതുകൊണ്ടാണ് മമ്മൂട്ടിയെ പരിശോധിച്ചത് എന്ന തരത്തിലാണ് പ്രചരണം.

എന്ത് തന്നെയായാലും ഈ വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 'ആ പാവം മമ്മൂക്ക നിങ്ങളോടൊക്കെ എന്ത്‌ ദ്രോഹം ചെയ്തേടെ? മോദിയുടെ മുന്നിൽ കൈ കെട്ടി നിക്കുന്ന ഇക്കയുടെ ഫോട്ടോ കണ്ട പാതി കാണാത്ത പാതി കുറേ എണ്ണം ഉഫ്ഫ് ഇക്ക മാസ്സ് ഡാ എന്നും പറഞ്ഞു അതെടുത്തു പോസ്റ്റുന്നു. അതിന് താഴെ കുറേയെണ്ണം ഇക്ക മോദിയെ വണങ്ങി നിക്കുന്ന ചറപറ ഫോട്ടോകൾ കൊണ്ടിടുന്നു. സത്യത്തിൽ എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം? ഒരാളെ കാണുമ്പോ കൈകൂപ്പി നമസ്കാരം പറയുന്നത് നമ്മുടെ നാട്ടിൽ സാധാരണയല്ലേ? അതിന് പോലും എന്തിനാണ് ഇങ്ങനെ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കുന്നത്? ഇനിയിപ്പോ മമ്മൂക്ക കൈ കൂപ്പാത്തതിന് കുറച്ചാൾക്കാരുടെയും കൂപ്പിയതിനു കുറച്ചാൾക്കാരുടെയും തെറിവിളി കേൾക്കണം. ഓരോരോ അവസ്ഥകള്.' എന്നാണ് ഒരാളുടെ കമന്റ്.

'ഒരാൾ കൈകൂപ്പിയാൽ തിരിച്ചും കൈ കൂപ്പുന്നത് പരസ്പര ബഹുമാനം മാത്രമാണ്.കൈ കൂപ്പാതെ നിൽക്കുന്ന ഒരു ഫോട്ടോ മാത്രം എടുത്ത് എന്തോ വിപ്ലവം പോലെ ചില ആളുകൾ ആഘോഷിക്കുന്നത് കണ്ട് ചിലർ അത് മോഹൻലാൽനേ താഴ്ത്തികെട്ടാനുള്ള ഒരു ടൂൾ ആയും ഉപയോഗിച്ച്. എന്താണ് ഇത്തരക്കാരുടെ പ്രശ്നം എന്ന് മനസിലാവുന്നേ ഇല്ല. മമ്മുക്ക പോലും ചിന്തിച്ചു കാണില്ല സോഷ്യൽ മീഡിയയിൽ ആൾക്കാർ ഈ കാര്യം വളച്ചൊടിച്ച വിധത്തിൽ. മമ്മുക്ക പ്രിയസുഹൃത്തിന്റെ മകളുടെ കല്ല്യാണത്തിന് പോയതാണ് അല്ലാതെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഇറക്കാൻ പോയതല്ല. സ്വൈര്യം കൊടുക്ക് ഹേ'- എന്ന് മറ്റൊരാളും കുറിച്ചു.

'രാവിലെ മുതല്‍ മെറ്റല്‍ ഡിറ്റക്ടര്‍ വിഷയം ടൈംലൈനില്‍ ഓടുന്നുണ്ട്. ഗ്രൂപ്പുകളില്‍ സംഘികളും സുഡാപ്പികളും ഇതിട്ട് മെഴുകുന്നുണ്ട്. ആക്ച്വലി മമ്മൂക്കയെ മാത്രമല്ല ദിലീപിനെയും ജയറാമിനേയും ഒക്കെ ചെക്ക് ചെയ്യുന്നുണ്ട്. മോഹന്‍ലാലിനെ ചെക്ക് ചെയ്യാത്തത് അയാളുടെ ആര്‍മി പൊസിഷന്‍ കൊണ്ട് ആകും. സുരേഷ്ഗോപിയെ ചെക്ക് ചെയ്യുന്നുണ്ട്. വെറുതേ ആള്‍ക്കാരൂടെ മനസ്സില്‍ ഹേറ്റ് ഉണ്ടാക്കാന്‍ ഇത്തരം പണി ചെയ്യുന്നതില്‍ സോകാള്‍ഡ് പുരോഗമനവാദികളും ഉണ്ട് എന്നതാണ് കഷ്ടം.'- എന്നാണ് മറ്റൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+