Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്വിസ്റ്റ് വെളിപ്പെടുത്തിയിട്ടില്ല, സ്പോയിലർ അലർട് വെയ്ക്കാതിരുന്നത് മനഃപൂർവ്വം'; ആദർശിന്റെ മറുപടി

നടൻ ജോജ് ജോർജ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി റിവ്യൂവർ ആദർശ് എച്ച് എസ്. സ്വയം ന്യായീകരിക്കാൻ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോൾ സിനിമയുടെ സ്പോയിലർ പറഞ്ഞു എന്ന രീതിയിൽ ജോജു ആർമി കമെന്റുകളിൽ നിറയുന്നുണ്ടെന്ന് ആദർശ് പറഞ്ഞു. സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച് പറയുന്നതോ ആയ ഒരു ഭാഗവും പങ്ക് വച്ചിട്ടില്ലെന്ന് ആദർശ് പറയുന്നു.

സ്പോയ്ലർ അലർട് വയ്ക്കാതിരുന്നത് മനഃപൂർവ്വമാണെന്നും സ്പോയ്ലർ അലർട് വച്ചാൽ ആ പോസ്റ്റ് വായിക്കുക സിനിമ കണ്ടവരായിരിക്കും. എന്നാൽ ടി​ഗറിം​ഗ് കണ്ടന്റിൽ നിന്നും രക്ഷ വേണ്ടത് സിനിമ കാണാൻ പോകുന്നവർക്കാണെന്നും ആദർശ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആദർശ് വ്യക്തമായ ഉത്തരം നൽകിയിരിക്കുന്നത്.

joju

ആദർശിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്വയം ന്യായീകരിക്കാൻ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോൾ സിനിമയുടെ സ്പോയിലർ പറഞ്ഞു എന്ന രീതിയിൽ ജോജു ആർമി കമെന്റുകളിൽ നിറയുന്നുണ്ട്. പലവട്ടം വിശദീകരണം നൽകിയെങ്കിലും മനസ്സിലാകാത്ത അവർക്കായി ഒരിക്കൽ കൂടി പറയുന്നു.

1) ഈ സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച് പറയുന്നതോ ആയ ഒരു ഭാഗവും പങ്ക് വച്ചിട്ടില്ല. സിനിമയിൽ ഒരു റേപ്പ് സീനുണ്ട്, അത് ചിത്രീകരിച്ചിരിക്കുന്ന രീതി മുൻപ് അബ്യൂസ് നേരിട്ടിട്ടുള്ളവർക്ക് ടി​ഗറിം​ഗ് ആണെന്നാണ് പറഞ്ഞത്. കഥയിൽ ആ റേപ്പിന്റെ കോൺടക്സറ്റ് എന്താണെന്നോ ആരാണ് റേപ്പ് ചെയ്യപ്പെടുന്നതെന്നോ ഒന്നും എവിടെയും പറഞ്ഞിട്ടില്ല.

2) സ്പോയ്ലർ അലെർട് വയ്ക്കാതിരുന്നത് മനഃപൂർവ്വമാണ്. സ്പോയ്ലർ അലെർട് വച്ചാൽ ആ പോസ്റ്റ് വായിക്കുക സിനിമ കണ്ടവരായിരിക്കും. എന്നാൽ ടി​ഗറിം​ഗ് കണ്ടന്റിൽ നിന്നും രക്ഷ വേണ്ടത് സിനിമ കാണാൻ പോകുന്നവർക്കാണ്. ജീവിതത്തിൽ അബ്യൂസ് അനുഭവിച്ച ഒരു മനുഷ്യന്റെയും അതിജീവനവും മാനസികാരോഗ്യവും ഈ സിനിമ കാരണം നഷ്ടപ്പെടരുത് എന്നുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

3) റേപ്പ് എന്ന വിഷയം മലയാള സിനിമയിലോ ലോക സിനിമയിലോ ആദ്യമായി ചിത്രീകരിക്കപ്പെടുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കോൺടക്സ്റ്റ് വെളിപ്പെടുത്താതെ സിനിമയിലെ റേപ്പ് രംഗം ടി​ഗറിം​ഗ് ആകാൻ സാധ്യതയുണ്ടെന്ന് പറയുന്നത് സ്പോയ്ലർ ആണെന്ന വാദം തീർത്തും അപ്രസക്തമാണ്. താങ്കളുടെ വെട്ടുകിളി കൂട്ടങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്ന് കഴിഞ്ഞു. ഇനിയെന്നാണ് എന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുക?

1) സ്വന്തം സിനിമയിൽ റേപ്പ് ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണെന്ന് ജോജു ജോർജ് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?
2) താങ്കളുടെ സിനിമ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് എങ്കിലും കാണാൻ പാകത്തിനുള്ളതാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
3) ഈ സിനിമയ്ക്ക് ശരിക്കും ലഭിക്കേണ്ടിയിരുന്നത് A സർട്ടിഫിക്കറ്റ് അല്ലേ?

4) ഞാൻ ചെയ്തത് റിവ്യൂ ബോംബിങ് ആണെന്ന് ആരോപിക്കാൻ ജോജുവിന്റെ പക്കൽ എന്ത് രേഖയാണ് ഉള്ളത്? നാല് ഗ്രൂപുകളിൽ share ചെയ്തു എന്നത് ഞാൻ തന്നെ പറഞ്ഞതാണ്. അതിനും അപ്പുറത്തേക്ക് എന്ത് തെളിവാണ് താങ്കളുടെ പക്കൽ?
5) സ്വന്തം സിനിമയുടെ പോസിറ്റീവ് പ്രൊമോഷൻ ചെയ്യാൻ വേണ്ടി നിങ്ങൾ മാധ്യമങ്ങൾക്ക് എത്ര രൂപ നൽകിയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ തയ്യാറാണോ?

Nb : പണിയുടെ പോസ്റ്റർ ഈ പോസ്റ്റിനോപ്പം നൽകണം എന്ന് ആഗ്രഹിച്ചതാണ്. പക്ഷേ അത്തരം പോസ്റ്റുകളെല്ലാം കോപ്പി റൈറ്റ് ഉപയോഗിച്ച് ഡിലിറ്റ് ചെയ്യിക്കുന്നത് കൊണ്ട് അതിന് മുതിരുന്നില്ല. ഞാൻ പണി സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ മേല്പറഞ്ഞ രീതിയിൽ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+