Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയുമല്ല ആലിയയുമല്ല, ആസ്തിയില്‍ ഒന്നാം സ്ഥാനം ഈ നടിക്ക്, ആദ്യ പത്തില്‍ ഉള്ളത് ഇവര്‍

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചാണ് എപ്പോഴും ചര്‍ച്ചയാവാറുള്ളത്. എന്നാല്‍ നടിമാരും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. സൂപ്പര്‍ താരങ്ങളോളം തന്നെ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍ നായികമാരും സിനിമയിലുണ്ട്. ഇവരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ആരെല്ലാമാണ് എന്നറിയുമോ? തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ കാര്യമാണ്.

ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, നയന്‍താര, ഐശ്വര്യ റായ് പോലുള്ള പ്രമുഖ നായികമാര്‍ നമുക്കുണ്ട്. ഇവരെല്ലാം വമ്പന്‍ പ്രതിഫലമാണ് ഓരോ ചിത്രത്തിനും വാങ്ങുന്നത്. ആദ്യ പത്തില്‍ വരുന്ന നായികമാരുടെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം.

actress-remuneration-2023

ഐശ്വര്യ റായ് ബച്ചന്‍

വിശ്വസുന്ദരി ഐശ്വര്യ റായ് ഇന്ത്യയില്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ മുമ്പിലുണ്ട്. അടുത്തിടെ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ചിത്രത്തിനായി പത്ത് കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്നത്. അതേസമയം 800 കോടിയാണ് നടിയുടെ ആസ്തി. പരസ്യത്തിനായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ് ഐശ്വര്യ വാങ്ങുന്നത്. ആസ്തിയില്‍ ഐശ്വര്യ റായിയാണ് അതുകൊണ്ട് ഒന്നാമത്.

പ്രിയങ്ക ചോപ്ര ജൊനാസ്

പ്രിയങ്ക ചോപ്രയാണ് ആസ്തിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. നടിയുടെ ആസ്തി 620 കോടി രൂപയാണ്. ഹോളിവുഡ് ചിത്രങ്ങളില്‍ കൂടി അഭിനയിക്കുന്നതിനാല്‍ നടിയുടെ ആസ്തി അതിവേഗമാണ് ഉയര്‍ന്നത്.

ഒരു ചിത്രത്തിനായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക വാങ്ങുന്നത്. പ്രതിഫലത്തില്‍ മുന്നില്‍ പ്രിയങ്കയാണ് ഉള്ളത്. അഞ്ച് കോടി രൂപയാണ് പ്രിയങ്ക പരസ്യങ്ങള്‍ക്കായി വാങ്ങുന്നത്.

ദീപിക പദുക്കോണ്‍

മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ് ഉള്ളത്. 500 കോടി രൂപയാണ് ദീപികയുടെ ആസ്തി. തെലുങ്ക്, ഹോളിവുഡ് ചിത്രങ്ങളിലും ദീപിക ഒരേസമയം അഭിനയിക്കുന്നുണ്ട്. ഇതെല്ലാം ആസ്തി വര്‍ധിക്കാന്‍ നടിയെ സഹായിച്ചിട്ടുണ്ട്.

15 മുതല്‍ 30 കോടി വരെയാണ് ദീപിക ഒരു ചിത്രത്തിനായി വാങ്ങുന്നത്. ഏഴ് മുതല്‍ പത്ത് കോടി രൂപ വരെ പരസ്യത്തിനായും ദീപിക വാങ്ങുന്നുണ്ട്.

കരീന കപൂര്‍ ഖാന്‍

ബോളിവുഡിന്റെ സൂപ്പര്‍ താര നായികയായ കരീന കപൂര്‍ ഖാനാണ് ആസ്തിയില്‍ നാലാമതുള്ളത്. 440 കോടിയാണ് കരീനയുടെ ആസ്തി. ഇപ്പോഴും സൂപ്പര്‍ താരങ്ങളുടെ ആദ്യ നായികാ ചോയ്‌സ് കരീനയാണ്.

എട്ട് മുതല്‍ 18 കോടി വരെയാണ് കരീന ഒരു ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെടുന്നത്. മൂന്ന് മുതല്‍ നാല് കോടി വരെ പരസ്യത്തിനായും നടി വാങ്ങുന്നുണ്ട്.

അനുഷ്‌ക ശര്‍മ

നടി അനുഷ്‌ക ശര്‍മയുടെ ആസ്തി 255 കോടിയാണ്. നിര്‍മാതാവ് കൂടിയാണ് അനുഷ്‌ക. 12 മുതല്‍ 15 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. എട്ട് മുതല്‍ 10 കോടി വരെയാണ് നടിയുടെ പരസ്യത്തിനായുള്ള ഫീസ്.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത് ഒരു കാലത്ത് സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയാണ്. 250 കോടിയാണ് നടിയുടെ ആസ്തി. നാല് മുതല്‍ അഞ്ച് കോടി വരെയാണ് മാധുരി പ്രതിഫലമായി വാങ്ങുന്നത്. പരസ്യങ്ങള്‍ക്കായി എട്ട് കോടിയാണ് നടടി വാങ്ങുന്നത്.

കത്രീന കൈഫ്

കത്രീന കൈഫിന്റെ ആസ്തി 235 കോടിയാണ്. പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ആറ് മുതല്‍ ഏഴ് കോടി രൂപ വരെ പരസ്യത്തിനായി നടി വാങ്ങുന്നുണ്ട്.

ആലിയ ഭട്ട്

ആലിയ ഭട്ടിന്റെ ആസ്തി 229 കോടിയാണ്. പത്ത് മുതല്‍ 15 കോടി വരെ നടി പ്രതിഫലമായി വാങ്ങുന്നുണ്ട്. പരസ്യങ്ങള്‍ക്ക് രണ്ട് കോടിയും വാങ്ങുന്നു.

ശ്രദ്ധ കപൂര്‍

ശ്രദ്ധ കപൂറിന്റെ ആസ്തി 123 കോടിയാണ്. ഏഴ് മുതല്‍ 15 കോടി വരെയാണ് ശ്രദ്ധ പ്രതിഫലമായി വാങ്ങുന്നത്. 1.6 കോടിയാണ് പരസ്യങ്ങള്‍ക്ക് നടിക്ക് ലഭിക്കുന്നത്.

നയന്‍താര

ദക്ഷിണേന്ത്യയില്‍ നിന്ന് നയന്‍താര മാത്രമാണ് പട്ടികയിലുള്ളത്. നൂറ് കോടിയാണ് നയന്‍സിന്റെ ആസ്തി. പത്ത് മുതല്‍ പതിനൊന്ന് കോടി വരെയാണ് പ്രതിഫലം. അഞ്ച് കോടിയാണ് പരസ്യത്തിനായി നടി വാങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+