മമ്മൂക്കയെ പോലെ നമ്മളും രാകി മിനുക്കാറുണ്ട്, പക്ഷെ അദ്ദേഹത്തെ പോലെ അവസരം ലഭിക്കാറില്ല'; റിമ കല്ലിങ്കൽ
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. കരിയറിന്റെ തുടക്കത്തിൽ സംവിധായകൻ എന്താണോ പറഞ്ഞത് അതുപോലെ പെർഫോം ചെയ്യാനാണ് ശ്രമിച്ചത്. ഇപ്പോൾ പഴയതിനേക്കാൾ നന്നായി ഇംപ്രൂവ് ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കാറുണ്ടെന്നും റിമ പറഞ്ഞു. ഫിൽമിഹൂഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'പ്രാക്ടീസ് തന്നെയാണ് പ്രധാനം. മമ്മൂക്ക പറയുന്നത് പോലെ രാകി രാകി തന്നെയേ ശരിയാവൂള്ളൂ. പക്ഷെഅതിനുള്ള അവസരം മമ്മൂക്കയെ പോലെ ഞങ്ങൾക്ക് കിട്ടാറില്ല. അപ്പോൾ നമ്മൾ എന്ത് ചെയ്യണം, ഈ ഓഡിഷൻ എന്ന് പറയുന്നത് വളരെ രസമുള്ളൊരു പ്രോസസ് ആണ്. ചിലർക്ക് തോന്നും ഞാൻ എന്തിനാണ് ഓഡിഷൻ കൊടുക്കുന്നത് എന്നൊക്കെ.എന്നാൽ മുന്നോട്ട് പോകാനുള്ള ഏറ്റവും മികച്ച കാര്യമാണത്. പുതിയ പുതിയ കാര്യങ്ങൾ ചെയ്ത് നോക്കാമല്ലോ.

ആദ്യം സിനിമയിലേക്ക് വന്ന സമയത്ത് സംവിധാനയകൻ പറയുന്നതും അതിന്റെ ഫീഡ്ബാക്കുമൊക്കെ വെച്ച് പെർഫോം ചെയ്യുകയാണ്. അപ്പോൾ ഉള്ള ഇമോഷൻ ആ സമയത്തെ ഇമോഷണൽ ഐക്യു വെച്ചാണ് ചെയ്തത്. പിന്നെ ഡാൻസ് ബാഗ്രൗണ്ടും വളരെ അധികം സഹായിച്ചു. നമ്മളെ കുറേയൊക്കെ പ്രേക്ഷകർ കണ്ട് കഴിഞ്ഞാൽ പഴയതിനേക്കാൾ ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. ഒരു സംഭവത്തോട് പ്രതികരിക്കുന്ന രീതിയൊക്കെ മാറും. ആദ്യകാലഘട്ടത്തിൽ അതുണ്ടായിരുന്നില്ല. പിന്നെയാണ് മറ്റ് പല കാര്യങ്ങളും ആലോചിച്ച് പെർഫോം ചെയ്യാൻ നോക്കുന്നത്. എനിക്ക് കാര്യമായി അവസരങ്ങൾ ലഭിക്കാതിരുന്നതോടെ ആക്ടിങ് ട്രെയിനിങിന്റെ ക്ലാസുകൾക്കൊക്കെ പോയി തുടങ്ങിയിരുന്നു. ബോംബെയിലും പോണ്ടിച്ചേരിയിലുമൊക്കെ പോയി അഭ്യസിച്ചിരുന്നു. അതിൽ എന്നെ ഏറ്റവും സഹായിച്ചത് നവരസ സാദനയായിരുന്നു', റിമ പറഞ്ഞു.
' ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന ടാഗിനകത്ത് കുറേക്കാലം നിന്നയാളാണ് ഞാൻ. ഏറ്റവും വൾനറബിൾ ആകാൻ കഴിയുന്നതാണ് ഏറ്റവും വലിയ ബോൾഡ്നെസും ഏറ്റവും വലിയ സ്ട്രെങ്ത്തും. അതെനിക്ക് കിട്ടിയിട്ട് വളരെ കുറിച്ച് നാളേ ആയിട്ടുള്ളൂ. സ്ട്രെങ്ത്തിനെ പല രീതിയിൽ കാണാം. സ്ട്രോങ് ആയിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് കുറവായത് കൊണ്ടായിരിക്കും അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹം നടിമാർക്ക് ഉള്ളത്. ഫൈറ്ററായും സർവൈവറായും ഒഒക്കെ പെർഫോം ചെയ്യാൻ അവസരം ലഭിക്കണം. ലോക പോലുള്ള സിനിമകൾ വിജയിക്കുന്നതിന് കാരണവും അതാണ്. നമ്മൾ നമ്മളെ ആ പോയിന്റിൽ കാണുകയാണ്.
സോഫ്റ്റ് സ്റ്റോറികൾ കണ്ട് ആളുകൾ മടുത്തു. മറ്റൊരു ഫേസ് ആണ് ആളുകൾക്ക് വേണ്ടത്. നമ്മുക്ക് ഇമാജിൻ ചെയ്യാൻ പറ്റുന്ന, പ്രതീക്ഷ തരുന്ന, എത്തിപ്പെടാൻ ആഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ', റിമ പറ‍്ഞു.
അതേസമയം റിമയുടെ വാക്കുകൾക്കെതിരെ ചിലർ കടുത്ത പരിഹാസമാണ് ഉയർത്തുന്നത്. തേച്ചു മിനുക്കിയാൽ പോരാ അഭിനയിക്കാനും അറിയണം,ഉള്ള കഴിവ് തേച്ചു മിനുക്കുന്ന കാര്യം ആണ് പുള്ളി പറഞ്ഞത്, ഉപ്പിലോളം വരുമോ ഉപ്പിലിട്ടത്, നിങ്ങൾ മിനുക്കാറുള്ളത് മുഖം മാത്രം അയാൾ അടിമുടി മാറ്റും ഇങ്ങനെയൊക്കെ പോകുന്നു കമനറുകൾ.












Click it and Unblock the Notifications