'സിനിമ കുറഞ്ഞത് കാണാനുണ്ട്: ആഷിഖ് കയറൂരി വിട്ടതാണോ': റിമ കല്ലിങ്കലിന്റെ കമന്റ് ബോക്സിലെ അമ്മാവന്‍മാർ
സെലിബ്രിറ്റികള്‍ ഏത് തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയലൂടെ പങ്കുവെച്ചാലും കമന്റ് ബോക്സില്‍ നെഗറ്റീവ് അഭിപ്രായപ്രകടനങ്ങള്‍ രേഖപ്പെടുത്തി രസിക്കുന്നവർ നിരവധിയാണ്. നടിമാർ അല്‍പം ഗ്ലാമറസ് പടമാണ് പങ്കുവെക്കുന്നതെങ്കില്‍ ഇത്തരം അമ്മാവന്‍മാരുടെ പൂണ്ടുവിളയാട്ടമായിരിക്കും. കമന്റുകള്‍ പലപ്പോഴും വ്യത്തിപരമായ അധിക്ഷേപങ്ങളിലേക്കും വളരെ മോശപ്പെട്ട അശ്ലീല പരാമർശങ്ങളിലേക്കും കടക്കും.
ഇപ്പോഴിതാ മാലി ദ്വീപില്‍ നിന്നും റിമ കല്ലിങ്കല്‍ പങ്കുവെച്ച മനോഹര ചിത്രങ്ങള്‍ക്ക് താഴേയും ഇത്തരം അമ്മാവന്‍മാരും അശ്ലീല മനസ്സുള്ളവരും നിറഞ്ഞാടുണ്ട്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് സെലിബ്രിറ്റികള്‍ക്കും ആരാധകർക്കും ഇടയില്‍ നിന്ന് ലഭിക്കുന്നത്.

ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോഴാണ് 'ഇനിയും നേരം വെളുത്തിട്ടില്ലാത്ത' ചിലരുടെ പതിവ് കമന്റുകള്‍. 'സിനിമ കുറഞ്ഞ് തുടങ്ങിയത് കാണാനുണ്ട്', 'സിനിമ കുറഞ്ഞപ്പോള്‍ തുണിയുടെ നീളവും കുറഞ്ഞോ' എന്ന് തുടങ്ങി ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തിലുള്ള കമന്റുകളുമുണ്ട്. 'ആഷിഖ് അബു കയറൂരി വിട്ടിരിക്കുകയാണോ' എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം ഇതൊരു സർക്കാസം കമന്റാണെന്ന് ഇയാള്‍ പിന്നീട് അവകാശപ്പെട്ടു.
പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കമന്റുകള്‍ കുറവാണ് എന്നുള്ളതാണ് ആശ്വസിക്കാനുള്ള വക. ചിലർ ഇത് കമന്റ് ബോക്സില്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അമ്മാവന്‍മാരൊക്കെ കുറഞ്ഞ് വരുന്നുണ്ടല്ലോയെന്നാണ് ഇദ്ദേഹം പറയുന്നത്. നെഗറ്റീവ് കമന്റ് ഉണ്ടെങ്കിലും ഭൂരിപക്ഷവും നല്ല രീതിയുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഉള്ളത്.
ഏറ്റവും പ്രധാനം ഇത്തരം നെഗറ്റീവ് കമന്റുകള്‍ക്കൊന്നും യാതൊരു വിലയും കൊടുക്കാത്ത ബോള്‍ഡായിട്ടുള്ള താരമാണ് റിമ കല്ലിങ്കല്‍. വ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന താരം ഇത്തരം കമന്റുകളെ കൃത്യമായ രീതിയില്‍ അവഗണിച്ചുകൊണ്ട് തന്റേതായി രീതിയില്‍ മുന്നോട്ട് പോകുന്നു. സിനിമക്ക് അകത്ത് മാത്രമല്ല, പുറത്തും തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തിയാണ് റിമ.
കൃത്യമായ ഇടവേളകളില്‍ സിനിമ ചെയ്യുന്ന റിമ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീല വെളിച്ചമാണ് റിമ കല്ലിങ്കലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നീലവെളിച്ചത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു താരം.












Click it and Unblock the Notifications