ആ ചിരിയിൽ ഉണ്ട് എല്ലാം, എന്നിട്ട് ബാക്കി പറ; റിമി ഒന്ന് വെറൈറ്റി പരീക്ഷിച്ചതാ, പക്ഷേ പണി പാളിയോ?
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് റിമി ടോമി. ഗായിക എന്ന നിലയിൽ മാത്രമല്ല മികച്ച അവതാരക എന്ന നിലയിലും പ്രേക്ഷകരുടെ ഹൃദയത്തിൽ റിമി സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. റിമിയുടെ സംസാരവും പെരുമാറ്റവും ഒക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. തന്റെ വിശേഷങ്ങൾ ആരാധകരുമായി റിമി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ റിമി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക ചായ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

സ്മോക്ഡ് സിന്നമോൺ ടീ ആണ് റിമി ടേസ്റ്റ് നോക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചായ ആണ് ഇത്. പ്രസന്റേഷനിൽ തന്നെ ആ വ്യത്യസ്തത കാണാം സാധിക്കുന്നുണ്ട്. ഗ്ലാസിന്റെ മുകൾ ഭാഗം മൂടിയിരിക്കുന്ന മൂടി മാറ്റുമ്പോൾ പുക ഉയരുന്നത് കാണാം. പേര് പോലെ തന്നെ സ്മോക്ഡ് ആണ് ചായ എന്ന് റിമി പറയുന്നുണ്ട്.
എന്നാൽ ഏത് കഫേയിൽ നിന്നാണ് ചായ കുടിച്ചത് എന്ന് റിമി പറഞ്ഞിട്ടില്ല. അതേ സമയം ലേശം പുക രുചി, പക്ഷേ നൈസ് എന്നും റിമി കുറിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകാെണ്ടിരിക്കുന്നത്.
ആ ചിരിയിൽ ഉണ്ട് എല്ലാം... എന്നിട്ട് ബാക്കി പറ, പൈസ വെറുതേ പോയല്ലോ പണ്ട് അടുപ്പിൽ ഉണ്ടാക്കുമ്പോഴും ഇതേ രുചിയായിരുന്നു, എന്നിങ്ങനെ വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. രുചി എങ്ങനെയാണെന്ന് അറിയില്ലെങ്കിലും കാണാൻ പാെളിയാട്ടുണ്ടെന്ന് ചിലർ പറയുന്നു. റീൽസ് എടുക്കാൻ വീഡിയോ ഇടാനും കൊള്ളാം, വായിൽ വെയ്ക്കാൻ പറ്റില്ല എന്നാണ് മറ്റൊരു കമന്റ്.
അതേ സമയം, വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടനമുള്ള ആളാണ് റിമി. കഴിഞ്ഞ ദിവസം താരം മഗ്നോലിയ ബേക്കറിയിൽ നിന്ന് ചായ കുടിക്കുന്നതിന്റെ ഒരു ചിത്രം റിമി പങ്കുവെച്ചിരുന്നു. അത് പോലെ തനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുന്ന വീഡിയോകളും റിമി പങ്കുവെയ്ക്കാറുമുണ്ട്. യാത്രകൾ പോകുമ്പോൾ അവിടെ നിന്ന് കഴിക്കുന്ന വ്യത്യസ്ത രുചികളും പരിചയപ്പെടുത്താറുണ്ട്. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് താരം...












Click it and Unblock the Notifications