കാന്താരയേക്കാള്‍ 10 മടങ്ങ് മികവില്‍ ചാപ്റ്റര്‍ 1, റിഷഭ് ഷെട്ടി ചുമ്മാ വന്നതല്ല, പ്രതിഫലം ഞെട്ടിക്കും
കന്നഡ സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അത്ഭുത ചിത്രമായിരുന്നു കാന്താര. വെറും 18 കോടി ചെലവില്‍ 400 കോടിയില്‍ ഏറെയാണ് ചിത്രം കളക്ട് ചെയ്തത്. ഭൂതകോലവും, വരാഹരൂപം ഗാനവുമെല്ലാം വലിയ രീതിയില്‍ ഹിറ്റാവുകയും ചെയ്തു. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും നേരത്തെ ഹോംബലെ അനൗണ്‍സ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്വീക്വലിന്റെ പോസ്റ്റര്‍ അടക്കം പുറത്തുവിട്ടിരുന്നു.
കാന്താരയേക്കാള്‍ പത്ത് മടങ്ങ് മികവിലായിരിക്കും കാന്താര ചാപ്റ്റര്‍ ഒന്നാം ഭാഗമെന്നാണ് വ്യക്തമാക്കുന്നത്. ബജറ്റില്‍ അടക്കം വര്‍ധനവ് ചിത്രത്തിനുണ്ടാവും. കാന്താരയുടെ ക്ലൈമാക്‌സ് അവസാനിക്കുന്നിടത്ത് നിന്നാണ് സീക്വല്‍ ആരംഭിക്കുന്നത്. അതേസമയം ചിത്രത്തിലെ തിരിച്ചറിയാന്‍ പോലും പറ്റാത്തൊരു രൂപത്തിലാണ് നായകനായ റിഷഭ് ഷെട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചിത്രം വമ്പന്‍ ബജറ്റിലേക്ക് നീങ്ങിയതോടെ നായകനായ റിഷഭ് തന്റെ പ്രതിഫലവും വര്‍ധിപ്പിച്ചിട്ടുണ്ട്.

അതുപോലെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് റിഷഭ് തന്നെയാണ്. രണ്ട് ഭാഗത്തിലും താരത്തിന് ലഭിച്ച പ്രതിഫലം എത്രയാണെന്ന് നോക്കാം. ആദ്യ ഭാഗത്തേക്കാള്‍ 25 മടങ്ങ് അധികമാണ് രണ്ടാം ഭാഗത്തിനായി റിഷഭ് ഷെട്ടി വാങ്ങിയ പ്രതിഫലം. കാന്താരയുടെ ആഭ്യ ഭാഗത്തിനായി നാല് കോടിയായിരുന്നു റിഷഭിന് ലഭിച്ച പ്രതിഫലം. ചിത്രം 400 കോടിയിലേറെ നേടിയതോടെ നിര്‍മാതാക്കള്‍ക്ക് വന്‍ ലാഭമാണ് ലഭിച്ചത്. ബോളിവുഡില്‍ അടക്കം ചിത്രം സ്വീകാര്യത നേടി.
അതേസമയം കാന്താര ചാപ്റ്റര്‍ വണ്ണിനായി റിഷഭ് ഷെട്ടി വാങ്ങിയിരിക്കുന്നത് നൂറ് കോടി രൂപയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണിത്. തെലുങ്ക് രാജ്യമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 കോടി പ്രതിഫലം നേരത്തെ തന്നെ നിര്‍മാതാക്കളായ ഹൊംബലെ ഫിലിംസ് റിഷഭ് ഷെട്ടിക്ക് കൈമാറും. ബാക്കി തുക ലാഭ വിഹിതത്തില്‍ നിന്നാണ് റിഷഭിന് കൈമാറുക.
സംവിധാനം, തിരക്കഥ, നായക കഥാപാത്രം എന്നിവയ്‌ക്കെല്ലാം ചേര്‍ത്താണ് ഈ തുക ലഭിക്കുന്നത്. കന്നഡ സിനിമയെ ആഗോള തലത്തില്‍ തന്നെ തരംഗമാക്കിയ ചിത്രമാണ് കാന്താര. ഇന്ത്യയില്‍ നിന്ന് മാത്രം 363.82 കോടിയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ 407.82 കോടിയും നേടിയിരുന്നു. ഏഴ് ഭാഷകളിലാണ് കാന്താരയുടെ രണ്ടാം ഭാഗം ഇറങ്ങുന്നത്.
കാന്താര ആദ്യ ഭാഗത്തില്‍ പ്രധാന വില്ലനെ അവതരിപ്പിച്ച അച്യുത് കുമാറിന് മികച്ച പ്രതിഫലമായിരുന്നു ലഭിച്ചത്. 40 ലക്ഷം രൂപയായിരുന്നു അച്യുത് കുമാറിന് ലഭിച്ച പ്രതിഫലം. അതേസമയം പ്രമോദ് ഷെട്ടിക്ക് 60 ലക്ഷം രൂപയും ലഭിച്ചു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സപ്തമി ഗൗഡയ്ക്ക് ഒരു കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
സപ്തമിയുടെ രണ്ടാം ചിത്രം മാത്രമായിരുന്നു കാന്താര. അതേസമയം കാന്താരയുടെ സീക്വലിനും വമ്പന്‍ ബജറ്റുണ്ട്. നൂറ് കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് സൂചന. തീകൊണ്ടുള്ള വലയത്തിന് അടിയില്‍ എന്താണ് സംഭവിക്കുന്നതെന്നാണ് സീക്വലില്‍ കാണിക്കുക എന്നാണ് സൂചന.












Click it and Unblock the Notifications